കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രീയത്തില്‍ സജീവമാകാന്‍ രാധിക; അഭിനയം അവസാനിപ്പിക്കുമോ? പുതിയ വിവരങ്ങള്‍

Google Oneindia Malayalam News

ചെന്നൈ: മലയാളികള്‍ക്ക് സുപരിചിതയാണ് തമിഴ് നടി രാധിക ശരത് കുമാര്‍. തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ അവര്‍ സുപ്രധാന പ്രഖ്യാപനം നടത്തിയിരിക്കുന്നു. ടെലിവിഷന്‍ രംഗത്ത് ഇനി അത്ര സജീവമായുണ്ടാകില്ല എന്നാണ് പ്രഖ്യാപനം. സീരിയലുകളില്‍ അഭിനനയിക്കുക മാത്രമല്ല നിര്‍മാണ രംഗത്തും നിറ സാന്നിധ്യമാണ് രാധിക. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുമ്പോഴുള്ള പുതിയ തീരുമാനം അവര്‍ മല്‍സര രംഗത്തുണ്ടാകുമോ എന്ന ചര്‍ച്ചകള്‍ക്കും ഇടയായിട്ടുണ്ട്. വാണിയമ്പാടിയില്‍ നടന്ന ഒരു രാഷ്ട്രീയ യോഗത്തില്‍ വച്ചാണ് രാധിക ടെലിവിഷന്‍ രംഗത്ത് അത്ര സജീവമായുണ്ടാകില്ല എന്ന് പ്രഖ്യാപിച്ചത്.

p

രാധികയുടെ ഭര്‍ത്താവും പ്രശസ്ത നടനുമായ ശരത് കുമാറിന് സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടിയുണ്ട്. അഖിലേന്ത്യാ സമത്വ മക്കള്‍ കക്ഷി എന്നാണ് പേര്. നേരത്തെ ഡിഎംകെയുമായും എഐഎഡിഎംകെയുമായും സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ശരത് കുമാര്‍ 2007ലാണ് സ്വന്തമായി പാര്‍ട്ടി രൂപീകരിച്ചത്. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എഐഎഡിഎംകെയുമായി സഖ്യമുണ്ടാക്കുകയും രണ്ടു മണ്ഡലങ്ങൡ പാര്‍ട്ടി ജയിക്കുകയും ചെയ്തു. നേരത്തെ രാജ്യസഭാംഗമായിരുന്ന ശരത് കുമാര്‍ അതോടെ തമിഴ്‌നാട് നിയമസഭാംഗവുമായി. എന്നാല്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ അഖിലേന്ത്യാ സമത്വ മക്കള്‍ കക്ഷിക്ക് സാധിച്ചില്ല.

90 ശതമാനം പ്രവര്‍ത്തകരും തനിക്കൊപ്പം; കോണ്‍ഗ്രസ് പ്രസിഡന്റാകേണ്ടതായിരുന്നു- കെ സുധാകരന്‍ പറയുന്നു90 ശതമാനം പ്രവര്‍ത്തകരും തനിക്കൊപ്പം; കോണ്‍ഗ്രസ് പ്രസിഡന്റാകേണ്ടതായിരുന്നു- കെ സുധാകരന്‍ പറയുന്നു

തമിഴ്‌നാട് വീണ്ടും തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോള്‍ ശരത് കുമാറിന്റെ ഭാര്യ രാധിക രാഷ്ട്രീയത്തില്‍ സജീവമാകുകയാണ്. അഖിലേന്ത്യാ സമത്വ മക്കള്‍ കക്ഷിയുടെ വനിതാ വിഭാഗത്തിന്റെ സെക്രട്ടറിയാണ് രാധിക. അതേസമയം, ടെലിവിഷന്‍ രംഗത്തുള്ള നിന്നുള്ള രാധികയുടെ പിന്‍മാറ്റം താല്‍ക്കാലികമാണ് എന്നാണ് അവരുമായി ബന്ധമുള്ളവര്‍ പറയുന്നത്. സിനിമാ രംഗത്ത് രാധിക തുടരുമെന്നും അവര്‍ പറയുന്നു. തമിഴ്‌നാട്ടില്‍ സിനിമാ രംഗത്തുള്ളവര്‍ രാഷ്ട്രീയത്തിലും സജീവ സാന്നിധ്യമാണ്. കോണ്‍ഗ്രസ് നേതാവായിരുന്നു ഖുശ്ബു അടുത്തിടെ ബിജെപിയില്‍ ചേര്‍ന്നിരുന്നു. നടി ഗൗതമി, നമിത എന്നിവരെല്ലാം ബിജെപിയുടെ തമിഴ്‌നാട്ടിലെ നേതാക്കളാണ്. രജനികാന്ത് രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന് വാര്‍ത്ത വന്നിരുന്നെങ്കിലും ഇല്ലെന്ന് താരം തീര്‍ത്തുപറഞ്ഞു. വിജയിയുടെ കാര്യത്തിലുണ്ടായരുന്ന കിംവദന്തികള്‍ അദ്ദേഹം തന്നെ തള്ളുകയാണ് ചെയ്തത്.

Recommended Video

cmsvideo
Actor Dharmajan Bolgatty likely to contest assembly polls as Congress candidate

അവര്‍ വിഷമം കരഞ്ഞു തീര്‍ക്കട്ടെ; ഞാന്‍ ആഫ്രിക്കയിലാണ്, കൊറോണ വന്നു- പിവി അന്‍വര്‍ പറയുന്നുഅവര്‍ വിഷമം കരഞ്ഞു തീര്‍ക്കട്ടെ; ഞാന്‍ ആഫ്രിക്കയിലാണ്, കൊറോണ വന്നു- പിവി അന്‍വര്‍ പറയുന്നു

English summary
Actress Radikaa Sarathkumar more Concentrate Politics in the wake of Tamil Nadu Assembly Election 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X