കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കയറിപ്പിടിച്ചു, യുവാവിന്റെ കരണത്തടിച്ച് ഖുശ്ബു, വീഡിയോ

Google Oneindia Malayalam News

Recommended Video

cmsvideo
പ്രചാരണത്തിനിടെ കയറിപ്പിടിച്ചയാളുടെ കരണത്തടിച്ച് ഖുശ്ബു | Oneindia Malayalam

ദില്ലി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ശരീരത്തിൽ കയറിപ്പിടിച്ചയാളുടെ കരണത്തടിച്ച് തെന്നിന്ത്യൻ താരറാണിയും കോൺഗ്രസ് നേതാവുമായ ഖുശ്ബു.
നിരവധിയാളുകളാണ് ബെംഗളൂരുവിൽ ഖുശ്ബു പങ്കെടുത്ത തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയത്.

തിരക്കിനിടയിൽ ഒരാൾ ഖുശ്ബുവിനെ കയറിപ്പിടിക്കുകയായിരുന്നു.
ഉടൻ തന്നെ താരം തിരിഞ്ഞ് നിന്ന് അയാളുടെ മുഖത്ത് ആഞ്ഞടിച്ചു. നിമിഷങ്ങൾക്കകമാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്.

ബിരുദം പൂര്‍ത്തിയാക്കിയിട്ടില്ല; ഒടുവില്‍ വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്തി സ്മൃതി ഇറാനി ബിരുദം പൂര്‍ത്തിയാക്കിയിട്ടില്ല; ഒടുവില്‍ വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്തി സ്മൃതി ഇറാനി

ബെംഗളൂരുവിൽ

ബെംഗളൂരുവിൽ

ബെംഗളൂരു സെൻട്രലിലെ കോൺഗ്രസ് സ്ഥാനാർത്ഥി റിസ്വാൻ അർഷാദിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ പങ്കെടുക്കാനായി എത്തിയതായിരുന്നു ഖുശ്ബു. ആൾക്കൂട്ടത്തിനിടയിലൂടെ കടന്നു പോകുന്നതിനിടെയാണ് നടിക്ക് നേരെ മോശം പെരുമാറ്റം ഉണ്ടായത്.

മടങ്ങുമ്പോൾ

മടങ്ങുമ്പോൾ

പ്രചാരണ റാലിയിൽ പ്രസംഗിച്ച ശേഷം ജനക്കൂട്ടത്തെ കൈവീശിക്കാണിച്ച് തിരക്കിനിടയിലൂടെ ഖുശ്ബു മടങ്ങുകയായിരുന്നു. ഇതിനിടെ ആൾക്കൂട്ടത്തിനിടയിൽ നിന്നും ദുരുദ്ദേശത്തോടെ ഒരാൾ ഖുശ്ബുവിന്റെ ശരീരത്തിൽ സ്പർശിച്ചു. അടുത്ത നിമിഷം തന്നെ ഖുശ്ബു തിരിഞ്ഞു നിന്ന് ഇയാളുടെ മുഖത്ത് ആഞ്ഞടിക്കുകയായിരുന്നു.

രണ്ട് തവണ

രണ്ട് തവണ

ശാന്തിനഗർ എംഎൽഎ എൻഎ ഹാരിസ്, സൗത്ത് സെൻട്രൽ കോൺഗ്രസ് സ്ഥാനാർത്ഥി റിസ്വാൻ അർഷദ് എന്നിവരും സംഭവ സമയം ഖുശ്ബുവിനൊപ്പമുണ്ടായിരുന്നു. പിന്നിലൂടെ വന്ന ഇയാൾ രണ്ട് തവണ തന്നെ സ്പർശിക്കുകയായിരുന്നുവെന്ന് ഖുശ്ബു പറയുന്നു. അടി കിട്ടിയതോടെ ആൾക്കൂട്ടത്തിനിടയിലേക്ക് ഓടിക്കയറാൻ ഇയാൾ ശ്രമം നടത്തി. എന്നാൽ പോലീസ് ഇയാളെ കയ്യോടെ പിടികൂടുകയായിരുന്നു.

 അഭിനന്ദന പ്രവാഹം

അഭിനന്ദന പ്രവാഹം

മോശമായി പെരുമാറിയ യുവാവിന് തക്ക മറുപടി നൽകിയ ഖുശ്ബുവിന് സോഷ്യൽ മീഡിയയിൽ അഭിനന്ദ പ്രവാഹമാണ്. ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ എന്ന് ഒരിക്കൽ കൂടി തെളിയിച്ചുവെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. മോശമായ പെരുമാറ്റങ്ങൾ ഉണ്ടായാൽ ഖുശ്ബുവിനെ പോലെ പ്രതികരിക്കണമെന്നാണ് ഭൂരിഭാഗത്തിന്റെയും അഭിപ്രായം.

വീഡിയോ

മോശം പെരുമാറ്റം നടത്തിയ യുവാവിനെ ഖുശ്ബു ആഞ്ഞടിക്കുന്ന ദൃശ്യം

മീ ടുവിന് പിന്തുണ

മീ ടുവിന് പിന്തുണ

സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ ഇതിനും മുമ്പും ശക്തമായ പ്രതികരണങ്ങൾ നടത്തിയിട്ടുള്ള നടിയാണ് ഖുശ്ബു. ഇന്ത്യയിലെ മീടു ക്യാംപെയിനിന് പിന്തുണയുമായി എത്തിയ നേതാക്കളിൽ മുൻപന്തിയിൽ ഖുശ്ബു ഉണ്ടായിരുന്നു. കേന്ദ്രമന്ത്രി എംജെ അക്ബറിനെതിരെ ആരോപണം ഉന്നയിച്ച മാധ്യമ പ്രവർത്തക പ്രിയാ രമണിയെ പിന്തുണച്ച് ഖുശ്ബു രംഗത്തെത്തിയിരുന്നു.

2014ൽ

2014ൽ

തെന്നിന്ത്യയിലെ താരറാണിയായിരുന്നു ഖുശ്ബു 2014ലാണ് കോൺഗ്രസിൽ ചേരുന്നത്. എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും ഒരുമിച്ച് കൊണ്ടുപോകാൻ കഴിയുന്ന ഒരേയൊരു പാർട്ടിയായതിനാലാണ് കോൺഗ്രസിൽ ചേർന്നതെന്നാണ് പാർട്ടി പ്രവേശനത്തെ കുറിച്ച് ഖുശ്ബു പ്രതികരിച്ചത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Actress Khushbu campaign In Bangalore: Slapped on the cheek To Voluntary Who Misbehaved
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X