Get Updates
Get notified of breaking news, exclusive insights, and must-see stories!

പൗരത്വ നിയമ ഭേദഗതി: പ്രതികരണവുമായി പ്രിയങ്ക ചോപ്ര, ബോളിവുഡിൽ നിന്ന് എതിർപ്പുകളേറുന്നു

മുംബൈ: ദേശീയ പൗരത്വ നിയമ ഭേദഗതി വിവാദത്തില്‍ പ്രതികരണവുമായി ബോളിവുഡ് നടി പ്രിയങ്ക ചോപ്ര രംഗത്ത്. ട്വിറ്ററിലാണ് നടിയുടെ പ്രതികരണം.പ്രിയങ്കയുടെ ട്വീറ്റ് ഇങ്ങനെയാണ്: ''എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം എന്നത് നമ്മുടെ സ്വപ്‌നമാണ്. അവരെ സ്വതന്ത്രരായി ചിന്തിക്കാന്‍ പ്രാപ്തരാക്കുന്നത് വിദ്യാഭ്യാസമാണ്. പ്രതികരിക്കാന്‍ ശേഷിയുളളവരായിരിക്കാനാണ് അവരെ നമ്മള്‍ വളര്‍ത്തിയത്.

ഒരു ജനാധിപത്യ രാജ്യത്ത് സമാധാനപരമായി പ്രതികരിക്കുമ്പോള്‍ അതിനെ അക്രമം കൊണ്ട് നേരിടുന്നത് ശരിയല്ല. ഓരോ ശബ്ദവും പ്രധാനപ്പെട്ടതാണ്. ഓരോ ശബ്ദവും ഒരു പുതിയ ഇന്ത്യയുടെ നിര്‍മ്മാണത്തെ ശക്തിപ്പെടുത്തും'' എന്നാണ് പ്രിയങ്ക ചോപ്രയുടെ പ്രതികരണം. ജാമിയ മിലിയയിലെ വിദ്യാര്‍ത്ഥി സമരത്തെ പോലീസ് നേരിട്ടത്തിന്റെ പശ്ചാത്തലത്തിലാണ് പ്രിയങ്കയുടെ പ്രതികരണം.

PC

വിദ്യാര്‍ത്ഥി സമരത്തെ പിന്തുണച്ചും പൗരത്വ നിയമ ഭേദഗതിയെ എതിര്‍ത്തും ബോളിവുഡില്‍ നിന്ന് നിരവധി പേരാണ് പ്രതികരിച്ചിരിക്കുന്നത്. വിക്കി കൗശല്‍, പരിണീതി ചോപ്ര, സ്വര ഭാസ്‌കര്‍, റിച്ച ഛാഡ, അനുരാഗ് കശ്യപ്, ഹുമ ഖുറൈഷി, നിമ്രത് ക്രൗര്‍, ദിയ മിശ്ര, ഭൂമി പേഡ്‌നേക്കര്‍, മനോജ് വാജ്‌പേയി, ആയുഷ്മാന്‍ ഖുരാന, ഫര്‍ഹാന്‍ അക്തര്‍, ആലിയ ഭട്ട്, ഹന്‍സല്‍ മേത്ത, ഹൃതിക് റോഷന്‍, മഹേഷ് ഭട്ട് അടക്കമുളള പ്രമുഖര്‍ പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്.

Recommended Video

cmsvideo
    Actor Siddharth Says We Should Fight Against Fascism | Oneindia Malayalam

    അതേസമയം ബോളിവുഡിലെ മൂന്ന് പ്രമുഖ ഖാന്‍മാരില്‍ ഒരാള്‍ പോലും ഇതുവരെ വിഷയത്തില്‍ പ്രതികരണം നടത്തിയിട്ടില്ല. ഷാരൂഖ് ഖാന്‍, അമീര്‍ ഖാന്‍, സല്‍മാന്‍ ഖാന്‍ എന്നീ മൂന്ന് സൂപ്പര്‍താരങ്ങളും മൗനത്തിലാണ്. മലയാളത്തില്‍ നിന്നും തമിഴില്‍ നിന്നും നിരവധി പ്രമുഖ താരങ്ങളും സിനിമാ പ്രവര്‍ത്തകരും പൗരത്വ നിയമ ഭേദഗതിയെ വിമര്‍ശിച്ചിട്ടുണ്ട്. മെഗാസ്റ്റര്‍ മമ്മൂട്ടി മുതല്‍ നിരവധി യുവതാരങ്ങള്‍ സോഷ്യല്‍ മീഡിയ വഴി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+