കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്തിനെതിരെ പ്രതികരിക്കുന്നവരെ നാടുകടത്തണമെന്ന് നടി പ്രീതി സിന്റ

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: ജെഎന്‍യു വിദ്യാര്‍ത്ഥി പ്രതിഷേധത്തിനെതിരെ ബോളിവുഡ് താരം പ്രീതി സിന്റയും പ്രതികരിക്കുന്നു. ടെലിവിഷനിലൂടെ ഇത്തരം സംഭവങ്ങള്‍ കണ്ടപ്പോള്‍ ശരിക്കും ഞെട്ടിപ്പോയെന്ന് താരം പറയുന്നു. രാജ്യത്തിനെതിരെ പ്രതികരിക്കുന്നവരെ വെറുതെ വിടുന്നതെന്തിന്, അവരെ നാടുകടത്തണമെന്ന പ്രതികരണമാണ് പ്രീതി സിന്റയുടെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നത്.

രാജ്യത്തിനോട് സ്‌നേഹവും താല്‍പര്യവുമില്ലാത്തവരുടെ പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് സ്ഥലം വിടാന്‍ ആവശ്യപ്പെടണമെന്നാണ് പ്രീതി സിന്റ ട്വീറ്റ് ചെയ്തത്. ദേശീയത, ദേശീയ പതാക ഉയര്‍ത്തല്‍, ദേശീയ ഗാനത്തോടുള്ള ബഹുമാനം, അഭിപ്രായ സ്വാതന്ത്ര്യം എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകളാണ് ചാനലുകള്‍ മുഴുവന്‍. ഇത്തരം അവസ്ഥകള്‍ കാണുന്നതില്‍ ഒരു പട്ടാളക്കാരന്റെ മകളെന്ന നിലയില്‍ വേദനയുണ്ടെന്നും പ്രീതി സിന്റ പറയുന്നു.

നാടുകടത്തണം

നാടുകടത്തണം

രാജ്യത്തിനോട് സ്‌നേഹവും താല്‍പര്യവുമില്ലാത്തവരുടെ പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് സ്ഥലം വിടാന്‍ ആവശ്യപ്പെടണമെന്നാണ് പ്രീതി സിന്റ ട്വീറ്റ് ചെയ്തത്.

ചര്‍ച്ചകള്‍ കണ്ട് ഞെട്ടി

ടെലിവിഷനില്‍ കാണുന്ന ഓരോ ചര്‍ച്ചകളും ഒരോ ഞെട്ടലുകളാണ്. ദേശീയത, ദേശീയ പതാക ഉയര്‍ത്തല്‍, ദേശീയ ഗാനത്തോടുള്ള ബഹുമാനം, അഭിപ്രായ സ്വാതന്ത്ര്യം എന്നിവയെക്കുറിച്ച് സംസാരിച്ച് പോരടിക്കുമ്പോള്‍ ഒരു പട്ടാളക്കാരന്റെ മകളെന്ന നിലയില്‍ വേദനയുണ്ടെന്നും പ്രീതി സിന്റ പറയുന്നു.

കാമ്പസുകളിലെ പ്രശ്‌നം

കാമ്പസുകളിലെ പ്രശ്‌നം

ജെഎന്‍യു കാമ്പസിലെ ദേശീയ പതാക ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട ടെലിവിഷനില്‍ കണ്ട ചര്‍ച്ചകള്‍ തന്നെ ഞെട്ടിച്ചുവെന്നും താരം പറഞ്ഞു.

പട്ടാളക്കാരന്റെ മകള്‍

നെഞ്ചില്‍ കൈവെച്ച് സൈനികര്‍ ദേശീയഗാനം ആലപിക്കുമ്പോള്‍ അവരുടെ കണ്ണില്‍ വിരിയുന്ന അഭിമാനം താന്‍ കണ്ടിട്ടുണ്ടെന്ന് പ്രീതി പറയുന്നു. താനൊരു സൈനികന്റെ മകളാണെന്നും താരം പറയുന്നു.

രാജ്യത്തിന് വേണ്ടി പോരാടുന്നവര്‍

രാജ്യത്തിന് വേണ്ടി പോരാടുന്നവര്‍

തന്റെ പിതാവും സഹോദരനും യുദ്ധത്തില്‍ പങ്കെടുത്തിട്ടുണ്ട്. തന്റെ പല സുഹൃത്തുക്കളും രാജ്യത്തിന് വേണ്ടി ജീവന്‍ ത്യാഗം ചെയ്തിട്ടുണ്ട്. രാജ്യവിരുദ്ധത ഈ രാജ്യത്ത് അനുവദിക്കരുതെന്നും പ്രീതി പറയുന്നു.

നിയമം കൊണ്ടുവരണം

നിയമം കൊണ്ടുവരണം

കുടുംബങ്ങള്‍ തങ്ങളുടെ മക്കളെ രാജ്യത്തിനു വേണ്ടി നല്ലത് ചെയ്യാന്‍ പഠിപ്പിക്കണം. വരും തലമുറകളെ പട്ടാളത്തിലോ, പോലീസിലോ ചേര്‍ക്കാന്‍ നിയമം കൊണ്ട് വരണമെന്നും പ്രീതി സിന്റ പറയുന്നു.

 ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

English summary
Bollywood actress Preity Zinta, who hails from an army background, expressed her take on the ongoing Jawaharlal Nehru University (JNU) row that has created a nationwide stir.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X