ഷൂട്ടിങിനിടെ നിക്കി ഗല്‍റാണിക്ക് പരിക്ക്, താരത്തിന്റെ കൈ ഒടിഞ്ഞു
ചെന്നൈ: സിനിമാ ഷൂട്ടിങിനിടെ തെന്നിന്ത്യന്‍ താരം നിക്കി ഗല്‍റാണിക്ക് പരിക്ക്. തമിഴ് ചിത്രത്തിന്റെ അവസാന പണിപുരയിലാണ് അപകടമുണ്ടാകുന്നത്. അപകടത്തില്‍ നിക്കി ഗല്‍റാണിയുടെ കൈയൊടിഞ്ഞു. ഏഴില്‍ സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രത്തിലെ സ്റ്റണ്ട് സീന്‍ അഭിനയിക്കുന്നതിനിടെയാണ് പരിക്കേറ്റത്.
ഡ്യൂപ്പില്ലാതെ സ്റ്റണ്ട് സീന്‍ അഭിനയിച്ചതാണ് താരത്തിന് പണി കിട്ടിയത്. ചിത്രത്തില്‍ പോലീസ് ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് നിക്കി എത്തുന്നത്. സിമന്റ് കട്ട കൈ കൊണ്ട് അടിച്ചു പൊട്ടിക്കുന്ന സീനാണ് ഷൂട്ട് ചെയ്യേണ്ടിയിരുന്നത്. സ്ലാബുകള്‍ പൊട്ടിക്കാനുള്ള ശ്രമത്തിനിടെയാണ് കൈയ്ക്ക് പരിക്കേല്‍ക്കുന്നത്.

ഇടതു കൈയ്യിലെ ചെറുവിരലിന് പൊട്ടലുണ്ടെന്ന് ഡോക്ടര്‍ വ്യക്തമാക്കി. മൂന്നോ നാലോ ആഴ്ച വിശ്രമം ആവശ്യമാണെന്ന് ഡോക്ടര്‍ അറിയിച്ചു. വ്യത്യസ്ത വേഷത്തിലൂടെ ആരാധകരെ ഞെട്ടിക്കാനാണ് നിക്കിയുടെ ശ്രമം. ഏഴില്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ചിത്രത്തിനുവേണ്ടി കളരിയും ആയോധന കലകളും നിക്കി പഠിച്ചിരുന്നു.
വിഷ്ണു വിശാലാണ് ചിത്രത്തിലെ നായക വേഷം കൈകാര്യം ചെയ്യുന്നത്. പുരുഷനെ പോലെ പോരാടുന്ന പല രംഗങ്ങളും ചിത്രത്തിനുവേണ്ടി നിക്കിക്ക് ചെയ്യേണ്ടി വന്നിട്ടുണ്ട്.
-
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
സ്വർണ വില കുറയും, യുദ്ധം തുടർന്നാൽ പവൻ വില 80,000ത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധ..കാരണം ഇതാണ് -
അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന് -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ഗ്യാസ് ബുക്ക് ചെയ്യാൻ ഇനി വാട്സാപ്പ് മതി! ഈ നമ്പർ സേവ് ചെയ്തോളൂ -
ഇറാന്റെ കിരീടത്തിലെ രത്നം.. ഖാര്‍ഗ് ദ്വീപ് ആക്രമിച്ച് യുഎസ്, സൈനിക കേന്ദ്രം ഇല്ലാതാക്കിയെന്ന് ട്രംപ് -
കോൺഗ്രസിനെ പകർത്താൻ ഇടതും; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ഗണേഷിനും താൽപര്യം












Click it and Unblock the Notifications