Get Updates
Get notified of breaking news, exclusive insights, and must-see stories!

വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞിനെ സ്വീകരിച്ച് പ്രിയങ്ക ചോപ്രയും നികും

മുംബൈ: വാടക ഗര്‍ഭധാരണത്തിലൂടെ ആദ്യ കുഞ്ഞിനെ വരവേറ്റ് നടി പ്രിയങ്ക ചോപ്രയും നിക് ജൊനാസും. വെള്ളിയാഴ്ച രാത്രി സമൂഹമാധ്യമങ്ങളിലൂടെ പ്രിയങ്ക തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കുടുംബത്തിന്റെ കൂടെയിരിക്കാനാണ് ഈ സമയത്ത് ആഗ്രഹിക്കുന്നതെന്നും തങ്ങള്‍ക്കു സ്വകാര്യത നല്‍കണമെന്നും താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. മൂന്ന് വര്‍ഷം മുന്‍പായിരുന്നു ഇരുവരുടേയും വിവാഹം.

2017 ലെ ഗലെ പുരസ്‌കാര വേദിയില്‍ വെച്ചാണ് പ്രിയങ്ക ചോപ്രയും നിക് ജൊനാസും കണ്ടുമുട്ടിയത്. തുടര്‍ന്ന് പ്രണയത്തിലാവുകയും 2018 ഡിസംബറില്‍ വിവാഹിതരാവുകയുമായിരുന്നു. അമേരിക്കന്‍ ഗായകനാണ് നിക്ക് ജൊനാസ്. ഭര്‍ത്താവിനൊപ്പം യു എസിലാണ് നിലവില്‍ പ്രിയങ്ക ചോപ്രയുടെ താമസം.

1

2013ല്‍ ഷാരൂഖ് ഖാനും ഗൗരിയും തങ്ങളുടെ ഇളയ മകന്‍ അബ്രാമിനെ വാടക ഗര്‍ഭധാരണത്തിലൂടെ സ്വീകരിച്ചിരുന്നു. ആമിര്‍ ഖാനും കിരണ്‍ റാവുവും വാടക ഗര്‍ഭധാരണത്തിലൂടെ ഒരു മകനുണ്ട്. ശില്‍പ ഷെട്ടി, ഫറാ ഖാന്‍, കരണ്‍ ജോഹര്‍, സണ്ണി ലിയോണ്‍ എന്നിവരാണ് വാടക ഗര്‍ഭധാരണത്തിലൂടെ കുട്ടികളെ സ്വീകരിച്ച മറ്റ് ബോളിവുഡ് താരങ്ങള്‍. കീനു റീവ്‌സ് അഭിനയിച്ച ദി മാട്രിക്‌സ് റിസറക്ഷന്‍സില്‍ സതി എന്ന കഥാപാത്രത്തെയാണ് പ്രിയങ്ക ചോപ്ര അടുത്തിടെ അവതരിപ്പിച്ചത്. സിറ്റാഡല്‍ സീരീസാണ് പ്രിയങ്കയുടെതായി ഇനി പുറത്തിറങ്ങാനിരിക്കുന്നത്.

2

ആമസോണ്‍ പ്രൈം വീഡിയോയ്ക്ക് വേണ്ടി പാട്രിക് മോറനും റുസ്സോ സഹോദരന്മാരും ചേര്‍ന്നാണ് ഈ അമേരിക്കന്‍ ഷോ നിര്‍മിച്ചിരിക്കുന്നത്. കത്രീന കൈഫിനും ആലിയ ഭട്ടിനുമൊപ്പം ബോളിവുഡില്‍ ജീലേ സരാ എന്ന ചിത്രത്തിലും പ്രിയങ്ക വേഷമിടുന്നുണ്ട്. ഇന്ത്യയില്‍, വാണിജ്യപരവും പരോപകരപ്രദവുമായ വാടക ഗര്‍ഭധാരണം അനുവദനീയമാണ്. അടുത്തിടെ വാണിജ്യപരമായ വാടക ഗര്‍ഭധാരണം നിരോധിക്കുന്നതിനുള്ള ഒരു ബില്‍ പാര്‍ലമെന്റില്‍ പാസാക്കിയിരുന്നു. ഗര്‍ഭധാരണത്തിനായി തെരഞ്ഞെടുക്കുന്ന അമ്മയ്ക്ക് ചികിത്സാ ചെലവുകള്‍ ഒഴികെയുള്ള ചാര്‍ജുകളോ ചെലവുകളോ സാമ്പത്തിക പ്രോത്സാഹനമോ നല്‍കാത്തതിനെയാണ് ആള്‍ട്രുസ്റ്റിക് സറോഗസി അഥവാ പരോപകരപ്രദമായ വാടക ഗര്‍ഭധാരണം എന്നത് കൊണ്ട് അര്‍ത്ഥമാക്കന്നത്.

3

അമ്മയ്ക്ക് പ്രതിഫലം നല്‍കി മനുഷ്യ ഭ്രൂണം വില്‍ക്കുകയോ വാങ്ങുകയോ ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടിയെ 'വാണിജ്യ വാടക ഗര്‍ഭധാരണം' എന്ന് പറയുന്നത്. പുതിയ ബില്‍ ഇന്ത്യയിലെ വാടക ഗര്‍ഭധാരണ പ്രക്രിയയില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നതാണ്. വന്ധ്യത അനുഭവിക്കുന്ന നിയമപരമായി വിവാഹിതരായ ദമ്പതികള്‍ക്കാണ് (സ്ത്രീകള്‍ക്ക് 23നും 50 നും ഇടയില്‍ പ്രായം, പുരുഷന്‍മാര്‍ക്ക് 26 നും 55 നും ഇടയില്‍ പ്രായം) ആള്‍ട്രുസ്റ്റിക് സറോഗസി അനുവദിക്കേണ്ടത് എന്നാണ് ബില്ലില്‍ പറയുന്നത്. ഒരു സ്ത്രീയെ ഒരിക്കല്‍ മാത്രമെ വാടക ഗര്‍ഭധാരണത്തിന് തെരഞ്ഞെടുക്കാവൂ. വിവാഹം കഴിച്ച് ഒരു കുട്ടിയെങ്കിലും ഉള്ള 25 നും 35 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെയാണ് വാടക ഗര്‍ഭധാരണത്തിന് ഉപയോഗിക്കാവൂ എന്നും ബില്‍ നിഷ്‌കര്‍ഷിക്കുന്നു.

4

ദേശീയ-സംസ്ഥാന തലങ്ങളില്‍ വാടക ഗര്‍ഭധാരണ ബോര്‍ഡുകള്‍ രൂപീകരിക്കണമെന്നും ദമ്പതികള്‍ ഒരു സാഹചര്യത്തിലും വാടകഗര്‍ഭ ധാരണത്തിലൂടെ സ്വീകരിച്ച കുട്ടിയെ ഉപേക്ഷിക്കാന്‍ പാടില്ലെന്നും ബില്‍ വ്യവസ്ഥ ചെയ്യുന്നു. നിലവില്‍, ഇന്ത്യയില്‍, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, ഒരു കുഞ്ഞിനെ പ്രസവിക്കുന്നത് ശാരീരികമായോ വൈദ്യശാസ്ത്രപരമായോ ആയി അസാധ്യമോ അനഭിലഷണീയമോ ആയവര്‍ക്ക് മാത്രമേ വാടക ഗര്‍ഭധാരണം സാധാരണയായി പരിഗണിക്കാവൂ.

Recommended Video

cmsvideo
    അമ്പമ്പോ മരക്കാർ ഓസ്കാറിലേക്ക് ..ഞെട്ടലിൽ മലയാളികൾ !
    5

    ബന്ധുവിനോ അറിയപ്പെടുന്ന വ്യക്തിയ്‌ക്കോ അതുപോലെ ദമ്പതികള്‍ക്ക് അജ്ഞാതനായ ഒരാള്‍ക്കോ ദമ്പതികള്‍ക്ക് വേണ്ടി വാടക ഗര്‍ഭധാരണം നടത്താം. ഗര്‍ഭധാരണം നടത്തുന്ന സ്ത്രീ കുഞ്ഞുങ്ങളെ സംബന്ധിച്ച എല്ലാ രക്ഷാകര്‍തൃ അവകാശങ്ങളും എഴുതി വിട്ടുകൊടുക്കണമെന്നും ബില്ലില്‍ പറയുന്നു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+