നടി ഖുശ്ബു കാര്‍ അപകടത്തില്‍പ്പെട്ടു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, ബിജെപി പരിപാടിക്ക് പോകവെ...
ചെന്നൈ: നടിയും ബിജെപി നേതാവുമായ ഖുശ്ബു സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. ബിജെപിയുടെ വേല്‍ യാത്രയ്ക്ക് പോകവെയാണ് അപകടം. ടാങ്കര്‍ ലോറി ഇവരുടെ കാറില്‍ ഇടിക്കുകയായിരുന്നു. കാറിന്റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നു. പരിക്കില്ലെന്ന് ഖുശ്ബു അറിയിച്ചു. കടലൂരില്‍ ബിജെപി സംഘടിപ്പിച്ച വേല്‍യാത്രയ്ക്ക് പോകുകയായിരുന്നു ഖുശ്ബുവും ഭര്‍ത്താവും. ദൈവം തങ്ങളെ രക്ഷിച്ചുവെന്നും മറ്റൊരു വാഹനത്തില്‍ യാത്ര തുടരുമെന്നും ഖുശ്ബു അറിയിച്ചു. മേല്‍മര്‍വത്തൂരില്‍ വച്ചാണ് അപകടം നടന്നത്. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി.

തങ്ങളുടെ കാര്‍ യഥാര്‍ഥ വഴിയിലൂടെ തന്നെയാണ് മുന്നോട്ട് പോയിരുന്നതെന്നും ലോറി ഇങ്ങോട്ട് വന്ന് ഇടിക്കുകയായിരുന്നുവെന്നുമാണ് ഖുശ്ബു പറയുന്നത്. ലോറി ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചോദ്യം ചെയ്തുവരികയാണ്. വിശദമായ അന്വേഷണത്തിന് ശേഷമേ ബാക്കി കാര്യങ്ങള്‍ പറയാന്‍ സാധിക്കൂ എന്നും ഖുശ്ബു പറഞ്ഞു. വേല്‍മുരുഗന്‍ തങ്ങളെ രക്ഷിച്ചുവെന്നും മുരുഗനില്‍ ഭര്‍ത്താവ് അര്‍പ്പിച്ച വിശ്വാസത്തിന്റെ ഫലമാണിതെന്നും നടി ട്വിറ്ററില്‍ കുറിച്ചു.












Click it and Unblock the Notifications