കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തട്ടിപ്പ് കേസില്‍ മലയാളി നടി ലീന പോള്‍ വീണ്ടും അറസ്റ്റില്‍

  • By Meera Balan
Google Oneindia Malayalam News

മുംബൈ: തെന്നിന്ത്യന്‍ നടിയും മലയാളിയുമായ ലീന പോള്‍ വീണ്ടും തട്ടിപ്പ് കേസില്‍ അറസ്റ്റിലായി. മുംബൈയില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയതിനാണ് ലീന അറസ്റ്റിലായത്. പണം ഇരട്ടിച്ച് നല്‍കാമെന്ന് വാഗ്ദാനം നല്‍കി കബളിപ്പിച്ചതിനാണ് ലീനയും ലിവ് ഇന്‍ പങ്കാളി ശേഖര്‍ ചന്ദ്രശേഖറും അറസ്റ്റിലാകുന്നത്. മുംബൈ പൊലീസിലെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് ലീനയേയും പങ്കാളിയേയും അറസ്റ്റ് ചെയ്തത്.

നിക്ഷേപ പദ്ധതിയില്‍ പണം പത്തിരട്ടിയാക്കി നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് ലീന ആളുകളില്‍ നിന്ന് പണം തട്ടിയെടുത്തത്. കുറഞ്ഞ സമയപരിധിയ്ക്കുള്ളില്‍ പണം പത്ത് ഇരട്ടിയാക്കി നല്‍കാമെന്ന് പറഞ്ഞെങ്കിലും ലീനയും പങ്കാളിയും നിക്ഷേപകര്‍ക്ക് പണം നല്‍കിയില്ല. ഇത് സംബന്ധിച്ച് ഒട്ടേറെ പരാതികളാണ് പൊലീസിന് ലഭിച്ചത്. കൂടുതല്‍ വിവരങ്ങളിലേയ്ക്ക്

നടി ലീന അറസ്റ്റില്‍

നടി ലീന അറസ്റ്റില്‍

തെന്നിന്ത്യന്‍ നടിയും മലയാളിയുമായ ലീന പോള്‍ വീണ്ടും തട്ടിപ്പ് കേസില്‍ അറസ്റ്റിലായി. മുംബൈയില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയതിനാണ് ലീന അറസ്റ്റിലായത്. പണം ഇരട്ടിച്ച് നല്‍കാമെന്ന് വാഗ്ദാനം നല്‍കി കബളിപ്പിച്ചതിനാണ് ലീനയും ലിവ് ഇന്‍ പങ്കാളി ശേഖര്‍ ചന്ദ്രശേഖറും അറസ്റ്റിലാകുന്നത്.

 പൊലീസ്

പൊലീസ്

മുംബൈ പൊലീസിലെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് ലീനയേയും പങ്കാളിയേയും അറസ്റ്റ് ചെയ്തത്.

തട്ടിപ്പ് ഇങ്ങനെ

തട്ടിപ്പ് ഇങ്ങനെ

നിക്ഷേപ പദ്ധതിയില്‍ പണം പത്തിരട്ടിയാക്കി നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് ലീന ആളുകളില്‍ നിന്ന് പണം തട്ടിയെടുത്തത്. കുറഞ്ഞ സമയപരിധിയ്ക്കുള്ളില്‍ പണം പത്ത് ഇരട്ടിയാക്കി നല്‍കാമെന്ന് പറഞ്ഞെങ്കിലും ലീനയും പങ്കാളിയും നിക്ഷേപകര്‍ക്ക് പണം നല്‍കിയില്ല

2013 ല്‍

2013 ല്‍

2013ല്‍ ഐഎഎസ് ഉദ്യോഗസ്ഥ ചടമഞ്ഞ് തട്ടിപ്പ് നടത്തിയതിന് ലീന പോളിനെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്നും ലിവ് ഇന്‍ പങ്കാളി തന്നെയായിരുന്നു കൂട്ടാളി. ചെന്നൈ കാനറ ബാങ്കില്‍ നിന്നും 19 കോടിയാണ് ലീനയും പങ്കാളിയും തട്ടിയെടുത്തത്. ഈ പണം കൊണ്ട് ദില്ലിയില്‍ ആഡംബര ജീവിതം നയിക്കുകയായിരുന്നു.

ചങ്ങനാശ്ശേരി

ചങ്ങനാശ്ശേരി

ചങ്ങനാശ്ശേരി സ്വദേശിയായ ലീനയുടെ കുടുംബ ദുബായിലാണ്

നടിയും മോഡലും

നടിയും മോഡലും

നടിയും മോഡലുമെന്ന നിലയില്‍ പ്രശസ്തയാണ് ലീന

സിനിമകള്‍

സിനിമകള്‍

മദ്രാസ് കഫെ, കോബ്ര, റെഡ് ചില്ലീസ്, എന്നീ സിനിമകളിലൂടെയാണ് ലീന പ്രശസ്തയായത്

ഇന്ത്യയില്‍

ഇന്ത്യയില്‍

ദുബായില്‍ നിന്നും ബിഡിഎസ് പഠിയ്ക്കുന്നതിനാണ് ലീന ഇന്ത്യയില്‍ എത്തുന്നത്

പങ്കാളി

പങ്കാളി

ബെംഗളൂരുവിലെ ഒരു കോഫി ഷോപ്പില്‍ വച്ചാണ് ലിവ് ഇന്‍ പങ്കാളിയായ ശേഖര്‍ ചന്ദ്രശേഖറിനെ ലീന കാണുന്നത്.

കൊച്ചിയിലും

കൊച്ചിയിലും

കൊച്ചിയിലെ ഒരു ടെകസ്റ്റൈല്‍ സ്ഥാപനത്തിലും ഇരുവരും വന്‍ തട്ടിപ്പ് നടത്തിയിരുന്നു.

English summary
Actress Leena Paul Arrested For Alleged Cheating in Mumbai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X