നടി പ്രത്യുഷയുടെ മരണം; സിബിഐ അന്വേഷണത്തിനായി രക്ഷിതാക്കളുടെ ഒപ്പുശേഖരണം
ജംഷഡ്പുര്‍: പ്രമുഖ സീരിയല്‍ നടി പ്രത്യുഷ ബാനര്‍ജി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ ഒപ്പുശേഖരണം നടത്തുന്നു. നടിയുടെ മരണം സിബിഐ അന്വേഷിക്കണമെന്ന് രക്ഷിതാക്കള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും സര്‍ക്കാര്‍ പോലീസ് അന്വേഷണവുമായി മുന്നോട്ടു പോവുകയായിരുന്നു.
ഒപ്പുശേഖരണം തുടങ്ങി ആദ്യ ദിവസം തന്നെ ആയിരം ഒപ്പുകള്‍ ലഭിച്ചതായി നടിയുടെ പിതാവ് ശങ്കര്‍ ബാനര്‍ജി പറഞ്ഞു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഉയര്‍ത്തിയ ബാനറിലാണ് ഒപ്പ് ശേഖരിക്കുന്നത്. ഇപ്പോള്‍തന്നെ ബാനറില്‍ ഒപ്പിടാന്‍ സ്ഥലമില്ലാതായിക്കഴിഞ്ഞെന്ന് പിതാവ് പറയുന്നു. ശങ്കര്‍ ബാനര്‍ജിയുടെ ഭാര്യ സോമയും ബന്ധുക്കളും പ്രതിഷേധവുമായി ഒപ്പമുണ്ട്.

പ്രത്യുഷയ്ക്കുവേണ്ടി ഓണ്‍ലൈന്‍ കാമ്പയിനും തുടക്കമിട്ടിട്ടുണ്ട്. ആദ്യ ദിവസം 700 പേര് ഇതിന് പിന്തുണ നല്കി. മകളുടെ നഷ്ടം ഞങ്ങള്‍ക്ക് എല്ലാം നഷ്ടപ്പെട്ടതുപോലെയാണ്. മകളുടെ മരണത്തിന്റെ ഉത്തരവാദികള്‍ പിടിയിലാകണം. ഇതിനായാണ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത്. ജനങ്ങള്‍ ഞങ്ങള്‍ക്കൊപ്പമുണ്ടെന്നാണ് അവരുടെ പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാകുന്നതെന്നും ബാനര്‍ജി പറഞ്ഞു.
മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. കാമുകന് രാഹുല്‍ രാജ് ആണ് മരണത്തിന് പിന്നില്‍. അയാള്‍ക്ക് വധശിക്ഷ നല്‍കണം. സിബിഐ അന്വേഷണ ആവശ്യവുമായി ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ ദാസിനെയും വനിതാ കമ്മീഷന് ചെയര്‍പേഴ്സണെയും അടുത്തദിവസം സന്ദര്‍ശിക്കുന്നുണ്ട്. മകളുടെ മരണത്തില്‍ നീതി ലഭിക്കുംവരെ പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications