നടി നന്ദിനി മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് ബെംഗളൂരുവിലെ വീട്ടില്‍, കാരണം തേടി പോലീസ്
ബെംഗളൂരു: പ്രമുഖ കന്നഡ ടെലിവിഷന്‍ താരം നന്ദിനി മരിച്ച നിലയില്‍. ബെംഗളൂരുവിലെ അവരുടെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. മാതാപിതാക്കള്‍ വിവാഹത്തിന് വേണ്ടി നിര്‍ബന്ധിച്ചതാണ് ജീവിതം അവസാനിപ്പിക്കാന്‍ അവരെ പ്രേരിപ്പിച്ചത് എന്നാണ് മരണ കുറിപ്പിലെ വിവരം. വിവാഹം ഇപ്പോള്‍ വേണ്ട എന്ന നിലപാടായിരുന്നുവത്രെ നന്ദിനിക്ക്. മറ്റു ചില കാരണങ്ങളാല്‍ കടുത്ത വിഷാദത്തിലാണ് താന്‍ എന്നും ആത്മഹത്യാ കുറിപ്പിലുണ്ട്.
എന്നാല്‍ നടിയുടെ മരണത്തിന് യഥാര്‍ഥ കാരണം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നും ശേഷം കാര്യങ്ങള്‍ വിശദീകരിക്കാമെന്നും പോലീസ് അറിയിച്ചു. നന്ദിയുടെ അപ്രതീക്ഷിത വിയോഗത്തില്‍ സിനിമാ താരങ്ങള്‍ നടുക്കം രേഖപ്പെടുത്തി. തമിഴ് സീരിയലുകളിലും സജീവമായിരുന്നു നന്ദിനി. തമിഴ് താരങ്ങള്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ ബെംഗളൂരുവിലെത്തും.

കന്നഡ, തമിഴ് ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയതാരമാണ് നന്ദിനി. നീനതെ നാ എന്ന സീരിയലിലൂടെ ശ്രദ്ധേയയായ നന്ദിനിയെ രാജരാജേശ്വരി നഗറിലെ വസതിയില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിജയനഗര ജില്ലയിലെ കൊട്ടൂരില്‍ നിന്നുള്ള നന്ദിനി മോഡലിംഗ് രംഗത്ത് തിളങ്ങിയ ശേഷമാണ് കന്നഡ ടെലിവിഷന്‍ ലോകത്തേക്ക് കടന്നുവന്നത്.
ജീവ ഹൂവായിതെ, സംഘര്‍ഷ, നീനതെ നാ, മധുമഗളു, അണ്ണാ തങ്ങി തുടങ്ങിയ നിരവധി ജനപ്രിയ കന്നഡ സീരിയലുകളിലൂടെ അവര്‍ പ്രേക്ഷകരുടെ ഹൃദയം കീഴടക്കി. കന്നഡയില്‍ നിന്ന് തമിഴിലേക്ക് ചേക്കേറിയ നന്ദിനി, കലൈനര്‍ ടിവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ഗൗരി എന്ന സീരിയലിലൂടെ തമിഴ്നാട്ടിലും തരംഗമായി. ഈ ഒറ്റ സീരിയല്‍ നന്ദിനിക്ക് വലിയ പ്രശസ്തിയും ആരാധകരെയും നേടിക്കൊടുത്തു.
കനക, ദുര്‍ഗ എന്നീ രണ്ട് വ്യത്യസ്ത കഥാപാത്രങ്ങളെയാണ് നന്ദിനി ഗൗരിയില്‍ അവതരിപ്പിച്ചത്. ഇരട്ട വേഷങ്ങളിലെ മികച്ച പ്രകടനം തമിഴ്നാട്ടിലുടനീളം നന്ദിനിയെ ജനപ്രിയയാക്കി. ഗൗരി സീരിയലിന്റെ ചിത്രീകരണം അടുത്തിടെ ബെംഗളൂരുവില്‍ നടന്നിരുന്നു. അതിനുശേഷം ചിത്രീകരണം ചെന്നൈയിലേക്ക് മാറ്റി. ഷൂട്ടിങ്ങിനിടെ ലഭിച്ച ഇടവേളയില്‍ നന്ദിനി ബെംഗളൂരുവിലെത്തിയപ്പോഴാണ് ദുരന്തം.
നന്ദിനിയുടെ സഹതാരം സതീഷ് മാധ്യമങ്ങളോട് മരണവാര്‍ത്ത സ്ഥിരീകരിച്ചു. 'നന്ദിനിയുടെ വിവാഹം കഴിഞ്ഞിട്ടില്ല. എന്തുകൊണ്ടാണ് അവള് ഇത്തരം ഒരു തീരുമാനം എടുത്തതെന്ന് എനിക്ക് അറിയില്ല' സതീഷ് വികാരാധീനനായി പറഞ്ഞു. ഗൗരി സീരിയലിന്റെ അണിയറ പ്രവര്‍ത്തകരും കലൈനര്‍ ടിവിയും നന്ദിനിക്ക് സാമൂഹിക മാധ്യമങ്ങളിലൂടെ അനുശോചനം രേഖപ്പെടുത്തി.
-
ബെംഗളൂരുവിൽ പെയ്ഡ് എഐ പാർക്കിംഗ് സംവിധാനം വരുന്നു; നടപ്പിലാക്കുന്നത് ഇവിടങ്ങളിൽ -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി












Click it and Unblock the Notifications