• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

നടി കോവൈ സരള കമൽ ഹാസന്റെ പാർട്ടിയിൽ; കൂടുതൽ താരങ്ങളെത്തുമെന്ന് സൂചന

cmsvideo
  നടി കോവൈ സരള കമൽ ഹാസന്റെ പാർട്ടിയിൽ | Oneindia Malayalam

  ചെന്നൈ: രാജ്യം മുഴുവൻ ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പാണ് ഇക്കുറി തമിഴ്നാട്ടിൽ നടക്കുന്നത്. കരുണാനിധിയുടെയും ജയലളിതയുടെയും വിയോഗത്തിന് ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പിൽ അണ്ണാ ഡിഎംകെയാണോ ഡിഎംകെയാണോ മേൽക്കൈ നേടുകയെന്നത് പ്രവചനാതീതമാണ്. ഇരുപാർട്ടികൾക്ക് മുമ്പിലും വെല്ലുവിളികൾ ഏറെയാണ്. ഉലകനായകൻ കമൽഹാസന്റെ മക്കൾ നീതി മയ്യം തിരഞ്ഞെടുപ്പിൽ നേട്ടം കൊയ്യുമെന്ന വിലയിരുത്തലുകളുണ്ട്. വെള്ളിത്തിരയിൽ തിളങ്ങിയ താരങ്ങൾ രാഷ്ട്രീയത്തിലും വെന്നിക്കൊചി പാറിച്ച ചരിത്രമാണ് തമിഴകത്തിനുള്ളത്.

  പാർട്ടി പ്രഖ്യാപനത്തിന് ശേഷം കൂടുതൽ ജനങ്ങളിലേക്ക് പാർട്ടിയുടെ ആശയയങ്ങൾ എത്തിക്കാനുള്ള ശ്രമങ്ങളും കമൽഹാസൻ തുടങ്ങിക്കഴിഞ്ഞിരുന്നു. തമിഴ് സിനിമാ ലോകത്തെ വലിയൊരു വിഭാഗത്തിന്റെ പിന്തുണയും അദ്ദേഹത്തിനുണ്ട്. ഏറ്റവും ഒടുവിലായി പ്രമുഖ നടി കോവൈ സരളയാണ് മക്കൾ നീതി മയ്യത്തിൽ ചേർന്നത്. കൂടുതൽ താരങ്ങളും എത്തുമെന്നാണ് സൂചന.

  കമൽ ഹാസനൊപ്പെം

  കമൽ ഹാസനൊപ്പെം

  ലോക വനിതാ ദിനത്തോടനുബന്ധിച്ച് കമൽഹാസന്റെ രാഷ്ട്രീയ പാർട്ടിയായ മക്കൾ നീതി മയ്യം സംഘടിപ്പിച്ച ചടങ്ങിൽവെച്ചാണ് നടി കോവൈ സരള മക്കൾ നീതി മയ്യത്തിൽ ചേർന്നത്. കമൽ ഹാസന്റെ സാന്നിധ്യത്തിൽ തന്നെയായിരുന്നു നടിയുടെ രാഷ്ട്രീയ പ്രവേശനം.

  കമലിന്റെ നായിക

  കമലിന്റെ നായിക

  അഞ്ച് ഭാഷകളിലായി 750 ഓളെ സിനിമകളിൽ വേഷമിട്ട നടിയാണ് കോവൈ സരള, പ്രധാനമായും ഹാസ്യത്തിന് പ്രാധാന്യമുള്ള വേഷങ്ങളിലൂടെയാണ് അവർ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത്. 1995ൽ പുറത്തിറങ്ങിയ സതി ലീലാവതി എന്ന ചിത്രത്തിൽ കമൽഹാസന്റെ നായികാ വേഷത്തിലും കോവൈ സരള പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

  നീതി ഉറപ്പാക്കും

  നീതി ഉറപ്പാക്കും

  വൈവിധ്യമാർന്ന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്ന നടി നടന്മാർക്ക് സാധാരണക്കാരുടെ പ്രശ്നങ്ങൾ പെട്ടെന്ന് മനസിലാക്കാൻ സാധിക്കും. മക്കൾ നീതി മയ്യം ജനങ്ങൾക്ക് നീതി ഉറപ്പാക്കും. തനിക്ക് അതിൽ വിശ്വാസമുണ്ടെന്നും അതുകൊണ്ടാണ് കമൽ ഹാസന്റെ പാർട്ടിയിൽ ചേർന്നതെന്നും കോവൈ സരള വ്യക്തമാക്കി. കോവൈ സരളയ്ക്കൊപ്പം മൂകാംബിക മതിനം, ഡോ. ഉഷ ഇളങ്കോ എന്നിവർ കൂടി വനിതാ ദിനാഘോഷച്ചടങ്ങിൽവെച്ച് മക്കൾ നീതി മയ്യത്തിൽ ചേർന്നു.

   വനിതാ വിഭാഗം

  വനിതാ വിഭാഗം

  പാർട്ടിയിൽ വനിതാ പ്രാതിനിധ്യം കൂടുന്നത് ശ്രദ്ധേയമാണെന്നും കോവൈ സരള അഭിപ്രായപ്പെട്ടു. തമിഴ്നാട്ടിൽ സ്ത്രീകളെ അടിച്ചമർത്തുന്ന പ്രവണതയുണ്ട്. ഇതിനൊരു മാറ്റം അനിവാര്യമാണ്. നമ്മുടെ വീട്ടിലെ പുരുഷന്മാർ സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന പാർട്ടിക്കാണ് വോട്ട് ചെയ്യുന്നതെന്ന് നമ്മൾ ഉറപ്പ് വരുത്തണം. സ്ത്രീകൾക്ക് നീതി ഉറപ്പാക്കാൻ മക്കൾ നീതി മയ്യത്തിന് സാധിക്കുമെന്നും കോവൈ സരള അഭിപ്രായപ്പെട്ടു

  സ്വാഗതം ചെയ്ത് കമൽ

  സ്വാഗതം ചെയ്ത് കമൽ

  കോവൈ സരളയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്ത കമൽ സ്ത്രീകൾക്ക് തുല്യ പദവി നൽകുന്ന പാർട്ടിയായിരിക്കും മക്കൾ നീതി മയ്യമെന്ന് ഉറപ്പ് നൽകി. ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ കൂടുതൽ ജനപ്രിയ മുഖങ്ങൾ പാർട്ടിയിലേക്ക് അടുക്കുന്നത് ഗുണം ചെയ്യുമെന്നാണ് മക്കൾ നീതി മയ്യം വിലയിരുത്തുന്നത്.

  കൂടുതൽ താരങ്ങൾ

  കൂടുതൽ താരങ്ങൾ

  നടി ശ്രീപ്രിയ നേരത്തെ തന്നെ മക്കൾ നീതി മയ്യത്തിൽ ചേർന്നിരുന്നു. തമിഴ്, മലയാളം അടക്കം നിരവധി ഭാഷകളിൽ ശ്രദ്ധേയ കഥാപാത്രം അവതരിപ്പിച്ച നടിയാണ് ശ്രീ പ്രിയ. നടൻ നാസറിന്റെ ഭാര്യ കമില നാസറും മക്കൾ നീതി മയ്യം പ്രവർത്തകയാണ്.

  ഫെബ്രുവരിയിൽ പാർട്ടി

  ഫെബ്രുവരിയിൽ പാർട്ടി

  കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് കമൽഹാസൻ മക്കൾ നീതി മയ്യം എന്ന തന്റെ പാർട്ടി പ്രഖ്യാപിക്കുന്നത്. ചേർത്തു പിടിച്ച ആറു കൈകളും അതിന് മധ്യത്തിൽ ഒരു നക്ഷത്രവുമാണ് പാർട്ടിയുടെ ചിഹ്നം. ലോക്സഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലെ മുഴുവൻ സീറ്റുകളിലും മക്കൾ നീതി മയ്യം ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കമൽഹാസൻ പ്രഖ്യാപിച്ചിരുന്നു. ഗ്രാമസഭകൾ പോലുള്ള പരിപാടികളുമായി ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുകയാണ് കമൽഹാസൻ ഇപ്പോൾ.

  എഴ് വർഷത്തിനിടെ എംബിഎക്കാരനായ യുവാവ് പീഡിപ്പിച്ചത് 150 പെൺകുട്ടികളെ; പിടിയിലായത് ഇങ്ങനെ

  English summary
  actress kovai sarala joins kamalhaasan's makkal neethi mayyam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more