'പാകിസ്താനി സാവന്ത്' പാകിസ്താന്‍ പതാക നെഞ്ചിലേറ്റ് രാഖി സാവന്തിന്‍റെ ഫോട്ടോ, വിവാദം
ദില്ലി: വിവാദങ്ങളുടെ തോഴിയാണ് ബോളിവുഡ് നടിയും മോഡലുമായ രാഖി സാവന്ത്. ഇപ്പോള്‍ പാകിസ്താന്‍ പതാക നെഞ്ചോട് ചേര്‍ത്ത് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ് താരം. പാക് പതാകയുമായി നില്‍ക്കുന്ന ചിത്രം ഇന്‍സ്റ്റഗ്രാമിലാണ് താരം പങ്കുവെച്ചത്.

'ഇന്ത്യയെ ഞാന്‍ സ്നേഹിക്കുന്നു. എന്നാല്‍ ഇത് തന്‍റെ പുതിയ ചിത്രമായ ധര 370-ലെ കഥാപാത്രമാണ്' ചിത്രം പങ്കകുവെച്ച് രാഖി സാവന്ത് കുറിച്ചു. എന്നാല്‍ ഫോട്ടോയ്ക്ക് വന്‍ സൈബര്‍ ആക്രമണാണ് നടന്ന് കൊണ്ടിരിക്കുന്നത്. ഇതോടെ പതാകയുമായി നില്‍ക്കുന്ന വീഡിയോയും രാഖി സാവന്ത് പങ്കുവെച്ചു. കാശ്മീരി പണ്ഡിറ്റുകളുമായി ബന്ധപ്പെട്ട ചിത്രമാണെന്ന് രാഖി വ്യക്തമാക്കി.
View this post on InstagramI love my india 🇮🇳 but its my character in the film 🎥 dhara 370
A post shared by Rakhi Sawant (@rakhisawant2511) on
എന്നാല്‍ അവര്‍ക്ക് നേരെയുള്ള സൈബര്‍ ആക്രമണം തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്.പാക്ക് പൗരത്വമാണ് രാഖിക്ക് ചേരുന്നതെന്നും 'പാക്കിസ്ഥാനി സാവന്ത്' എന്നുമൊക്കെയാണ് സമൂഹമാധ്യമങ്ങള്‍ രാഖിയെ വിമര്‍ശിച്ച് കുറിച്ചത്.
നാനാ പടേക്കറിനെതിരെ മീടു ആരോപണം ഉന്നയിച്ച തനുശ്രീ ദത്തയെ വിമര്‍ശിച്ച് രാഖി നേരത്തേ രംഗത്ത് എത്തിയത് വിവാദമായിരുന്നു. പിന്നാലെ കൊമേഡിയനായ ദീപക് കലാലിനെ വിവാഹം കഴിക്കുന്നുവെന്നായിരുന്നു രാഖി നടത്തിയ പ്രഖ്യാപനം. എന്നാല്‍ വിവാഹം മുടങ്ങിയെന്ന് രാഖി പിന്നീട് വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications