സുശാന്ത് സ്വപ്നത്തിൽ വന്നു, തന്റെ മകനായി പുനർജനിക്കും! നശിപ്പിച്ചവരെ വിടില്ല, വിചിത്രവാദവുമായി നടി!
മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തില്‍ അന്വേഷണം നടന്ന് കൊണ്ടിരിക്കുകയാണ്. സുശാന്ത് ആത്മഹത്യ ചെയ്തതിന് പിന്നാലെ ബോളിവുഡിലെ പ്രമുഖരായ കരണ്‍ ജോഹര്‍, സല്‍മാന്‍ ഖാന്‍ അടക്കമുളളവര്‍ കടുത്ത വിമര്‍ശനത്തിന് വിധേയരായിക്കൊണ്ടിരിക്കുന്നു.
Recommended Video
സുശാന്തിനെ സിനിമാ രംഗത്ത് നിന്നും ഒതുക്കാന്‍ ശ്രമിച്ചു എന്നാണ് ആരോപണം. അതിനിടെ വിവാദങ്ങളിലൂടെ ശ്രദ്ധേയയായ നടി രാഖി സാവന്തിന്റെ സുശാന്തിനെ കുറിച്ചുളള ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറലാവുകയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ..

സ്വപ്‌നത്തില്‍ പ്രത്യക്ഷപ്പെട്ടു
മുംബൈ ബാന്ദ്രയിലെ തന്റെ ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ച നിലയിലാണ് സുശാന്ത് സിംഗ് രാജ്പുതിനെ കണ്ടെത്തിയത്. സുശാന്ത് സിംഗ് രാജ്പുത് തന്റെ സ്വപ്‌നത്തില്‍ പ്രത്യക്ഷപ്പെട്ടതായും തന്റെ കുഞ്ഞായി സുശാന്ത് പുനര്‍ജനിക്കും എന്നുമാണ് രാഖി സാവന്ത് അവകാശപ്പെടുന്നത്. രാഖിക്ക് സോഷ്യല്‍ മീഡിയ പൊങ്കാല ഇടുകയാണ്.

വീണ്ടും ജനിക്കും
കഴിഞ്ഞ ദിവസം താന്‍ ഉറങ്ങുമ്പോള്‍ സ്വപ്‌നത്തില്‍ സുശാന്ത് തന്റെ അരികില്‍ വന്നെന്ന് രാഖി പറയുന്നു. താന്‍ വീണ്ടും ജനിക്കുമെന്ന് സുശാന്ത് പറഞ്ഞു. താന്‍ വിവാഹം കഴിച്ച് തന്റെ ഗര്‍ഭപാത്രത്തിലൂടെ വീണ്ടും ജനിക്കും എന്നാണ് സുശാന്ത് പറഞ്ഞത്. തന്റെ ആരാധകരോട് ഇക്കാര്യം പറയണം എന്നും സുശാന്ത് ആവശ്യപ്പെട്ടതായി രാഖി സാവന്ത് പറയുന്നു.

സിനിമകളില്‍ നിന്നും തന്നെ പുറത്താക്കി
തനിക്ക് ജനിക്കുന്നത് ആണ്‍കുട്ടി ആണെങ്കില്‍ അത് സുശാന്ത് ആകും. സ്വപ്‌നത്തില്‍ നിന്നും ഞെട്ടി എഴുന്നേറ്റ താന്‍ വിയര്‍ത്തിരുന്നു. സുശാന്ത് തനിക്കൊരു സഹോദരനെ പോലെ ആയിരുന്നുവെന്നും സ്വപ്‌നത്തില്‍ തന്നോട് മറ്റനവധി കാര്യങ്ങളും സുശാന്ത് പറഞ്ഞുവെന്നും രാഖി സാവന്ത് പറയുന്നു. പല സിനിമകളില്‍ നിന്നും തന്നെ പുറത്താക്കിയെന്ന് സുശാന്ത് പറഞ്ഞു.

നശിപ്പിച്ചവരെ വെറുതെ വിടില്ല
അവര്‍ തന്നെ പാര്‍ട്ടികളില്‍ പങ്കെടുപ്പിക്കാതെ ഒഴിവാക്കി. തനിക്ക് സിനിമകള്‍ ഇല്ലായിരുന്നു. പിന്നെ താന്‍ എന്ത് ചെയ്യും എന്ന് സുശാന്ത് ചോദിച്ചതായും രാഖി പറയുന്നു. തന്നെ നശിപ്പിച്ചവരെ വെറുതെ വിടില്ല. ശരീരം ഇല്ലെന്നേ ഉളളൂ ആത്മാവ് ഉണ്ടെന്നും സുശാന്ത് പറഞ്ഞു. കങ്കണയും രാഖിയും മാത്രമാണ് തന്നെ പിന്തുണച്ചത് എന്നും സുശാന്ത് പറഞ്ഞതായി രാഖി സാവന്ത് പറയുന്നു.

നിര്‍മ്മാതാക്കള്‍ക്ക് സുശാന്ത് മെസ്സേജ് അയച്ചു
തന്റെ ഫോണില്‍ നമ്പര്‍ ഉളള നിര്‍മ്മാതാക്കള്‍ക്ക് സുശാന്ത് മെസ്സേജ് അയച്ചു. അവര്‍ നിര്‍മ്മിക്കുന്ന സിനിമകളിലെല്ലാം രാഖി സാവന്തിന്റെ ഐറ്റം ഡാന്‍സ് വേണം എന്നാണ് ആ മെസ്സേജ് എന്നും രാഖി പറയുന്നു. സല്‍മാന്‍ ഖാനൊപ്പവും കരണ്‍ ജോഹറിനൊപ്പവും സിനിമ ചെയ്യണം എന്ന് സുശാന്ത് ആഗ്രഹിച്ചിരുന്നു. ചിച്ചോരെയ്ക്ക് ഫിലിം ഫെയര്‍ അവാര്‍ഡ് നല്‍കണം എന്നും സുശാന്തിന്റെ സിനിമകള്‍ റീ റിലീസ് ചെയ്യണം എന്നും രാഖി സാവന്ത് ആവശ്യപ്പെട്ടു.












Click it and Unblock the Notifications