Get Updates
Get notified of breaking news, exclusive insights, and must-see stories!

എസി മുറിയില്‍ അഴുകിയ നിലയില്‍ നടിയുടെ മൃതദേഹം..!! നടുക്കത്തില്‍ സിനിമാ ലോകം...!!!

മൂംബൈ: ബോളിവുഡ് നടി മുംബൈയിലെ ഫ്‌ളാറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. ഹോളിവുഡ് നടിയും മോഡലുമായ കൃതിക ചൗധരിയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്ന്- നാല് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.

ദാരുണാന്ത്യം

ദാരുണാന്ത്യം

ബോളിവുഡ് സിനിമയില്‍ സ്ഥാനമുറപ്പിക്കുന്നത് സ്വപ്‌നം കണ്ട യുവനടിക്കാണ് ദാരുണാന്ത്യം സംഭവിച്ചിരിക്കുന്നത്. ഇരുപത്തിമൂന്നുകാരിയായ കൃതികയെ മുംബൈയിലെ അന്ധേരി വെസ്റ്റ് അപ്പാര്‍ട്ട്‌മെന്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കൊലപാതകമെന്ന് പോലീസ്

കൊലപാതകമെന്ന് പോലീസ്

കൃതിക മരിച്ചത് മൂന്നോ നാലോ ദിവസങ്ങള്‍ക്ക് മുന്‍പാണ് എന്നാണ് പോലീസ് കരുതുന്നത്. കൃതികയുടേത് സ്വാഭാവിക മരണമല്ലെന്നും കൊലപാതകമാണെന്നും പോലീസ് കരുതുന്നു. അജ്ഞാതരാണ് നടിയുടെ കൊലയ്ക്ക് പിന്നില്‍

ഭാഗ്യം തേടി മുംബൈയിൽ

ഭാഗ്യം തേടി മുംബൈയിൽ

ഹരിദ്വാര്‍ സ്വദേശിയായ കൃതിക ഭൈരവ്‌നാഥ് എസ്ആര്‍എ സൊസൈറ്റിയുടെ അപ്പാര്‍ട്ട്‌മെന്റിലാണ് താമസിക്കുന്നത്. ബോളിവുഡ് സിനിമയില്‍ ഭാഗ്യപരീക്ഷണം നടത്തുന്നതിനായാണ് കൃതിമ ഹരിദ്വാര്‍ വിട്ട് മുംബൈയില്‍ താമസമാക്കിയത്.

അഴുകിയ നിലയിൽ

അഴുകിയ നിലയിൽ

കൃതികയുടെ ഫ്‌ളാറ്റിന്റെ വാതില്‍ അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. അകത്തെ എയര്‍കണ്ടീഷണര്‍ ഓണായി കിടക്കുകയുമായിരുന്നു. അഴുകി ദുര്‍ഗന്ധം വമിക്കുന്ന നിലയിലായിരുന്നു മൃതദേഹം.

മരണം ആരുമറിഞ്ഞില്ല

മരണം ആരുമറിഞ്ഞില്ല

കൃതിക മുറിയില്‍ മരിച്ച് കിടക്കുന്ന വിവരം അയല്‍ക്കാര്‍ ഉള്‍പ്പെടെ ഉള്ളവര്‍ അറിയാതിരുന്നതിനുള്ള പ്രധാനം എയര്‍ കണ്ടീഷണര്‍ ഓണായി കിടന്നുവെന്നതാണ്. ഇത് കാരണം മൃതദേഹം അഴുകിയിട്ടും ദുര്‍ഗന്ധം പെട്ടെന്ന് പുറത്തേക്ക് പോയിരുന്നില്ല.

ദുർഗന്ധം പുറത്തേക്ക്

ദുർഗന്ധം പുറത്തേക്ക്

ഇന്നലെ വൈകിട്ടോടെയാണ് ദുര്‍ഗന്ധം പുറത്തേക്ക് വരാന്‍ തുടങ്ങിയത്. തുടര്‍ന്ന് അയല്‍വാസികള്‍ വിവരം പോലീസിനെ അറിയിച്ചു. വൈകിട്ട് 3.45ന് സ്ഥലത്തെത്തിയ പോലീസ് വീടിനുള്ളില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

വീട് അടഞ്ഞ് തന്നെ

വീട് അടഞ്ഞ് തന്നെ

അഴുകിയതിനാല്‍ മൃതദേഹം തിരിച്ചറിയാന്‍ ആദ്യം ബുദ്ധിമുട്ട് ഉണ്ടായിരുന്നു. വിശദമായ പരിശോധനയിലാണ് മൃതദേഹം കൃതികയുടേതാണ് എന്ന് തിരിച്ചറിഞ്ഞത്. കഴിഞ്ഞ നാല് ദിവസമായി വീട് അടഞ്ഞ് തന്നെ കിടക്കുകയായിരുന്നു.

അന്വേഷണം നടക്കുന്നു

അന്വേഷണം നടക്കുന്നു

വാതിലിന്റെ പൂട്ട് തകര്‍ത്താണ് പോലീസ് സംഘം അകത്ത് കടന്നത്. കൊലപാതകികളെക്കുറിച്ച് യാതൊരു സൂചനയും പോലീസിന് ലഭിച്ചിട്ടില്ല. അന്വേഷണം നടക്കുന്നുണ്ടെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു

കൊലപാതകത്തിന് കേസ്

കൊലപാതകത്തിന് കേസ്

അംബോളി പോലീസാണ് കേസ് അന്വേഷിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ദുരൂഹ സാഹചര്യത്തില്‍ മരണമെന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പിന്നീട് കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

നടിയും മോഡലും

നടിയും മോഡലും

മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ആശുപത്രിയിലേക്ക് മാറ്റി. കങ്കണ റണൗത്ത് നായികയായ രജ്ജോയില്‍ അഭിനയിച്ചിട്ടുണ്ട് കൃതിക. മോഡല്‍ കൂടിയായ കൃതിക നിരവധി ഹിന്ദി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+