പ്രശസ്ത നടനുമായി കിടക്ക പങ്കിടല്‍..പൊട്ടിത്തെറിച്ച് നടി കസ്തൂരി..സംഭവിച്ചതെന്ത്..വീഡിയോ!!
ചെന്നൈ: സിനിമയില്‍ അവസരത്തിനായി പല നടിമാരെയും ചില സംവിധായകരും സിനിമാ നടന്മാരും ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്നത് അത്ര രഹസ്യമല്ലാത്ത പരസ്യമാണ്. അത്തരം അനുഭവങ്ങള്‍ അടുത്തിടെ തുറന്ന് പറഞ്ഞ് ചിലര്‍ രംഗത്ത് വരികയും ചെയ്തിരുന്നു.
Read Also: മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയെ വെട്ടാന്‍ ഇ അഹമ്മദിന്റെ മകള്‍..!! പിന്നില്‍ ലീഗിലെ ഉന്നതൻ..!!
Read Also: എയര്‍പോര്‍ട്ടില്‍ ആരാധകന് കയറിപ്പിടിച്ചു..!! സൂക്കേട് തീര്‍ത്തൊരെണ്ണം പൊട്ടിച്ച് വിദ്യാ ബാലന്..!!
വനിതാദിനത്തിന്റെ ഭാഗമായി ടെംസ് ഓഫ് ഇന്ത്യയില്‍ നടി കസ്തൂരിയുടെ അഭിമുഖം പ്രസിദ്ധികരിച്ചിരുന്നു. തെലുങ്കിലെ രാഷ്ട്രീയ നേതാവ് കൂടിയായ നടന് തന്ന അപമാനിക്കാന്‍ ശ്രമിച്ചുവെന്നാണ് കസ്തൂരി ഈ അഭിമുഖത്തില്‍ പറഞ്ഞായി വാര്‍ത്ത വന്നത്. എന്നാലിത് നിഷേധിച്ച് കസ്തൂരി തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്.

നടിമാരോട് വഴങ്ങിക്കൊടുക്കാന്‍ ആവശ്യപ്പെടുന്ന സിനിമാക്കാര് ഉണ്ടെന്നും തയ്യാറാവാത്തതിനാല്‍ തനിക്ക് നിരവധി അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നും നടി പറഞ്ഞതായി അഭിമുഖത്തില്‍ വന്നിരുന്നു. തെലുങ്കു നടന്റേത് ഒരു ഉദാഹരണം മാത്രമാണ് എന്നും പറയുന്നു.

തെലുങ്കിലെ നായകനടനും രാഷ്ട്രീയക്കാരനുമായ താരം തന്നോട് അത്തരമൊരു അഡ്ജസ്റ്റ്മെന്റിന് ആവശ്യപ്പെട്ടുവെന്ന് കസ്തൂരി പറഞ്ഞതായും വാര്‍ത്ത വന്നിരുന്നു. വഴങ്ങാതിരുന്നപ്പോള്‍ സിനിമയുടെ ഷൂട്ടിംഗ് തീരുന്നത് വരെ ഉപദ്രവിച്ചുവെന്നും രണ്ട് സിനികളില്‍ നിന്നും തന്നെ ഒഴിവാക്കിയെന്നും നടി പറയുന്നു.

ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് എതിരെ കടുത്ത ഭാഷയിലാണ് ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട വീഡിയോ സന്ദേശത്തില്‍ നടി പ്രതികരിച്ചിരിക്കുന്നത്. താന്‍ പറയാത്ത കാര്യങ്ങളാണ് പ്രസിദ്ധീകരിച്ച് വന്നതെന്ന് നടി പറയുന്നു.

വനിതാ ദിനത്തിന്റെ ഭാഗമായി നല്കിയ അഭിമുഖമായിരുന്നു അത്. പല വിഷയങ്ങളും അന്ന് സംസാരിച്ചിരുന്നു. എന്നാല്‍ പറഞ്ഞതൊന്നും പ്രസിദ്ധീകരിച്ചതുമില്ല, പറയാത്തതൊക്കെ വരികയും ചെയ്തുവെന്ന് നടി പറയുന്നു.

സിനിമാതാരങ്ങളെക്കുറിച്ച് അപവാദങ്ങള്‍ എഴുതിപ്പിടിപ്പിച്ച് ഉപജീവനം നടത്തുന്ന പത്രക്കാര്‍ക്ക് നമസ്ക്കാരം എന്നു പറഞ്ഞാണ് കസ്തൂരിയുടെ വീഡിയോ തുടങ്ങുന്നത്. നടിമാരെക്കുറിച്ച് അവര്‍ക്കില്ലാത്ത ആശങ്ക പത്രക്കാര്ക്കുണ്ടെന്ന് തനിക്കറിയാമെന്നും നടി പറയുന്നു.

വാര്‍ത്തകള്‍ തേടിക്കൊണ്ടിരിക്കുന്നവര്‍ക്ക് പുതിയതായി ലഭിച്ച ഇരയാണ് താനെന്നും നടി പറയുന്നു. ഇന്റര്‍നെറ്റില്‍ തന്റെ വാക്കുകളെന്ന പേരില്‍ വ്യാജവാര്‍ത്തകളാണ് പ്രചരിക്കുന്നത്. ഇത് മൂലം തന്റെ കുടുംബം അടക്കം വേദനിക്കുന്നുവെന്നും കസ്തൂരി പറയുന്നു.
കസ്തൂരിയുടെ വീഡിയോ ഇതാണ്
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications