Get Updates
Get notified of breaking news, exclusive insights, and must-see stories!

'അഭിനേതാവ് എന്നതിലുപരി ഇന്ത്യന്‍ പൗര'! പൗരത്വ നിയമത്തിനെതിരെ നിലപാടിലുറച്ച് നിമിഷ സജയൻ

Recommended Video

cmsvideo
    Actress Nimisha Sajayan About CAA_NRC Issue | Oneindia Malayalam

    കൊച്ചി: പൗരത്വ നിയമത്തിന് എതിരെയുളള പ്രതിഷേധത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി നടി നിമിഷ സജയന്‍. പ്രതിഷേധിക്കാനുളള സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഉണ്ടെന്ന് കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ നിമിഷ വ്യക്തമാക്കി. അഭിനേതാവ് എന്നതിലുപരി താനൊരു ഇന്ത്യന്‍ പൗരയാണ് എന്ന ബോധമുണ്ട്. പ്രതിഷേധം പ്രൊഫഷണലല്ല, മറിച്ച് വ്യക്തിപരമാണ് എന്നും നിമിഷ പറഞ്ഞു.

    എല്ലാവരും തുല്യരാകുന്ന കാലമാണ് ആഗ്രഹിക്കുന്നത്. ഒരുമയോടെ നില്‍ക്കാന്‍ സാധിക്കണം. പൗരത്വ നിയമവുമായി ബന്ധപ്പെട്ട് സംഭവിക്കുന്ന കാര്യങ്ങള്‍ നാടിന്റെ സമാധാനം നഷ്ടപ്പെടുത്തുകയാണ്. ഇത്തരം പ്രശ്നങ്ങൾ വേദനിപ്പിക്കുന്നതാണെന്നും നിമിഷ പറഞ്ഞു.

    caa

    പൗരത്വ നിയമത്തിന് എതിരെയുളള തന്റെ നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുളളതാണ്. അതുകൊണ്ടാണ് എറണാകുളത്ത് നടന്ന പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തത്. ഇത്തരം പ്രതിഷേധങ്ങളില്‍ നിന്ന് പലപ്പോഴും കലാകാരന്മാര്‍ വിട്ട് നില്‍ക്കുകയാണ് ചെയ്യാറുളളത്. അതിന് കാരണം തങ്ങളും ഈ സമൂഹത്തിന്റെ ഭാഗമാണ് എന്ന തിരിച്ചറിവ് ഇല്ലാത്തത് ആണെന്നും നിമിഷ അഭിപ്രായപ്പെട്ടു.

    പൗരത്വ നിയമത്തിന് എതിരെയുളള പ്രതിഷേധം സോഷ്യല്‍ മീഡിയയിലൂടെയെങ്കിലും രേഖപ്പെടുത്തിയവരുണ്ട്. അക്കാര്യത്തില്‍ സന്തോഷമുണ്ട്. പ്രതിഷേധ സമരത്തില്‍ എല്ലാവര്‍ക്കും പങ്കെടുക്കാന്‍ സാധിക്കണം എന്നില്ല. തിരക്കുളള സമയത്ത് പ്രതിഷേധിക്കാന്‍ സാധിച്ചില്ല എന്ന് കരുതി അവരെ കുറ്റപ്പെടുത്താനും സാധിക്കില്ലെന്നും നിമിഷ സജയന്‍ ചൂണ്ടിക്കാട്ടി. കൊച്ചിയില്‍ പൗരത്വ നിയമത്തിന് എതിരെ സിനിമാ പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച പ്രതിഷേധ റാലിയില്‍ നിമിഷ സജയനെ കൂടാതെ ഗീതു മോഹന്‍ദാസ്, ഷെയിന്‍ നിഗം, രാജീവ് രവി അടക്കമുളളവര്‍ പങ്കെടുത്തിരുന്നു. തൃശൂർ ചോദിച്ചിട്ട് കൊടുത്തില്ല പിന്നെയാണോ ഇന്ത്യ എന്ന് പരിപാടിയിൽ സംസാരിക്കവേ നിമിഷ പരിഹസിച്ചിരുന്നു. പിന്നാലെ സന്ദീപ് വാര്യർ അടക്കമുളള ബിജെപി നേതാക്കൾ അഭിനേതാക്കൾക്കെതിരെ രംഗത്ത് വന്നിരുന്നു. മാത്രമല്ല സോഷ്യൽ മീഡിയയിൽ ബിജെപി അനുകൂലികൾ നിമിഷ അടക്കമുളളവർക്കെതിരെ രംഗത്ത് വന്നിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+