നടിക്കൊപ്പം ആൾദൈവത്തിന്റെ അശ്ലീല വീഡിയോ.. ദൃശ്യങ്ങൾ പുറത്തായപ്പോൾ അത് മോർഫിംഗ് എന്ന് നടി!

 • Posted By: Desk
Subscribe to Oneindia Malayalam

ബെംഗളൂരു: കര്‍ണാടകത്തിലെ ആള്‍ദൈവത്തിന്റെ അശ്ലീല വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തായത്. നടിക്കൊപ്പമുളള ലൈംഗിക ദൃശ്യങ്ങളായിരുന്നു സ്വകാര്യ ചാനല്‍ പുറത്ത് വിട്ടത്. ഇതോടെ സ്വാമി മുങ്ങുകയും ചെയ്തു. സംഭവത്തില്‍ പ്രതികരണവുമായി നടി രംഗത്ത് വന്നിരിക്കുകയാണ്.

ഞെട്ടിച്ച് പിസി ജോർജ്.. ദിലീപ് കേസിലെ രഹസ്യങ്ങൾ വെളിപ്പെടുത്തി, സുപ്രീം കോടതി വക്കീലിനെ റെഡിയാക്കി

നടി ആക്രമിക്കപ്പെട്ട കേസിൽ ആദ്യമായി പ്രതികരിച്ച് വിനീത് ശ്രീനിവാസൻ.. യുവതാരങ്ങൾ മിണ്ടാത്തതിന് കാരണം?

സ്വാമിയുടെ മുഖംമൂടി അഴിഞ്ഞു

സ്വാമിയുടെ മുഖംമൂടി അഴിഞ്ഞു

ഗുര്‍മീത് റാം റഹീം സിംഗ് എന്ന ആള്‍ദൈവത്തിന്റെ ബലാത്സംഗ കഥകള്‍ രാജ്യത്തെ ഞെട്ടിച്ചതാണ്. നിരവധി പെണ്‍കുട്ടികളെയാണ് ഈ ആള്‍ദൈവം തന്റെ ലൈംഗികതൃപ്തിക്ക് ഉപയോഗപ്പെടുത്തിയത്. ഗുര്‍മീതിന് പിന്നാലെ ദയാനന്ദ സ്വാമിയുടെ മുഖംമൂടിയും അഴിഞ്ഞ് വീണു.

വീഡിയോ പുറത്ത്

വീഡിയോ പുറത്ത്

നടിക്കൊപ്പമുള്ള സ്വാമിയുടെ ലൈംഗിക വീഡിയോ കഴിഞ്ഞ ദിവസമാണ് സ്വകാര്യ ചാനല്‍ പുറത്ത് വിട്ടത്. എന്നാല്‍ വീഡിയോയില്‍ ഉള്ള യുവതി താനല്ലെന്ന് വ്യക്തമാക്കിയാണ് ആരോപണ വിധേയയായ നടി രംഗത്ത് വന്നിരിക്കുന്നത്.

മോർഫ് ചെയ്തതെന്ന് നടി

മോർഫ് ചെയ്തതെന്ന് നടി

സ്വാമിക്കൊപ്പമുള്ളത് താനല്ലെന്നും അത് മോര്‍ഫ് ചെയ്തതായിരിക്കാമെന്നുമാണ് നടി പ്രതികരിച്ചിരിക്കുന്നത്. അതേസമയം നടി സ്വാമിയോട് പണം ആവശ്യപ്പെട്ടിരുന്നുവെന്നും ലഭിക്കാതെ വന്നപ്പോള്‍ വീഡിയോ പുറത്ത് വിട്ടതുമാണ് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

സ്വാമിയെ മഠത്തിന് പുറത്താക്കണം

സ്വാമിയെ മഠത്തിന് പുറത്താക്കണം

യെലഹങ്ക മദ്ദേവനപുര മഠത്തിലെ ഗുരു നഞ്ചേശ്വര ശിവാചാര്യ എന്ന ദയാനന്ദസ്വാമിയാണ് സെക്‌സ് ടേപ്പില്‍ കുടുങ്ങിയിരിക്കുന്നത്. സ്വാമിയെ മഠത്തിന് പുറത്താക്കണം എന്നാവശ്യപ്പെട്ട് വിശ്വാസികള്‍ സമരത്തിലാണ്.

സ്വാമി ഒളിവിലാണ്

സ്വാമി ഒളിവിലാണ്

ബെംഗളൂരുവിലെ അറിയപ്പെടുന്ന ആള്‍ദൈവമാണ് നഞ്ചേശ്വര്‍ സ്വാമി എന്നറിയപ്പെടുന്ന സ്വാമി ദയാനന്ദ.യെലഹങ്ക മഠത്തില്‍ നിന്നുള്ളതാണ് പുറത്ത് വന്ന അശ്ലീല ദൃശ്യങ്ങള്‍. വീഡിയോ പുറത്തായതോടെ സ്വാമി ഒളിവിലാണ് എന്നാണറിയുന്നത്.

മഠത്തിന് അകത്ത് തന്നെയോ

മഠത്തിന് അകത്ത് തന്നെയോ

അതേസമയം സ്വാമി മഠത്തിന് അകത്ത് തന്നെയുണ്ട് എന്നും റിപ്പോർട്ടുകളുണ്ട്. സ്വാമിയുടെ തനിനിറം പുറത്തായതിനെ തുടര്‍ന്ന് പ്രദേശവാസികളും സ്വാമിയുടെ അനുയായികളും അടക്കം നിരവധി പേരാണ് യെലഹങ്ക മഠത്തിന് ചുറ്റും തടിച്ച് കൂടിയത്. സ്വാമിക്കെതിരെ നടപടി വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

പിന്തുണയുമായി സ്വാമിമാർ

പിന്തുണയുമായി സ്വാമിമാർ

സ്വാമിക്ക് പിന്തുണയുമായി ചിക്കബെല്ലാപുര മഠത്തിലെ സ്വാമി നിരഞ്ജന്‍അടക്കം മറ്റ് സ്വാമികൾ കഴിഞ്ഞ ദിവസം എത്തിയിരുന്നു. ഇയാളെ പ്രദേശവാസികള്‍ തടഞ്ഞു. ജനക്കൂട്ടം അസഭ്യവര്‍ഷം നടത്തിയതോടെ ഇവർ സ്ഥലത്ത് നിന്നും തടിതപ്പുകയായിരുന്നു.

പരാതിയൊന്നും ലഭിച്ചിട്ടില്ല

പരാതിയൊന്നും ലഭിച്ചിട്ടില്ല

മഠത്തിന് മുന്നിലെത്തിയ പ്രദേശവാസികൾ അക്രമാസക്തരായതോടെ സ്ഥലത്ത് പോലീസെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയത്. വിവാദ വിഷയത്തിൽ സ്വാമിക്കെതിരെ പരാതിയൊന്നും ലഭിച്ചിട്ടില്ല എന്ന് പോലീസ് വ്യക്തമാക്കുന്നു. പരാതി ലഭിച്ചാൽ നടപടിയുണ്ടാകും.

ചരിത്രം അത്ര നല്ലതല്ല

ചരിത്രം അത്ര നല്ലതല്ല

സ്വാമിയുടെ പറഞ്ഞു കേൾക്കുന്ന ചരിത്രവും അത്ര നല്ലതല്ല. ദയാനന്ദ സ്വാമിക്ക് നേരത്തെയും പല സ്ത്രീകളുമായും ഇത്തരത്തില്‍ ബന്ധമുള്ളതായി ആരോപിക്കപ്പെടുന്നു. മാത്രമല്ല ഇയാള്‍ക്കെതിരെ മഠത്തിന്റെ ഭൂമി ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ടും ആരോപണം നിലനില്‍ക്കുന്നുണ്ട്.

cmsvideo
  നടിക്കൊപ്പം സെക്സ്: വീഡിയോ വന്നതോടെ ആള്‍ദൈവം മുങ്ങി | Oneindia Malayalam
  ആരോപണങ്ങൾ പലത്

  ആരോപണങ്ങൾ പലത്

  2011 മുതല്‍ മഠത്തിന്റെ തലവനാകാന്‍ ഇയാള്‍ ശ്രമം നടത്തുന്നുണ്ട്. എന്നാല്‍ ആവശ്യമായ പിന്തുണ ഇയാള്‍ക്ക് ലഭിച്ചിരുന്നില്ല. വീഡിയോ പുറത്ത് വന്ന സാഹചര്യത്തില്‍ ഇയാള്‍ക്കെതിരെ നടപടി എടുക്കുമെന്ന് മഠം ട്രസ്റ്റ് പ്രസിഡണ്ട് രുദ്രാരാധ്യ വ്യക്തമാക്കി.

  English summary
  Kannada actress clarifies on sex scandal video with Dayananda Swami

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്