Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രത്യുഷ ഗര്‍ഭഛിദ്രം നടത്തിയത് ആത്മഹത്യയ്ക്ക് തൊട്ടുമുന്‍പ്, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍!

മുംബൈ: പ്രശസ്ത നടി പ്രത്യുഷ ബാനര്‍ജിയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വെളിപ്പെടുത്തലുകള്‍. പ്രത്യുഷ ബാനര്‍ജി ഗര്‍ഭിണിയായിരുന്നു എന്നാണ് ജെ ജെ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുന്നത്. ആത്മഹത്യ ചെയ്യുന്നതിന് ദിവസങ്ങള്‍ മാത്രം മുന്‍പ് പ്രത്യുഷ ഗര്‍ഭഛിദ്രം നടത്തിയിട്ടുണ്ടാകണം എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

പ്രത്യുഷ ഗര്‍ഭിണിയായിരുന്നു എന്നാണ് വിശദപരിശോധനയില്‍ വ്യക്തമാകുന്നത്. പ്രത്യുഷയുടെ മരണത്തിന് ദിവസങ്ങള്‍ മുന്‍പ് കുഞ്ഞിന് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ഗര്‍ഭഛിദ്രം നടത്തിയതോ ഗര്‍ഭം അലസിപ്പോയതോ ആകാം ഇതിന് കാരണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പ്രത്യുഷയുടെ ഗര്‍ഭത്തിന് ഉത്തരവാദിയാര് എന്നത് വ്യക്തമല്ല. ഇതിനായി ഡി എന്‍ എ ടെസ്റ്റ് വേണ്ടിവരും എന്നാണറിയുന്നത്.

pratyusha-banerjee

പ്രത്യുഷ കാമുകന്‍ രാഹുല്‍ രാജ് സിംഗിനെ വിവാഹം ചെയ്തിരുന്നു എന്നും ഈ ബന്ധത്തില്‍ പ്രത്യുഷ ഗര്‍ഭിണിയായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രാഹുല്‍ രാജ് സിംഗുമായുള്ള ബന്ധത്തിലെ പ്രശ്‌നങ്ങളാണ് പ്രത്യുഷയെ മരണത്തിലേക്ക് നയിച്ചതെന്നും അഭ്യൂഹങ്ങളുണ്ട്. പ്രത്യുഷയുടെ മരണവുമായി ബന്ധപ്പെട്ട് രാഹുല്‍ രാജ് സിംഗിനെ പോലീസ് ചോദ്യം ചെയ്തിരുന്നു.

ഏപ്രില്‍ രണ്ടാം തീയതിയാണ് പ്രത്യുഷ ബാനര്‍ജി മുംബൈ ബംഗൂര്‍ നഗറിലെ സ്വന്തം വീട്ടിലെ സീലിങ് ഫാനില്‍ തൂങ്ങി ജീവനൊടുക്കിയത്. 24 വയസ്സായിരുന്നു പ്രത്യുഷ ബാനര്‍ജിക്ക്. കളേഴ്‌സ് ടി വിയില്‍ പ്രക്ഷേപണം ചെയ്തിരുന്ന ബാലികാവധു എന്ന സീരിയലിലൂടെയാണ് പ്രത്യുഷ ബാനര്‍ജി കുടുംബപ്രേക്ഷകര്‍ക്ക് സുപരിചിതയായത്. ബാലികാവധുവിലെ ആനന്ദി എന്ന കഥാപാത്രത്തെയാണ് പ്രത്യുഷ അവതരിപ്പിച്ചിരുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+