കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടിയെ ആക്രമിച്ച കേസില്‍ ദേശീയ വനിതാ കമ്മീഷന്‍ ഇടപെടുന്നു, ഡിജിപി നേരിട്ട് ഹാജരാകണമെന്ന് നിര്‍ദേശം...

കേസില്‍ തുടര്‍നടപടികള്‍ വേഗത്തിലാക്കാനും കമ്മീഷന്‍ സമന്‍സിലൂടെ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Google Oneindia Malayalam News

ദില്ലി: കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ ദേശീയ വനിതാ കമ്മീഷന്‍ ഇടപെടുന്നു. കേസിന്റെ അന്വേഷണം സംബന്ധിച്ച് ഡിജിപി ലോക്‌നാഥ് ബെഹ്‌റയോട് നേരിട്ട് ഹാജരായി വിശദീകരണം നല്‍കാനാണ് ദേശീയ വനിതാ കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. കേസില്‍ തുടര്‍നടപടികള്‍ വേഗത്തിലാക്കാനും കമ്മീഷന്‍ സമന്‍സിലൂടെ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ഇതുവരെ പോലീസ് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചെന്നാണ് ഡിജിപി വിശദീകരണം നല്‍കേണ്ടത്. അതേസമയം, ആക്രമത്തിനിരയായ നടിയില്‍ നിന്നും ദേശീയ വനിതാ കമ്മീഷന്‍ വിവരങ്ങള്‍ തേടിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ പരിശോധിക്കാന്‍ കമ്മീഷനിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ദേശീയ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ ലളിത കുമാരമംഗലം വ്യക്തമാക്കി.

lalithakumaramangalm

കൊച്ചിയില്‍ നടിക്കെതിരെ നടന്ന അതിക്രമത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധായ കേസെടുക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടയിലാണ് കേസില്‍ കമ്മീഷന്‍ ഇടപെടല്‍ നടത്തിയിരിക്കുന്നത്. ഫെബ്രുവരി 17 വെള്ളിയാഴ്ച രാത്രിയാണ് കൊച്ചിയില്‍ വെച്ച് നടിക്ക് നേരെ ആക്രമണമുണ്ടായത്. കേസില്‍ ഇതുവരെ രണ്ട് പ്രതികളെ മാത്രമേ പോലീസിന് പിടികൂടാന്‍ കഴിഞ്ഞിട്ടുള്ളു. പള്‍സര്‍ സുനിയടക്കമുള്ള മറ്റു പ്രതികള്‍ക്കായി പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

English summary
Actress kidnap case; National women commission seeks explanation from dgp.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X