ഒറ്റയ്ക്കു സഞ്ചരിക്കുമ്പോള്‍ സുരക്ഷയ്ക്കുവേണ്ടി പര്‍ദ്ദ ധരിക്കുമെന്ന് മല്ലികാ ഷരാവത്ത്
മുംബൈ: ബോളിവുഡ് സിനിമകളിലെ സെക്‌സ് സിംബലുകളിലൊരാളായ മല്ലിക ഷെരാവത്ത് പറയുന്നു തനിച്ചു യാത്ര ചെയ്യുമ്പോള്‍ സുരക്ഷയ്ക്കുവേണ്ടി താന്‍ പര്‍ദ്ദ ധരിക്കാറുണ്ടെന്ന്. ഒരു മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അവര്‍. സാധാരണയായി തന്റെ ജീവനക്കാര്‍ക്കൊപ്പമാണ് സഞ്ചരിക്കാറുള്ളത്. എന്നാല്‍. ഒറ്റയ്ക്ക് സഞ്ചരിക്കേണ്ടിവരുന്ന സാഹചര്യങ്ങളില്‍ പര്‍ദ്ദ ധരിക്കും.
പര്‍ദ്ദ ധരിക്കുന്നത് സുരക്ഷിതമാണെന്ന് മല്ലിക പറയുന്നു. മറ്റുള്ളവര്‍ നമ്മളെ തിരിച്ചറിയുന്നത് ഒഴിവാക്കാന്‍ പര്‍ദ്ദ സഹായിക്കും. ഒരു സെലിബ്രിറ്റി എന്ന നിലയില്‍ തിരക്കുള്ള സ്ഥലങ്ങളിലൂടെ സുരക്ഷിതയായി നടക്കാന്‍ പര്‍ദ്ദ തന്നെ സഹായിക്കാറുണ്ടെന്ന് മര്‍ഡര്‍ എന്ന സിനിമയിലൂടെ മേനിയഴക് പ്രദര്‍ശിപ്പിച്ച നടി പറയുന്നു.

താന്‍ ഈശ്വര വിശ്വാസിയാണെന്നും മല്ലിക വ്യക്തമാക്കി. അമ്പലങ്ങളില്‍ നിത്യവും പോകാറില്ലെങ്കിലും താനൊരു ഈശ്വര വിശ്വാസിയാണ്. എല്ലാ ദിവസും രാവിലെ ഹനുമാന്‍ കീര്‍ത്തനങ്ങള്‍ വായിക്കാറുണ്ട്. ഇത് തനിക്ക് ആത്മവിശ്വാസവും മന:ശാന്തിയും നല്‍കാറുണ്ടെന്നും മല്ലിക വ്യക്തമാക്കി.
ആമിര്‍ ഖാനൊപ്പം ഡങ്കല്‍ എന്ന സിനിമയില്‍ അഭിനയിക്കാതിരുന്നതിനെ കുറിച്ചും നടി പ്രതികരിച്ചു. സത്യത്തില്‍ സിനിമയുടെ ഓഡീഷനായി താന്‍ ചെന്നതായിരുന്നു. ഓഡീഷനില്‍ തന്നെ പ്രകടനം സിനിമയുടെ അണിയറക്കാര്‍ക്ക് ഇഷ്ടമാവുകയും ചെയ്തു. എന്നാല്‍, നാലു കുട്ടികളുടെ അമ്മയായാണ് സിനിമയിലെ വേഷം. അണിയറക്കാര്‍ തന്നെ അത്തരമൊരു വേഷത്തില്‍ തന്നെ കാണാന്‍ താത്പര്യം പ്രകടപ്പിച്ചില്ലെന്നും മല്ലിക പറഞ്ഞു.












Click it and Unblock the Notifications