വിമാനത്തില്‍ വെച്ച് ദുരനുഭവം; ഇന്‍ഡിഗോ ജീവനക്കാരന്റെ പേര് സഹിതം പരാതിയുമായി നടി പൂജ ഹെഗ്ഡെ
മുംബൈ: വിമാന യാത്രക്കിടെ ദുരനുഭവം ഉണ്ടായെന്ന് നടി പൂജ ഹെഗ്‌ഡെ. വിമാനത്തിലെ ജീവനക്കാരന്‍ മോശമായി പെരുമാറി എന്നാണ് പൂജ ആരോപച്ചത്. ഇന്‍ഡിഗോ വിമാനത്തിലെ ജീവനക്കാരന് എതിരെയാണ് നടി രംഗത്ത് എത്തിയിട്ടുള്ളത്. തന്റെ ട്വിറ്ററിലൂടെയാണ് നേരിട്ട ദുരനുഭവം പൂജ വെളിപ്പെടുത്തിയത്.
വിമാന ജീവനക്കാരന്റെ പേര് സഹിതമാണ് സംഭവം പൂജ ഹെഗ്ഡെ വെളിപ്പെടുത്തിയത്. മുംബൈയില്‍ നിന്ന് പുറപ്പെടുന്ന വിമാനത്തില്‍ വെച്ചാണ് തനിക്ക് മോശം അനുഭവം ഉണ്ടായതെന്ന് പൂജ പറഞ്ഞു. വിപുല്‍ നകാഷെ എന്ന ജീവനക്കാരന് എതിരെയാണ് പൂജ ആരോപണം ഉന്നയിച്ചിരിക്കുന്നത്. പൂജയുടെ ട്വീറ്റിന് പിന്നാലെ പ്രതികരണവുമായി ഇന്‍ഡിഗോ രംഗത്തെത്തി. പൂജ ഹെഗ്ഡെയ്ക്കു ണ്ടായ മോശം അനുഭവത്തില്‍ ഖേദിക്കുന്നുവെന്ന് ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു.

പൂജ ഹെഗ്ഡെ പറഞ്ഞത്:
'ഇന്ന് മുംബൈയില്‍ നിന്ന് പുറപ്പെടുന്ന വിമാനത്തില്‍ വെച്ച് വിപുല്‍ നകാഷെ എന്ന ഇന്‍ഡിഗോ ജീവനക്കാരന്‍ ഞങ്ങളോട് അപമര്യാദയായി പെരുമാറിയതില്‍ അങ്ങേയറ്റം ഖേദമുണ്ട്. ഒരു കാരണവുമില്ലാതെ ഞങ്ങളോട് തികച്ചും അഹങ്കാരത്തോടെയും അവഗണനെയോടെയും ഭീഷണിപ്പെടുത്തുന്ന സ്വരത്തിലുമാണ് പെരുമാറിയത്.ഇത് ശരിക്കും ഭയാനകമായിരുന്നു, പൂജ പറഞ്ഞു.
പൂജയ്ക്ക് ഉണ്ടായ അനുഭവം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും താങ്കളുമായി ഉടനടി ബന്ധപ്പെടാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും പിഎ.ആറും ഫോണ്‍ നമ്പറും സഹിതം ഞങ്ങള്‍ക്കുടന്‍ സന്ദേശം അയക്കണമെന്നും ഇന്‍ഡിഗോ മറുപടി നല്‍കുകയും ചെയ്തു.
തെന്നിന്ത്യന്‍ ചലച്ചിത്രമേഖലയിലെ ജനപ്രിയ നടിയാണ് പൂജ ഹെഗ്ഡെ ഹൃത്വിക് റോഷനൊപ്പം മോഹന്‍ജൊ ദാരോ എന്ന ചിത്രത്തിലൂടെയാണ് പൂജ ഹെഡ്‌ഗെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത് . അല വൈകുണ്ഠപുരമുലൂ, ബീസ്റ്റ്, എഫ്3, രാധേ ശ്യാം, അരവിന്ദ സമേത വീര രാഘവ തുടങ്ങിയ സിനിമകളിലെ വേഷങ്ങളിലൂടെയാണ് നടി ജനപ്രിയയായത്. മള്‍ട്ടി-സ്റ്റാര്‍ ചിത്രമായ ഹൗസ്ഫുള്‍ 4 ലും അവര്‍ അഭിനയിച്ചിരുന്നു.












Click it and Unblock the Notifications