Get Updates
Get notified of breaking news, exclusive insights, and must-see stories!

വിജയിയുടെ പ്രതിഫലം പരസ്യമാക്കി ഖുഷ്ബു; ബിഗിലിന് വാങ്ങിയത് 50 കോടി, മാസ്റ്ററിന് വീണ്ടും കൂട്ടി

ചെന്നൈ: പ്രശസ്ത സിനിമാ താരം വിജയ് നികുതിവെട്ടിപ്പ് നടത്തിയിട്ടില്ലെന്ന് ബോധ്യമായതിന് പിന്നാലെ നടന്റെ ശമ്പള വിവരങ്ങള്‍ പരസ്യമാക്കി നടി ഖുഷ്ബു. ബിഗില്‍, മാസ്റ്റര്‍ എന്നീ ചിത്രങ്ങള്‍ക്ക് വിജയ് വാങ്ങുന്ന തുകയാണ് ഖുഷ്ബു പുറത്തുവിട്ടത്. ബിഗിലിന് താരം വാങ്ങിയ തുകയുടെ അമ്പത് ശതമാനത്തിലധികം കൂടുതല്‍ മാസ്റ്ററിന് വാങ്ങിയിട്ടുണ്ട്.

തിങ്കളാഴ്ചയാണ് മാസ്റ്റര്‍ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച്. വിജയ് നികുതി വെട്ടിപ്പ് നടത്തിയിട്ടില്ലെന്ന് കഴിഞ്ഞദിവസം ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. താരത്തിന്റെ വീട്ടില്‍ സീല്‍ ചെയ്തിരുന്ന മുറികള്‍ ഉദ്യോഗസ്ഥര്‍ തുറന്നുകൊടുത്തു. അതിന് പിന്നാലെയാണ് ഖുഷ്ബു വിജയിയുടെ ശമ്പള വിവരങ്ങള്‍ പുറത്തുവിട്ടത്. വിശദാംശങ്ങള്‍ ഇങ്ങനെ....

വിജയിയുമായി അടുത്ത ബന്ധം

വിജയിയുമായി അടുത്ത ബന്ധം

വിജയിയുമായി അടുത്ത ബന്ധമുള്ള മുതിര്‍ന്ന നടിയാണ് ഖുഷ്ബു. വിജയുടെ നിലപാടുകളെ അവര്‍ പലപ്പോഴും പ്രശംസിച്ചിട്ടുണ്ട്. വിജയുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തുകയും നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഈ നിയന്ത്രണങ്ങള്‍ നീക്കിയതിന് പിന്നാലെയാണ് ഖുഷ്ബു പ്രതികരിച്ചത്.

വിജയിയുടെ മാസ്റ്റര്‍

വിജയിയുടെ മാസ്റ്റര്‍

സിനിമാ പ്രേമികള്‍ കാത്തിരിക്കുന്ന വിജയുടെ അടുത്ത ചിത്രമാണ് മാസ്റ്റര്‍. ഈ സിനിമാ ചിത്രീകരണത്തിനിടെയാണ് കഴിഞ്ഞമാസം വിജയിയെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തതും വീട്ടിലെത്തിച്ച് പരിശോധന നടത്തിയതും. 35 മണിക്കൂര്‍ നീണ്ടു നിന്നു റെയ്ഡ്.

പ്രതിഫലം വര്‍ധിപ്പിച്ചു

പ്രതിഫലം വര്‍ധിപ്പിച്ചു

ബിഗില്‍ എന്ന ചിത്രത്തില്‍ വിജയ് വാങ്ങിയ പ്രതിഫലം 50 കോടി രൂപയാണ് എന്ന് ഖുഷ്ബു പറയുന്നു. എന്നാല്‍ പുതിയ ചിത്രമായ മാസ്റ്ററിന് വിജയ് വാങ്ങിയത് 80 കോടി രൂപയാണ്. അതായത് ബിഗിലിനേക്കാള്‍ 50 ശതമാനത്തിലധികം. ഇതിന് കൃത്യമായ നികുതി താരം അടച്ചുവെന്നും ഖുഷ്ബു പറയുന്നു.

അന്വേഷിക്കണമെന്ന്

അന്വേഷിക്കണമെന്ന്

അതേസമയം, ഇത്രയും വലിയ തുക ഒരു വ്യക്തി പ്രതിഫലമായി വാങ്ങുന്നത് അംഗീകരിക്കാനാകില്ല എന്ന പ്രതികരണവും ഖുഷ്ബുവിന്റെ ട്വീറ്റിന് താഴെയുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് അഭിപ്രായപ്പെടുന്നവരും നിരവധി. എന്തൊക്കെയായാലും താരം നികുതി വെട്ടിപ്പ് നടത്തിയിട്ടില്ലെന്ന് വ്യക്തമായിരിക്കുകയാണ്.

വിജയ്ക്ക് ക്ലീന്‍ ചിറ്റ്

വിജയ്ക്ക് ക്ലീന്‍ ചിറ്റ്

ആദായ നികുതി വകുപ്പ നടന്‍ വിജയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിന് പിന്നാലെയാണ് ഖുഷ്ബു കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടത്. ബിഗില്‍, മാസ്റ്റര്‍ സിനിമകളുടെ പ്രതിഫലത്തിന് വിജയ് കൃത്യമായി നികുതി അടച്ചിട്ടുണ്ടെന്ന് പരിശോധനയില്‍ വ്യക്തമായിരുന്നു. കഴിഞ്ഞ മാസം സിനിമാ ചിത്രീകരണ വേളയില്‍ വിജയിയെ കസ്റ്റഡിയിലെടുത്തത് ഏറെ വിവാദമായിരുന്നു.

ആ സംഭവം ഇങ്ങനെ

ആ സംഭവം ഇങ്ങനെ

കഴിഞ്ഞ മാസം നെയ്‌വേലിയില്‍ വച്ച് മാസ്റ്റര്‍ ചിത്രീകരണത്തിനിടെയാണ് വിജയിയെ കസ്റ്റഡിയിലെടുത്തത്. ശേഷം അദ്ദേഹത്തിന്റെ സലിഗ്രാമം, പനിയൂര്‍ എന്നിവിടങ്ങളിലെ വീടുകളിലും റെയ്ഡ് നടന്നു. വിജയ് ചിത്രമായ ബിഗിലിന്റെ നിര്‍മാതാക്കളുമായി ബന്ധമുള്ള അന്‍പു ചെഴിയന്റെ പണമിടപാടില്‍ സംശയം പ്രകടിപ്പിച്ചാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വിജയിടെ വീടുകളില്‍ റെയ്ഡ് നടത്തിയത്.

പണവും സ്വര്‍ണവും കണ്ടെത്തി

പണവും സ്വര്‍ണവും കണ്ടെത്തി

അന്‍പു ചെഴിയന്‍ 165 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. അന്‍പുചെഴിയനുമായി ബന്ധമുള്ള ചെന്നൈയിലെയും മധുരയിലെയും സ്ഥലങ്ങളില്‍ നിന്ന് 77 കോടി രൂപയും 1.25 കിലോഗ്രാം സ്വര്‍ണവും കണ്ടെത്തിയിരുന്നു. എന്നാല്‍ രാഷ്ട്രീയ പക വീട്ടുകയാണ് താരത്തിന്റെ വീട്ടില്‍ നടത്തിയ റെയ്ഡിന്റെ ലക്ഷ്യമെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.

റെയ്ഡ് തുടരുന്നു

റെയ്ഡ് തുടരുന്നു

35 മണിക്കൂറോളമാണ് വിജയിയുടെ വീട്ടില്‍ അന്ന് പരിശോധന നടന്നത്. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ സീല്‍ ചെയ്തിരുന്ന വിജയുടെ വീട്ടിലെ മുറികള്‍ കഴിഞ്ഞ ദിവസം തുറന്നു കൊടുത്തു. അതേസമയം, തമിഴ്‌നാട്ടില്‍ പല ഭാഗങ്ങളിലും ആദായ നികുതി വകുപ്പിന്റെ റെയഡ് ഇടയ്ക്കിടെ നടക്കുന്നുണ്ട്.

 അന്വേഷണം വന്ന വഴി

അന്വേഷണം വന്ന വഴി

വിജയ് നായകനാകുന്ന മാസ്റ്റര്‍ സിനിമയുടെ നിര്‍മാതാക്കളില്‍ ഒരാളായ ലളിത് കുമാറിന്റെ ഓഫീസിലും വീട്ടിലും കഴിഞ്ഞദിവസം റെയ്ഡ് നടന്നിരുന്നു. ഫെബ്രുവരിയില്‍ ബിഗിലിന്റെ നിര്‍മാതാക്കളായ എജിഎസ് ഗ്രൂപ്പിന്റെ ഓഫീസുകളിലും മറ്റും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി. കൂടാതെ അന്‍പുചെഴിയന്റെ ഓഫീസിലും വീടുകളിലും റെയ്ഡ് നടന്നു. പിന്നീടാണ് വിജയുടെ വീട്ടിലുമെത്തിയത്.

വിജയ് ടാര്‍ഗറ്റ് ചെയ്യപ്പെടുകയാണോ

വിജയ് ടാര്‍ഗറ്റ് ചെയ്യപ്പെടുകയാണോ

കേന്ദ്രസര്‍ക്കാരിന്റെ പല പദ്ധതികളെയും രൂക്ഷമായി വിമര്‍ശിച്ച വിജയുടെ വീട്ടിലെ റെയ്ഡിന് പല അര്‍ഥങ്ങളും കല്‍പ്പിക്കപ്പെടുന്നു. മെര്‍സല്‍ എന്ന വിജയ് ചിത്രത്തില്‍ മോദി സര്‍ക്കാരിന്റെ നോട്ട് നിരോധനം, ജിഎസ്ടി എന്നിവയെ രൂക്ഷമായി വിമര്‍ശിച്ചത് വിവാദമായിരുന്നു. സര്‍ക്കാര്‍ എന്ന ചിത്രത്തില്‍ തമിഴ്‌നാട്ടിലെ അണ്ണാഡിഎംകെ സര്‍ക്കാരിന്റെ പദ്ധതികളെയും വിമര്‍ശിച്ചു. തൂത്തുകുടിയില്‍ പോലീസ് വെടിവയ്പ്പില്‍ കൊല്ലപ്പട്ട സ്റ്റര്‍ലൈറ്റ് വിരുദ്ധ സമരക്കാരുടെ വീടുകള്‍ വിജയ് സന്ദര്‍ശിച്ചതും അദ്ദേഹത്തിന്റെ രാഷ്ട്രീയമാണെന്ന് വിധിയെഴുതപ്പെട്ടു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+