Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോക്ക് ഡൗണില്‍ സുഹൃത്തുമായി രാത്രി സഞ്ചാരം, നടി പൂനം പാണ്ഡെയ്ക്ക് പൊലീസിന്റെ മുട്ടന്‍പണി...!!

മുംബൈ: കൊറോണ വൈറസിനെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ലംഘിച്ചതിനെ തുടര്‍ന്ന് നടിയും മോഡലുമായ പൂനം പാണ്ഡയെ പൊലീസ് അറസ്റ്റ് ചെയ്തു. താരത്തിനൊപ്പമുണ്ടായ സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈ മറൈന്‍ ഡ്രൈവ് പൊലീസ് അറസ്റ്റ് ചെയ്ത ഇവരെ പിന്നീട് വിട്ടയച്ചു. ലോക്ക് ഡൗണ്‍ ലംഘിച്ച് താരവും സുഹൃത്തും അനാവശ്യമായി കാറില്‍ സഞ്ചരിക്കുന്നത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവര്‍ക്കെതിരെ ഐപിസി 269, 188 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സാം അഹമ്മദ് ബോംബെ എന്ന് പേരുള്ള സുഹൃത്തായിരുന്നു താരത്തിനൊപ്പം ഉണ്ടായിരുന്നത്. ദുരന്തനിവാരണ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.

Poonam Pandey

വര്‍ഷങ്ങള്‍ക്ക് മുമ്പ് പൊതുസ്ഥലത്ത് അപമര്യാദയായി പെരുമാറുകയും അര്‍ദ്ധ നഗ്‌നയായി നടക്കുകയും ചെയ്തതിന് പൂനം പാണ്ഡെയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.. മുംബൈയിലെ മിരാ റോഡില്‍ വെച്ചാണ് മോഡലും നടിയുമായ പൂനം പാണ്ഡെയെ അന്ന് പോലീസ് അറസ്റ്റ് ചെയ്തത്. രാത്രി പത്തരയ്ക്കും പതിനൊന്നിനും ഇടയിലാണ് പോലീസ് പൂനെ പാണ്ഡെയെ അറസ്റ്റ് ചെയ്തത്. പോലീസ് സ്റ്റേഷനില്‍ കുറെ നേരം ഇരുത്തിയ ശേഷം താക്കീത് നല്‍കി നടിയെ വിട്ടയക്കുകയായിരുന്നു.

പ്രശസ്തി കിട്ടാനിടയുള്ള ഒരു കാര്യവും വെറുതെ കളയുന്ന ആളല്ല ബോളിവുഡ് നടിയും മോഡലുമായ പൂനം പാണ്ഡെ. ഇന്ത്യന്‍ ടീം ലോകകപ്പ് നേടിയാല്‍ നഗ്‌നയായി നടക്കും എന്ന് പറഞ്ഞാണ് പൂനം 2011 ല്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. ടീം ലോകകപ്പ് നേടിയെങ്കിലും പൂനം വാക്കുമാറ്റി. ഞാനൊരു ന്യൂ ജനറേഷന്‍ പെണ്‍കുട്ടിയാണ്. ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെടുന്ന മോഡലും നടിയുമാണ് എന്നാണ് പൂനം പാണ്ഡെ ട്വിറ്ററില്‍ സ്വയം വിശേഷിപ്പിക്കുന്നത്.

2013ല്‍ പുറത്തിറങ്ങിയ നാഷാ എന്ന ബോളിവുഡ് ചലച്ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത് പൂനം പാണ്ഡെയായിരുന്നു.തന്റെ വിദ്യാര്‍ത്ഥിയുമായി ലൈംഗികബന്ധം പുലര്‍ത്തുന്ന അധ്യാപികയുടെ കഥ പറഞ്ഞ ഈ ചിത്രത്തിലെ പുനം പാണ്ഡെയുടെ അഭിനയത്തിനു മികച്ച പ്രതികരണമാണ് ലഭിച്ചത് ചിത്രത്തിന്റെ പോസ്റ്ററില്‍ പുനം പാണ്ഡെ അര്‍ദ്ധനഗ്‌നയായി പ്രത്യക്ഷപ്പെട്ടത് വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കി.ചിത്രത്തിനെതിരെ ശിവസേന ഉള്‍പ്പെടെയുള്ള സംഘടനകള്‍ രംഗത്തെത്തിയിരുന്നു.നാഷാ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ അഭിനയിക്കുന്നതിനുള്ള കരാറില്‍ പൂനം പാണ്ഡെ ഒപ്പുവച്ചിട്ടുണ്ട്.2017-ല്‍ പൂനം പാണ്ഡെ തന്റെ പേരിലുള്ള ഒരു ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ അപ്ലോഡ് ചെയ്തുവെങ്കിലും ഗൂഗിള്‍ അത് നീക്കം ചെയ്തിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+