'ഇന്നലെ വീട്ടിൽ മറ്റൊരു ജോലിയിലായിരുന്നു ഞാൻ', അറസ്റ്റ് വാർത്തകൾ തള്ളി പൂനം, താരം പറയുന്നത് ഇങനെ..
മുംബൈ: ലോക്ക് ഡൌണ്‍ നിയമങ്ങള്‍ ലംഘിച്ചതിന് സൂപ്പര്‍ താരം പൂനം പണ്ഡെയെ പൊലീസ് അറസ്റ്റ് ചെയ്തുവെന്ന വാര്‍ത്തയാണ് ബോളിവുഡ് ലോകത്ത് നിന്ന് പുറത്തുവന്നത്. രാജ്യത്ത് പ്രധാനമന്ത്രി പ്രഖ്യാപിച്ച സമ്പൂര്‍ ലോക്ക് ഡൗണിനിടെ സുഹൃത്തുമായി കാറില്‍ പുറത്തു കറങ്ങിയതിനാണ് പൂനം പാണ്ഡെയെ അറസ്റ്റ് ചെയ്തത്. മുംബൈ മറൈന്‍ ഡ്രൈവ് പൊലീസാണ് പൂനം പാണ്ഡയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചത്. എന്നാല്‍ ഇപ്പോഴിതാ ഇക്കാര്യം നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം. തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. തന്നെ അറസ്റ്റ് ചെയ്തുവെന്ന് പറയുന്ന സമയത്ത് വീട്ടിലായിരുന്നെന്നും ഇന്നലെ താന്‍ മൂന്ന് സിനിമകള്‍ കണ്ട് തീര്‍ത്തെന്നും താരം പറയുന്നു. വിശദാംശങ്ങളിലേക്ക്...

അറസ്റ്റ്
ലോക്ക് ഡൗണ്‍ ലംഘിച്ചതിനെ തുടര്‍ന്ന് നടിയും മോഡലുമായ പൂനം പാണ്ഡയെ പൊലീസ് അറസ്റ്റ് ചെയ്‌തെന്നാണ് പൊലീസ് പറയുന്നത്. താരത്തിനൊപ്പമുണ്ടായ സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈ മറൈന്‍ ഡ്രൈവ് പൊലീസ് അറസ്റ്റ് ചെയ്ത ഇവരെ പിന്നീട് വിട്ടയച്ചു. ലോക്ക് ഡൗണ്‍ ലംഘിച്ച് താരവും സുഹൃത്തും അനാവശ്യമായി കാറില്‍ സഞ്ചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് പൊലീസ് പറയുന്നു.

വകുപ്പുകള്‍
നടിക്കെതിരെയും സുഹൃത്തിനെതിരെയും ഐപിസി 269, 188 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സാം അഹമ്മദ് ബോംബെ എന്ന് പേരുള്ള സുഹൃത്തായിരുന്നു താരത്തിനൊപ്പം ഉണ്ടായിരുന്നത്. ദുരന്തനിവാരണ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് ഇന്‍സ്‌പെക്ടര്‍ മൃത്യുജ്ഞയ് പറഞ്ഞു.

താരം പറയുന്നത്
എന്നാല്‍ പൊലീസ് ഉന്നയിക്കുന്ന ആരോപണം തള്ളി താരം പറയുന്നത് ഇങ്ങനെ. കഴിഞ്ഞ ദിവസം ഒരു സിനിമ മാരത്തോണായിരുന്നു. മൂന്ന് സിനിമകളാണ് ഞാന്‍ ഇന്നലെ കണ്ടുതീര്‍ത്തത്. തന്നെ അറസ്റ്റ് ചെയ്‌തെന്ന വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ നിരവധി ഫോണ്‍ കോളുകളാണ് വരുന്നത്. എന്നാല്‍ ഞാന്‍ ഇന്നലെ മുതല്‍ വീട്ടില്‍ തന്നെയാണ്. തനിക്ക് യാതൊരുവിധ കുഴപ്പങ്ങളുമില്ല- താരം ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ പറഞ്ഞു.

വര്‍ഷങ്ങള്‍ക്ക് മുമ്പ്
വര്‍ഷങ്ങള്‍ക്ക് മുമ്പ് പൊതുസ്ഥലത്ത് അപമര്യാദയായി പെരുമാറുകയും അര്‍ദ്ധ നഗ്നയായി നടക്കുകയും ചെയ്തതിന് പൂനം പാണ്ഡെയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.. മുംബൈയിലെ മിരാ റോഡില്‍ വെച്ചാണ് മോഡലും നടിയുമായ പൂനം പാണ്ഡെയെ അന്ന് പോലീസ് അറസ്റ്റ് ചെയ്തത്. രാത്രി പത്തരയ്ക്കും പതിനൊന്നിനും ഇടയിലാണ് പോലീസ് പൂനെ പാണ്ഡെയെ അറസ്റ്റ് ചെയ്തത്. പോലീസ് സ്റ്റേഷനില്‍ കുറെ നേരം ഇരുത്തിയ ശേഷം താക്കീത് നല്‍കി നടിയെ വിട്ടയക്കുകയായിരുന്നു.

സ്വയം വിശേഷണം
പ്രശസ്തി കിട്ടാനിടയുള്ള ഒരു കാര്യവും വെറുതെ കളയുന്ന ആളല്ല ബോളിവുഡ് നടിയും മോഡലുമായ പൂനം പാണ്ഡെ. ഇന്ത്യന്‍ ടീം ലോകകപ്പ് നേടിയാല്‍ നഗ്നയായി നടക്കും എന്ന് പറഞ്ഞാണ് പൂനം 2011 ല്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. ടീം ലോകകപ്പ് നേടിയെങ്കിലും പൂനം വാക്കുമാറ്റി. ഞാനൊരു ന്യൂ ജനറേഷന്‍ പെണ്‍കുട്ടിയാണ്. ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെടുന്ന മോഡലും നടിയുമാണ് എന്നാണ് പൂനം പാണ്ഡെ ട്വിറ്ററില്‍ സ്വയം വിശേഷിപ്പിക്കുന്നത്.

ആപ്ലിക്കേഷന്‍
2013ല്‍ പുറത്തിറങ്ങിയ നാഷാ എന്ന ബോളിവുഡ് ചലച്ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത് പൂനം പാണ്ഡെയായിരുന്നു.തന്റെ വിദ്യാര്‍ത്ഥിയുമായി ലൈംഗികബന്ധം പുലര്‍ത്തുന്ന അധ്യാപികയുടെ കഥ പറഞ്ഞ ഈ ചിത്രത്തിലെ പുനം പാണ്ഡെയുടെ അഭിനയത്തിനു മികച്ച പ്രതികരണമാണ് ലഭിച്ചത് ചിത്രത്തിന്റെ പോസ്റ്ററില്‍ പുനം പാണ്ഡെ അര്‍ദ്ധനഗ്നയായി പ്രത്യക്ഷപ്പെട്ടത് വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കി.ചിത്രത്തിനെതിരെ ശിവസേന ഉള്‍പ്പെടെയുള്ള സംഘടനകള്‍ രംഗത്തെത്തിയിരുന്നു. 2017ല്‍ പൂനം പാണ്ഡെ തന്റെ പേരിലുള്ള ഒരു ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ അപ്ലോഡ് ചെയ്തുവെങ്കിലും ഗൂഗിള്‍ അത് നീക്കം ചെയ്തിരുന്നു.












Click it and Unblock the Notifications