'അടിച്ച സ്ഥലത്ത് വീണ്ടും വീണ്ടും അടിച്ചു; അങ്ങനെയൊരു ബന്ധം എനിക്ക് ആവശ്യമില്ല'; വെളിപ്പെടുത്തലുമായി പൂനം
മുംബൈ: എന്നും വിവാദങ്ങളിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞുനില്ക്കുന്ന താരമാണ് പൂനം പാണ്ഡെ. അല്പവ്സ്ത്രമുടുത്ത ചിത്രങ്ങളും വിവാദ പരാമര്‍ശങ്ങളും നടത്തിയാണ് പൂനം കൂടുതല്‍ ശ്രദ്ധ നേടിയെടുത്തത്. മോഡലും കൂടിയായ പൂനം നിരവധി ബോളിവുഡ് ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. 2020 ലാണ് താരം വിവാഹിതയായത്.

സാം ബോംബെയായിരുന്നു വരന്. വിവാഹത്തിന് ശേഷം സാം ബോബെയുമായുണ്ടായ പല പ്രശ്നങ്ങളും വാര്‍ത്തയായിരുന്നു. ഭര്‍ത്താവ് സാം ബോംബെ തന്നെ പീഡിപ്പിച്ചുവെന്നും ആക്രമിച്ചുവെന്നും തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കാണിച്ചാണ് പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ സാം ബോംബെയില്‍ നിന്നും നേരിട്ട ഗാര്‍ഹിക പീഡനത്തെ കുറിച്ച് തുറന്നുപറയുകയാണ് താരം...

മൂന് ഭര്‍ത്താവ് സാം ബോംബെയുടെ ഗാര്‍ഹിക പീഡനത്തിന്റെ ഫലമായി തനിക്ക് ഗന്ധം അറിയാനുള്ള കഴിവ് നഷ്ടമായെന്ന് പൂനം പറയുന്നു. ഗാര്‍ഹിക പീഡന സമയത്ത് സെറിബ്രല്‍ ഹെമിറേജ് ുണ്ടായെന്നും തുടര്‍ന്നാണ് തനിക്ക് ഘ്രാണ ശേഷി നഷ്ടപ്പെട്ടതെന്നും താരം വെളിപ്പെടുത്തുന്നു.

ഭര്‍ത്താവില്‍ നിന്നുമുള്ള ഗാര്‍ഹിക പീഡനം സഹിക്കവയ്യാതെ ആത്മഹത്യ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്നും താരം പറയുന്നു. ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് താരം ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. മെയ് 7 ന് ഗ്രാന്‍ഡ് ഫിനാലെ നടക്കുന്ന ലോക്ക് അപ്പ് എന്ന റിയാലിറ്റി ഷോയില്‍ നിന്നും പൂനം പാണ്ഡെ അടുത്തിടെ പുറത്തായിരുന്നു.

ക്യാപ്റ്റിവിറ്റി അടിസ്ഥാനമാക്കിയുള്ള റിയാലിറ്റി ഷോയില്‍, ഗാര്‍ഹിക പീഡനത്തെക്കുറിച്ച് പൂനം തുറന്ന് പറഞ്ഞിരുന്നു, ഇത് കാരണം താന്‍ ഒന്നിലധികം തവണ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചുവെന്ന് വെളിപ്പെടുത്തിയിരുന്നു. 2020 സെപ്റ്റംബറില്‍ സാമിനെ വിവാഹം കഴിച്ച് ആഴ്ചകള്‍ക്ക് ശേഷമാണ് പൂനം സാമിനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസ് നല്‍കിയത്.

ഞാന്‍ എന്റെ നായയെ സ്നേഹിക്കുകയും അവയ്ക്കൊപ്പം ഉറങ്ങുകയും ചെയ്താല്‍, ഞാന്‍ അയാളെക്കാള്‍ കൂടുതല്‍ എന്റെ നായ്ക്കളെ സ്നേഹിക്കുന്നുവെന്ന് പറയും. അത് ഏത് തരത്തിലുള്ള പ്രസ്താവനയാണ്? എന്റെ നായ്ക്കളെ സ്നേഹിച്ചതിന് ഞാന്‍ എന്തിന് മര്‍ദ്ദനം ഏറ്റുവാങ്ങണം. എന്നെ മര്‍ദ്ദിക്കാനുള്ള കാരണമാണോ അത്?- പൂനം പാണ്ഡെ ചോദിച്ചു.

മസ്തിഷ്കത്തിന് ഏറ്റ ക്ഷതം മാറ്റാന്‍ പോലും എന്നെ അനുവദിച്ചില്ല, കാരണം സാം തന്നെ വീണ്ടും വീണ്ടും അതേ സ്ഥലത്ത് മര്‍ദിച്ചു. അത് മറയ്ക്കാന്‍ ഞാന്‍ എല്ലാവരുടെയും മുന്നില്‍ മേക്കപ്പ് പ്രയോഗിച്ചു, തിളങ്ങി, ചിരിക്കും. എല്ലാവരുടെയും മുന്നില്‍ ഞാന്‍ വളരെ കൂളായി അഭിനയിക്കും. എനിക്ക് വീണ്ടും വീണ്ടും ഒരേ സ്ഥലത്ത് മര്‍ദ്ദനം ഏല്‍ക്കാറുണ്ടെന്നും താരം പറയുന്നു.

അതേസമയം, പൂനം പാണ്ഡെയുടെ ഭര്‍ത്താവ് സാം അഹമ്മദ് ബോംബെ സംവിധായകനും നിര്‍മ്മാതാവും എഡിറ്ററുമാണ്. 2020 സെപ്റ്റംബര്‍ പത്തിന് ആണ് പൂനം പാണ്ഡെയും സാം ബോംബെയും വിവാഹിതരാകുന്നത്. രണ്ടാഴ്ചയ്ക്ക് ശേഷം പൂനം ഭര്‍ത്താവിന് എതിരെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഗോവന്‍ പോലീസിനാണ് പരാതി നല്‍കിയത്. അന്ന് ഗോവയില്‍ ഇരുവരും ഹണിമൂണിനായി പോയതായിരുന്നു.

ഗോവയില്‍ വെച്ച് സാം തന്നെ ശാരീരികമായി ക്രൂരമായി ഉപദ്രവിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നും ബലം പ്രയോഗിച്ച് പീഡിപ്പിച്ചുവെന്നും പൂനം പാണ്ഡെ പരാതി നല്‍കിയിരുന്നു. തങ്ങള്‍ വഴക്ക് കൂടിക്കൊണ്ടിരിക്കവേ സാം തന്നെ അടിക്കാന്‍ ആരംഭിച്ചു. തന്റെ കഴുത്ത് പിടിച്ച് ഞെരിച്ചെന്നും പൂനം പരാതിയില്‍ പറഞ്ഞിരുന്നു.

സാമുമായുളള വിവാഹ ബന്ധം അവസാനിപ്പിക്കുകയാണ് എന്നും തന്നെ മൃഗത്തെ പോലെ മര്‍ദ്ദിക്കുന്ന ഒരാളുടെ കൂടെ ജീവിതം തുടരാന്‍ സാധിക്കില്ലെന്നും പൂനം പാണ്ഡെ അന്ന് പറഞ്ഞിരുന്നു. നടിയുടെ പരാതി പ്രകാരം അന്ന് സാമിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തുവെങ്കിലും തൊട്ടടുത്ത ദിവസം തന്നെ ജാമ്യത്തില്‍ വിടുകയായിരുന്നു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications