നാഴികക്കല്ലാകുന്ന ചുവടുവെയ്പ്പ്; വനിതാ സംവരണ ബില്ല് പാസാക്കിയതില്‍ പ്രിയങ്ക ചോപ്ര
മുംബൈ: പാര്‍ലമെന്റ് പ്രത്യേക സമ്മേളനത്തില്‍ പാസാക്കിയ വനിത സംവരണ ബില്ലിനെ അനുകൂലിച്ച് നടി പ്രിയങ്ക ചോപ്ര. 'വനിതാ സംവരണ ബില്ലിന് പാര്‍ലമെന്റ് മുദ്ര' എന്ന തലക്കെട്ടുള്ള വാര്‍ത്ത പങ്ക് വെച്ച് കൊണ്ടായിരുന്നു പ്രിയങ്ക ചോപ്രയുടെ പ്രതികരണം. വനിതാ സംവരണ ബില്ല് ശരിയായ ദിശയിലേക്കുള്ള ചുവടുവയ്പാണെന്നായിരുന്നു പ്രിയങ്ക തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്ക് വെച്ചത്.
'ചരിത്ര കുറിച്ച ഈ നാഴികക്കല്ല് ഒരു പുതിയ യുഗത്തെ പ്രചോദിപ്പിക്കുന്നു. 'നാരി ശക്തി വന്ദന്‍ അധീനിയം' എന്ന സ്ത്രീ സംവരണ ബില്‍ പാസാക്കിയത് ശരിയായ ദിശയിലേക്കുള്ള ഒരു ചുവടുവയ്പാണ്. എന്നാല്‍ നിര്‍ണായകമായ അടുത്ത ഘട്ടം അതിന്റെ വേഗത്തിലുള്ളതും ഫലപ്രദവുമായ നിര്‍വഹണമാണ്. സ്ത്രീകളെ പിന്തുണയ്ക്കുകയും ശാക്തീകരിക്കുകയും ചെയ്യുന്ന ഒരു ഇന്ത്യയിലേക്ക് ഇതാ,' എന്നായിരുന്നു പ്രിയങ്ക ചോപ്ര പറഞ്ഞത്.

നേരത്തെ കീര്‍ത്തി കുല്‍ഹാരി, ഹര്‍നാസ് സന്ധു, കങ്കണ റണാവത്ത് എന്നിവരും ബില്ലിനെ അഭിനന്ദിച്ചിരുന്നു. നമ്മുടെ രാജ്യത്ത് സംഭവിച്ച അസാധാരണമായ കാര്യം എന്നായിരുന്നു കീര്‍ത്തി കുല്‍ഹാരി പറഞ്ഞത്. രാജ്യത്തിന് മുഴുവന്‍ ഇത് ചരിത്ര നിമിഷമാണ്. വരും വര്‍ഷങ്ങളില്‍ പുതിയ തലമുറയ്ക്ക് ലിംഗസമത്വമുള്ള അന്തരീക്ഷം ലഭിക്കും എന്നും കീര്‍ത്തി കുല്‍ഹാരി കൂട്ടിച്ചേര്‍ത്തു.
ഇതൊരു മഹത്തായ തീരുമാനമാണ് എന്നാണ് ഹര്‍നാസ് സന്ധു പറഞ്ഞിരുന്നത്. തീരുമാനങ്ങള്‍ എടുക്കുന്ന എല്ലാ സ്ഥലങ്ങളിലും സ്ത്രീകള്‍ ഉള്‍പ്പെടുന്നുവെന്ന് കരുതുനന്നു. ഇത് സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനത്തോടുള്ള ഇന്ത്യയുടെ പ്രതിബദ്ധതയുടെ സാക്ഷ്യമാണ്, എന്നായിരുന്നു ഹര്‍നാസ് സന്ധു പറഞ്ഞത്. ഇന്ത്യയിലെ 33 ശതമാനം സ്ത്രീകള്‍ നേതൃസ്ഥാനങ്ങളില്‍ ഉണ്ടെങ്കില്‍ ആഗോളതലത്തില്‍ ഒരുപാട് മുന്നോട്ട് പോകും എന്ന് ഹൃഷിതാ ഭട്ട് പറഞ്ഞു.
''ഇത് ഓരോ സ്ത്രീക്കും അഭിമാനിക്കാവുന്ന കാര്യമാണ്. ഒരു ഇന്ത്യന്‍ സ്ത്രീയായതില് ഞാന്‍ അഭിമാനിക്കുന്നു,' എന്നായിരുന്നു ഹൃഷിത ഭട്ട് പറഞ്ഞത്. ബുധനാഴ്ചയാണ് പാര്‍ലമെന്റിന്റെ ഇരുസഭകളും വനിതാ സംവരണ ബില്‍ പാസാക്കിയത്. 215 അംഗങ്ങളും അനുകൂലമായി വോട്ട് ചെയ്തതോടെയാണ് രാജ്യസഭ ബില്‍ പാസാക്കിയത്.
ദേശീയ-സംസ്ഥാന നിയമ നിര്‍മാണസഭകളില്‍ സ്ത്രീകള്‍ക്ക് മൂന്നിലൊന്നോ 33 ശതമാനമോ സീറ്റുകള്‍ സംവരണം ചെയ്യുന്നതാണ് ബില്‍. ചൊവ്വാഴ്ച പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് മാറിയതിന് ശേഷം ചേര്‍ന്ന പ്രത്യേക സമ്മേളനത്തില്‍ ലോക്സഭ പാസാക്കിയ ആദ്യ ബില്ലാണ് വനിതാ സംവരണ ബില്ല്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications