• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സാമ്പത്തിക തട്ടിപ്പ് കേസ്: നടി ലീന മരിയ പോൾ അറസ്റ്റിൽ, നടപടി സുകാഷിന്റെ ബംഗ്ലാവിലെ റെയ്ഡിന് പിന്നാലെ

Google Oneindia Malayalam News

ദില്ലി: തമിഴ്നാട് സ്വദേശിയായ സുകാഷ് ചന്ദ്രശേഖർ ഉൾപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നടി ലീന മരിയാ പോൾ അറസ്റ്റിൽ. ദില്ലി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് നടിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളത്. 200 കോടി രൂപയുടെ തട്ടിപ്പ് സംബന്ധിച്ച കേസിലാണ് അറസ്റ്റിലായിട്ടുള്ളത്. നേരത്തെ ഇതേ കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം രാകുൽ പ്രീത് അടക്കമുള്ളവരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു.

പൃഥ്വിരാജിന്റെ ഭ്രമവും ടൊവിനോയുടെ മിന്നല്‍ മുരളിയും ഒടിടി റിലീസിന്? തിയേറ്റര്‍ കാത്ത് 405 റിലീസുകള്‍പൃഥ്വിരാജിന്റെ ഭ്രമവും ടൊവിനോയുടെ മിന്നല്‍ മുരളിയും ഒടിടി റിലീസിന്? തിയേറ്റര്‍ കാത്ത് 405 റിലീസുകള്‍

1


തട്ടിപ്പ് കേസിൽ അറസ്റ്റിലായി ജയിലിൽ കഴിഞ്ഞുവരുന്ന സുകാഷ് ചന്ദ്രശേഖറിന്റെ പങ്കാളി കൂടിയായിരുന്ന ലീനയെ നേരത്തെ എൻഫോഴ്സ്മെന്റും ചോദ്യം ചെയ്തിരുന്നു. ലീനയെ സെക്രട്ടറിയെന്ന് പരിചയപ്പെടുത്തിക്കൊണ്ട് കാനറാ ബാങ്കിന്റെ അമ്പത്തൂർ ശാഖയിൽ നിന്ന് 19 കോടി രൂപ തട്ടിപ്പ് നടത്തിയിരുന്നു. ഇതിന് പുറമേ വസ്ത്രവ്യാപാരിയിൽ നിന്ന് 62.47 ലക്ഷം രൂപയും തട്ടിയെടുത്തിരുന്നു. ഈ കേസിൽ ലീനയും സുകാഷും 2013ൽ അറസ്റ്റിലാവുകയും ചെയ്തിരുന്നു.

2

ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയറിന്റെ മുന്‍ പ്രമോട്ടര്‍ ശിവേന്ദര്‍ സിങ്ങിന്റെ ഭാര്യയിൽ നിന്നാണ് സുകേഷും സംഘവും ഒടുവിൽ 200 കോടി വാങ്ങി തട്ടിപ്പ് നടത്താൻ പദ്ധതിയിട്ടത്. വായ്പ തട്ടിപ്പ്, കള്ളപണം വെളുപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് ജയിലില്‍ കഴിയുന്ന ശിവേന്ദര്‍ സിങ്ങിനെയും സഹോദരന്‍ മല്‍വീന്ദര്‍ മോഹന്‍ സിങ്ങിനെയും പുറത്തിറക്കാന്‍ 200 കോടി രൂപ ആവശ്യപ്പെടുകയായിരുന്നു. ആഭ്യന്തരമന്ത്രാലയത്തിലെ ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയായിരുന്നു തട്ടിപ്പിന് പദ്ധതിയിട്ടത്. തട്ടിപ്പാണെന്ന് മനസ്സിലാക്കിയ ശിവേന്ദറിന്റെ ഭാര്യ അഥിതി ദില്ലി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതോടെയാണ് സുകാഷ് അടക്കം ആറ് പേർ അറസ്റ്റിലാവുന്നത്.

3


ഇതിന് പിന്നാലെ സുകേഷിന്റെ ചെന്നൈയിലെ ബംഗ്ലാവിൽ ഇഡി നടത്തിയ റെയ്ഡിൽ ആഡംബര കാറുകളും പണവും ഉദ്യോഗസ്ഥർ പിടിച്ചെടുത്തിരുന്നു. 10 ആഡംബര കാറുകളാണ് പിടിച്ചെടുത്തത്. റെയ്ഡ് നടക്കുമ്പോള്‍ നടി ലീന മരിയ പോളും ബംഗ്ലാവിലുണ്ടായിരുന്നുവെന്ന് ഇഡി ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. ഇതോടെ ഇവരെ മണിക്കൂറുകളോളം എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തിരുന്നു.

4

സുഹൃത്തായ സുകാഷ് ചന്ദ്രശേഖറിനൊപ്പം ചേർന്ന് ആളുകളെ വഞ്ചിച്ചുവെന്ന് ആരോപിച്ചാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. രോഹിണി ജയിലിലെ തടവിൽ കഴിയുന്ന സുകേഷ് ചന്ദ്രശേഖറിന്റെ കാമുകിയായ നടൻ ലീന മരിയ പോൾ. സുകേഷിനെ ശനിയാഴ്ച ദില്ലി കോടതിയിൽ ഹാജരാക്കി 16 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടയിച്ചുണ്ട്. "മഹാരാഷ്ട്ര കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈം ആക്ട് (MCOCA) പ്രകാരം ഞങ്ങൾ ലീനയെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇപ്പോൾ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ദില്ലി പോലീസിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

5

നേരത്തെ, ഭർത്താവിന്റെ കേസുകളിൽ സഹായ വാഗ്ദാനവുമായി നിയമ സെക്രട്ടറിയായി ചമഞ്ഞെത്തിയ ഒരാൾ 200 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് അദിതി സിംഗ് നേരത്തെ എഫ്ഐആർ ഫയൽ ചെയ്തിരുന്നു. "എന്റെ ഭർത്താവിനെ കോവിഡുമായി ബന്ധപ്പെട്ട സമിതികളിൽ 'വ്യവസായ ഉപദേഷ്ടാവ്' ആക്കിയ ശേഷം അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ കേന്ദ്ര സർക്കാരിന് താൽപ്പര്യമുണ്ടെന്ന് എനിക്ക് ഉറപ്പുനൽകിയെന്നും തുടർന്ന് പാർട്ടി ഫണ്ടിലേക്ക് സംഭാവന നൽകാൻ അദ്ദേഹം എന്നോട് ആവശ്യപ്പെട്ടുവെന്നുമാണ് അതിഥി പരാതിയിൽ ചൂണ്ടിക്കാണിക്കുന്നത്. മുൻ നിയമമന്ത്രിയുമായോ ആഭ്യന്തരമന്ത്രിയുമായോ ഒരു കൂടിക്കാഴ്ച നടത്താമെന്ന് ഉറപ്പുനൽകിയെന്നും "അദിതി സിംഗ് തന്റെ എഫ്ഐആറിൽ ആരോപിച്ചിരുന്നു.

6

അദിതി സിംഗ് പ്രത്യേക സെല്ലിൽ പരാതി നൽകിയാണ് എഫ്ഐആർ ഫയൽ ചെയ്തതെങ്കിലും കേസ് ഇഒഡബ്ല്യുവിന് കൈമാറുകയായിരുന്നു എന്നാണ് അഡീഷണൽ സി പി സിംഗ് നേരത്തെ വ്യക്തമാക്കിയത്. അതേ സമയം സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായി രോഹിണി ജയിലിൽ കഴിയുന്ന സുകാഷ് ജയിൽ ജീവനക്കാരുടെ സഹായത്തോടെ സെൽ ഫോണുകൾ ഉപയോഗിച്ച് സുകേഷ് ഒരു റാക്കറ്റ് നടത്തുകയാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇതോടെ ദില്ലി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം രോഹിണി ജയിലിൽ നിന്ന് വീണ്ടും സുകാഷിനെ അറസ്റ്റ് ചെയ്തിരുന്നു.

7

ദില്ലി പോലീസ് അറസ്റ്റുചെയ്തവരിൽ സുകാഷ് ചന്ദ്രശേഖറിന്റെ രണ്ട് സഹായികളായ പ്രദീപ് രാംദാനിയും ദീപക് രാംനാനിയും, രണ്ട് ജയിൽ ഉദ്യോഗസ്ഥർ, ഡെപ്യൂട്ടി സൂപ്രണ്ട് സുഭാഷ് ബത്ര, അസിസ്റ്റന്റ് ജയിൽ സൂപ്രണ്ട് ധരം സിംഗ് മീണ, കോനാട്ട് പ്ലേസിലെ മാനേജർ കോമൽ പോദ്ദർ എന്നിവരും ഉൾപ്പെടുന്നുണ്ട്. അവിനാഷ് കുമാറും ജിതേന്ദർ നരുലയും ഇവരിൽ ഉൾപ്പെടുന്നുണ്ട്.

നേമത്ത് മുരളിയും ആര്‍എസ്പി 2 സീറ്റിലും ജയിച്ചേനെ: പാളിയത് എവിടെ , എന്‍കെ പ്രേമചന്ദ്രന്‍ പറയുന്നുനേമത്ത് മുരളിയും ആര്‍എസ്പി 2 സീറ്റിലും ജയിച്ചേനെ: പാളിയത് എവിടെ , എന്‍കെ പ്രേമചന്ദ്രന്‍ പറയുന്നു

cmsvideo
  വീണ്ടും തട്ടിപ്പുമായി ലീന മരിയ പോളും പങ്കാളിയും; പണികൊടുത്തത് ED
  English summary
  Actress Leena Maria Paul arrested in 200 crore fraud case by Economic Wing of Delhi police
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X