Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെക്ക് തട്ടിപ്പ് കേസ്: സിനിമ-സീരിയല്‍ നടി പൂര്‍ണിമ അറസ്റ്റില്‍! ഭര്‍ത്താവ് ഒളിവില്‍!

തട്ടിപ്പ് കേസുകളില്‍ ഉള്‍പ്പെടുന്ന സിനിമാ സീരിയല്‍ താരങ്ങളുടെ എണ്ണം കൂടിവരികയാണ്. കഴിഞ്ഞ മാസമാണ് കള്ളനോട്ടടി കേസില്‍ തിരുവനന്തപുരത്ത് നിന്ന് സീരിയല്‍ നടിയും അമ്മയും ഉള്‍പ്പെടുന്ന സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തത്. സെലിബ്രിറ്റി ഇമേജ് മറയാക്കി സ്വന്തം വീട്ടില്‍ വെച്ചായിരുന്നു സംഘം ലക്ഷങ്ങളുടെ നോട്ടടി നടത്തിയത്. അതും ആധുനിക കള്ളനോട്ടടി സംവിധാനം ഉപയോഗിച്ച്.

ഇപ്പോള്‍ മറ്റൊരു സിനിമാ സീരിയല്‍ താരം പോലീസ് പിടിയില്‍ ആയിരിക്കുകയാണ്. ചെക്ക് തട്ടിപ്പ് കേസിലാണ് പോലീസ് നടി പൂര്‍ണിമയെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവം ഇങ്ങനെ

എസികള്‍

എസികള്‍

തമിഴ് സിനിമാ സീരിയല്‍ താരം പൂര്‍ണിമ എന്നറിയപ്പെടുന്ന അനിഷയും ചേര്‍ന്ന് തന്നെ പറ്റിച്ചെന്ന കെകെ നഗറിലെ പ്രശാന്ത് കുമാറിന്‍റെ പരാതിയിലാണ് താരത്തെ പോലീസ് അറസ്റ്റ് ചെയ്തത്. പൂര്‍ണിമയും ഭര്‍ത്താവും ചേര്‍ന്ന് ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ വില്‍ക്കുന്ന സ്കൈ എക്യുപ്മെന്‍റ് എന്ന സ്ഥാപനം നടത്തിയിരുന്നു.

വാങ്ങി

വാങ്ങി

ബിസിനസിനിടെ പ്രശാന്ത് കുമാറിന്‍റെ കമ്പനിയില്‍ നിന്ന് താരവും ഭര്‍ത്താവും ചേര്‍ന്ന് 37 ലക്ഷം വില വരുന്ന നൂറോളം എയര്‍ കണ്ടീഷ്ണറുകള്‍ വാങ്ങി. പണം നല്‍കാന്‍ പറഞ്ഞിരുന്ന അവധികള്‍ കഴിഞ്ഞിട്ടും ഇവര്‍ പ്രശാന്തിനെ ബന്ധപ്പെട്ടില്ല. പിന്നീട് ഇവര്‍ പണം നല്‍കാതെ ഒഴിഞ്ഞുമാറിയതോടെ പ്രശാന്ത് പോലീസില്‍ പരാതി നല്‍കി.

ചെക്ക്

ചെക്ക്

തുടര്‍ന്ന് പൂര്‍ണിമയും ഭര്‍ത്താവും ചേര്‍ന്ന് പ്രശാന്തിന് പണത്തിനുള്ള ചെക്ക് നല്‍കി. എന്നാല്‍ അക്കൗണ്ടില്‍ പണമില്ലാത്തതിനാല്‍ ഇരുവരും നല്‍കിയ ചെക്ക് മടങ്ങി. ഇതോടെ പോലീസ് നടിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പൂര്‍ണിമയുടെ ഭര്‍ത്താവ് ശക്തിമുരുകന്‍ ഒളിവിലാണ്. അതേസമയം കേസില്‍ ഉള്‍പ്പെട്ട ശക്തിമുരുകന്‍റെ സഹോദരനേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+