കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമിത് ഷായ്ക്കെതിരെ രൂക്ഷ വിമർശനവുമായി നടി പൂജ ഭട്ട്; മതേതര ഇന്ത്യ ഹൈജാക്ക് ചെയ്യപ്പെട്ടു!

Google Oneindia Malayalam News

ബിജെപി അധ്യക്ഷൻ അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി നടി പുജ ഭട്ടും അമ്മ സോണി റസ്ദാനും. ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയാല്‍ ഹിന്ദുക്കളും ബുദ്ധമത വിശ്വാസികളും ഒഴികെയുള്ള എല്ലാ നുഴഞ്ഞുകയറ്റക്കാരെയും ഇന്ത്യയില്‍ നിന്നും തുരത്തുമെന്ന പ്രസ്താവനയ്ക്കെതിരെയാണ് ഇവർ രംഗത്ത് വന്നിരിക്കുന്നത്.

<strong>അരവിന്ദ് കെജ്‌രിവാള്‍ ദില്ലിയിലെ സഖ്യം തകര്‍ത്തു, രാഹുല്‍ അനുകൂലിച്ചു, കോണ്‍ഗ്രസ് പ്രതികരണമിങ്ങനെ</strong>അരവിന്ദ് കെജ്‌രിവാള്‍ ദില്ലിയിലെ സഖ്യം തകര്‍ത്തു, രാഹുല്‍ അനുകൂലിച്ചു, കോണ്‍ഗ്രസ് പ്രതികരണമിങ്ങനെ

അമിത് ഷായുടെ പരാമർശം വർഗീയമല്ലെങ്കിൽ പിന്നെന്താണ്. ഇത് സാമൂഹിക വിഭജനത്തിന് കാരണമാകുന്നു. ഇത് വിദ്വേഷ രാഷ്ട്രീയമല്ലെങ്കിൽ പിന്നെ എന്താണ്. ഇതാണോ ഇന്ത്യ? മതേതര ഇന്ത്യയെന്ന ആശയം ഹൈജാക്ക് ചെയ്യപ്പെട്ടിരിക്കുന്നതായി പുജ ഭട്ട് ട്വിറ്ററിലൂടെ വ്യക്തമാക്കി.

Amit Shah

2019 ൽ ബിജെപി കേന്ദ്രത്തിൽ അധികാരത്തിൽ എത്തുകയാണെങ്കിൽ രാജ്യവ്യാപകമായി പൗരത്വാവകാശ നിയമം നടപ്പിലാക്കുമെന്നും, ഹിന്ദു ബുദ്ധമത വിശ്വാസികൾ ഒഴികെയുള്ള നുഴഞ്ഞു കയറ്റക്കാരെ രാജ്യത്ത് നിന്ന് പുറത്താക്കുമെന്നുമായിരുന്നു അമിത് ഷായുടെ വാക്കുകൾ. ഇത് ബിജെപി ഔദ്യോഗിക പേജിൽ ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.

അമിത് ഷായുടെ വർഗീയ പരാമർശത്തെ ഉദ്ധരിച്ച് ബിജെപിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ ശക്തമായ പ്രചരണമാണ് ന‌ത്തുന്നതി. ആരംഭിച്ചു. ബിജെപി രാജ്യത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണ്. അമിത് ഷാ യുടെ പരാമർശത്തിലൂടെ പാർട്ടിക്ക് ഭരണഘടനയോട് ബഹുമാനമില്ലെന്ന് വ്യക്തമായെന്നും കോൺഗ്രസ് പ്രതികരിച്ചു.

ഇതിനിടയിലാണ് പൂജ ഭട്ടും അമ്മയും രംഗത്തെത്തിയത്. "ഞാന്‍ വായിച്ചതില്‍ വെച്ച് ഏറ്റവും മോശമായ കാര്യമാണിത്. ഈ പറഞ്ഞത് തന്നെയാണ് അവര്‍ ഉദ്ദേശിച്ചതെങ്കില്‍ ദൈവത്തിനു മാത്രമേ ഇന്ത്യയെ രക്ഷിക്കാന്‍ കഴിയൂ!’ എന്നാണ് സോണി റസ്ദാന്‍ ട്വീറ്റു ചെയ്തത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Actress Pooja Bhatt against Amit Shah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X