Get Updates
Get notified of breaking news, exclusive insights, and must-see stories!

ദർശന്‍ ഭാര്യയുമായി അകന്നു, നടിയോടൊപ്പം 10 വർഷം: ആ കമന്റ് സഹിച്ചില്ല, ഒടുവില്‍ കൊലപാതകം

ബെംഗളൂരു: കന്നഡ ചലച്ചിത്ര ലോകത്തെ ഞെട്ടിച്ച കൊലപാതക കേസില്‍ നടി പവിത്ര ഗൗഡ ഒന്നാം പ്രതി. കന്നഡ സിനിമ രംഗത്തെ മുന്‍നിര നടനും ചലഞ്ചിങ് സ്റ്റാർ എന്ന് അറിയപ്പെടുകയും ചെയ്യുന്ന ദർശൻ തൂഗുദീപയാണ് രണ്ടാം പ്രതി. പവിത്ര ഗൗഡയുടെ നിർദേശ പ്രകാരം ദർശന്‍ ചിത്രദുർഗ സ്വദേശ് രേണുകസ്വാമിയെ ദർശൻ തൂഗുദീപ അടങ്ങുന്ന സംഘം കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

ചിത്രദുർഗയില്‍ നിന്നും രേണുകസ്വാമിയെ ബെംഗളൂരുവില്‍ എത്തിച്ച ദർശനവും കൂട്ടാളികളും ക്രൂരമർദ്ദനത്തിനിരയാക്കി കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം പിന്നീട് റോഡ് അരികില്‍ വലിച്ചെറിഞ്ഞു. മരിച്ചത് രേണുകസ്വാമിയാണെന്ന് മനസ്സിലാക്കിയതിനെ തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സിനിമ പ്രവർത്തകർ അടങ്ങുന്ന കൊലയാളി സംഘം അറസ്റ്റിലാകുന്നത്. കേസിൽ ഒരു സ്ത്രീയുൾപ്പെടെ നാലുപേരെക്കൂടി പിടികൂടാനുണ്ടെന്ന് പോലീസ് അറിയിച്ചു. മറ്റ് പ്രതികള്‍ പിടിയിലായതോടെ ഇവർ ഒളിവില്‍ പോയിരിക്കുകയാണ്.

actresspavitragowda

ചിത്രദുർഗയിൽ താമസിച്ചിരുന്ന രേണുകസ്വാമി, പവിത്ര ഗൗഡയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ മോശമായ രീതിയില്‍ കമൻ്റുകൾ പങ്കുവെച്ചിരുന്നു. പവിത്ര, ദർശനെയും ഭാര്യ വിജയലക്ഷ്മിയെയും അകറ്റുന്നുവെന്ന തരത്തിലുള്ളതായിരുന്നു രേണുകസ്വാമിയുടെ കമന്റ്.
ഇതിന് പ്രതികാരമെന്നോണം പവിത്രയും ദർശനും ചേർന്ന് രേണുക സ്വാമിയെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. രേണുകസ്വാമിയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ ചിത്രദുർഗയിലെ തൻ്റെ ഫാൻസ് ക്ലബ്ബിൻ്റെ കൺവീനറായ രാഘവേന്ദ്ര എന്ന രാഘുവിനെയാണ് ദർശൻ ആദ്യം നിയോഗിക്കുന്നത്.

വീടിന് സമീപത്ത് നിന്ന് ഇയാളെ കൂട്ടിക്കൊണ്ടുപോയത് രഘുവാണെന്ന് കൊല്ലപ്പെട്ടയാളുടെ ഭാര്യയും വ്യക്തമാക്കുന്നു. ചിത്രദുർഗയില്‍ നിന്നും രേണുക സ്വാമിയെ തട്ടിക്കൊണ്ടുപോയി ബംഗളൂരുവിലെ കാമാക്ഷിപാല്യയിലെ ഒരു ഷെഡിലേക്കാണ് എത്തിച്ചത്. ഇവിടെ വെച്ച് സംഘം ഇയാളെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മരണം ഉറപ്പാക്കിയ ശേഷം റോഡില്‍ തള്ളിയ മൃതദേഹം ഫുഡ് ഡെലിവറി ജീവനക്കാരനാണ് ആദ്യം കാണുന്നത്.

കൊലപാതകം നടന്ന ആർ ആർ നഗറിലെ പട്ടണഗെരെയിലെ ഷെഡ്ഡില്‍ കഴിഞ്ഞ ദിവസം പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തി. രേണുകാസ്വാമിയുടെ മൃതദേഹം കണ്ട സ്ഥലത്ത് കേസിലെ മറ്റു നാലുപ്രതികളെ എത്തിച്ചും തെളിവെടുപ്പുനടത്തിയിട്ടുണ്ട്. പ്രതികളെ എത്തിക്കുന്നത് പ്രമാണിച്ച് വലിയ സുരക്ഷയായിരുന്നു മേഖലയില്‍ ഒരുക്കിയത്.

അതേസമയം,ദർശനടക്കമുള്ള പ്രതികൾക്കെതിരെ നിയമപ്രകാരം നടപടിയെടുക്കാൻ പോലീസിന് സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്ന് സംസ്ഥാന ആഭ്യന്തരമന്ത്രി ജി പരമേശ്വര വ്യക്തമാക്കി. ആർട്ടിസ്റ്റ് യൂണിയനുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം ദർശനെതിരെ നടപടിയെടുക്കുന്നതിനെക്കുറിച്ചുള്ള തീരുമാനം ഉടനുണ്ടാകുമെന്ന് കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് (കെഎഫ്സിസി) പ്രസിഡൻ്റ് എൻ എം സുരേഷ് വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+