Get Updates
Get notified of breaking news, exclusive insights, and must-see stories!

നടി പാര്‍വ്വതി നായര്‍ക്ക് ഓല ടാക്‌സിയില്‍ സംഭവിച്ചതെന്ത്? എന്തായിരുന്നു ആ തേഡ് റേറ്റ് സര്‍വ്വീസ്

ചെന്നൈ: പ്രമുഖ നടിയും മലയാളിയും ആയ പാര്‍വ്വതി നായര്‍ ട്വിറ്ററില്‍ കുറിച്ച വരികള്‍ വലിയ ആശയക്കുഴപ്പമാണ് പലരിലും സൃഷ്ടിച്ചത്. ഓല ടാക്‌സി സേവനത്തെ കുറിച്ചായിരുന്നു നടിയുടെ ട്വീറ്റ്.

ഏറ്റവും അരക്ഷിതവും മൂന്നാം കിടയും ആയ ടാക്‌സി സേവനം എന്നായിരുന്നു പാര്‍വ്വതി ട്വിറ്ററില്‍ എഴുതിയത്. ആരെങ്കിലും ഒരു പ്രശ്‌നത്തില്‍ നില്‍ക്കുമ്പോള്‍ പോലും കസ്റ്റമര്‍ കെയര്‍ സേവനം ദുരന്തമാണെന്നും പാര്‍വ്വതി കുറിച്ചു.

ടാക്‌സി ഡ്രൈവര്‍ അപമര്യാദയായി പെരുമാറി എന്ന രീതിയില്‍ ആയിരുന്നു പിന്നീട് വാര്‍ത്തകള്‍ പ്രചരിച്ചത്. നേരത്തേയും ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാരെ കുറിച്ച് ഇത്തരം ചില പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ പലരും അത് വിശ്വസിക്കുകയും ചെയ്തു.

Parvathy

എന്നാല്‍ അത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല എന്നാണ് പാര്‍വ്വതി വണ്‍ഇന്ത്യ കന്നഡയോട് പ്രതികരിച്ചത്. ഡ്രൈവര്‍ തീരെ മര്യാദയില്ലാതെ ആയിരുന്നു പെരുമാറിയത് എന്നാണ് പാര്‍വ്വതി പറഞ്ഞത്. ഓലയുടെ ജിപിഎസില്‍ എന്തോ തകരാറ് സംഭവിച്ചതിനെ തുടര്‍ന്ന് തെറ്റായ വഴിയിലൂടെയാണ് അയാള്‍ കാര്‍ ഓടിച്ചത്. അല്ലാതെ ഡ്രൈവറുടെ ഭാഗത്ത് നിന്ന് മറ്റ് രീതിയില്‍ മോശമായ പെരുമാറ്റം ഒന്നും ഉണ്ടായില്ലെന്നും പാര്‍വ്വതി പ്രതികരിച്ചിട്ടുണ്ട്.

Parvathy Tweet

ലോക വനിത ദിനത്തില്‍ ആയിരുന്നു പാര്‍വ്വതിയുടെ ട്വീറ്റ് പുറത്ത് വന്നത്. വനിത ദിനത്തില്‍ ഒരു സെലിബ്രിറ്റിക്ക് പോലും രക്ഷയില്ലെന്ന രീതിയില്‍ ആയിരുന്നു പിന്നീട് വന്ന പ്രതികരണങ്ങള്‍. ഓല ടാക്‌സിയില്‍ നിന്ന് തങ്ങള്‍ക്കും മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്ന് പലരും തുറന്ന് പറയുകയും ചെയ്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+