കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാധ്യമ വിചാരണ അവസാനിപ്പിക്കണം: അനാവശ്യമായി കേസിലേക്ക് വലിച്ചിഴക്കുന്നു, രാകുൽ പ്രീത് ഹൈക്കോടതിയിൽ!!

Google Oneindia Malayalam News

ദില്ലി: ബോളിവുഡ് നടി റിയ ചക്രവർത്തിയുടെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടുള്ള മാധ്യമവിചാരണക്കിടെ കോടതിയെ സമീപിച്ച് നടി രാകുൽ പ്രീത്. ഇതോടെ നടിയുടെ ഹർജി പരിഗണിച്ച ഹൈക്കോടതി സംഭവത്തിൽ കേന്ദ്രസർക്കാരിൽ നിന്ന് പ്രതികരണം തേടിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട പ്രസ്താവന പിൻവലിച്ചെങ്കിലും മാധ്യമ റിപ്പോർട്ടുകളിലേക്ക് തന്റെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കപ്പെടുന്നുവെന്നാണ് നടി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നത്.

മോഹന്‍ലാലിന്റെ മന്ത്രവാദ, ഹോമ ചിത്രങ്ങള്‍... സത്യമെന്ത്? ഇതാ വിശദീകരണം; അത് ചികിത്സയുടെ ചിത്രങ്ങളല്ലമോഹന്‍ലാലിന്റെ മന്ത്രവാദ, ഹോമ ചിത്രങ്ങള്‍... സത്യമെന്ത്? ഇതാ വിശദീകരണം; അത് ചികിത്സയുടെ ചിത്രങ്ങളല്ല

നോട്ടീസ് അയച്ചു

നോട്ടീസ് അയച്ചു


കേന്ദ്ര വാർത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയത്തിന്റെ മാർഗ്ഗനിർദേശങ്ങൾക്ക് വിരുദ്ധമായാണ് മാധ്യമറിപ്പോർട്ടുകളെന്നും നടി ആരോപിക്കുന്നു. നടിയ്ക്ക് വേണ്ടി അഡ്വക്കറ്റ് അമൻ ഹിംഗോരാണിയാണ് കോടതിയി ൽ ഹാജരായത്. ഇതോടെയാണ് കോടതി കേന്ദ്രസർക്കാരിനും നാഷണൽ ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷനും പ്രസ് കൌൺസിൽ ഓഫ് ഇന്ത്യയ്ക്കും നോട്ടീസ് അയച്ചിട്ടുള്ളത്. നടിയുടെ ഹർജിയിൽ നിലപാടറിയിക്കണമെന്നാണ് കോടതി ഉന്നയിച്ചിട്ടുള്ള ആവശ്യം. മാധ്യമ സ്ഥാപനങ്ങൾ അവരവരുടെ റിപ്പോർട്ടുകളിൽ സംയമനം പാലിക്കുമെന്നും കേബിൾ ടിവി ചട്ടങ്ങൾ, പ്രോഗ്രാം കോഡ്, വിവിധ മാർഗ്ഗനിർദേശങ്ങൾ എന്നിവ പാലിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ഒക്ടോബർ 15നാണ് ഹർജിയിൽ വീണ്ടും വാദം കേൾക്കുക. ഇതിന് മുമ്പായി നിലപാട് അറിയിക്കാനാണ് കോടതി നിർദേശിച്ചിട്ടുള്ളത്.

നടിയുടെ പേര് പുറത്ത്

നടിയുടെ പേര് പുറത്ത്

മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ റിയ ചക്രവർത്തി നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ സംഘത്തോട് വെളിപ്പെടുത്തിയ നടിമാരുടെ കൂട്ടത്തിൽ രാകുൽ പ്രീത് സിംഗിന്റെ പേരും ഉൾപ്പെട്ടിരുന്നു. ഇതോടെയാണ് രാകുൽ പ്രീതും മയക്കുമരുന്ന് കേസ് സംബന്ധിച്ച വാർത്തകളിൽ നിറയുന്നത്. സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം നടത്തിവരുകയായിരുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് റിയ ചക്രവർത്തിയുടെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ചുള്ള വിവരങ്ങൾ എൻസിബിയ്ക്ക് കൈമാറുന്നത്.

 ഫോണിൽ നിന്ന് വിവരം

ഫോണിൽ നിന്ന് വിവരം


പിടിച്ചെടുത്ത റിയയുടെ ഫോണിൽ നിന്നാണ് ഇത് സംബന്ധിച്ച നിർണായക വിവരങ്ങൾ ലഭിക്കുന്നത്. ഇതോടെ അന്വേഷണം വ്യാപിപ്പിച്ച എൻസിബി തങ്ങൾക്ക് ലഭിച്ച നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിൽ റിയയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. മയക്കുമരുന്ന് വാങ്ങുകയും ഉപയോഗിക്കുകയും ചെയ്തിരുന്നുവെന്ന് നടി സമ്മതിച്ചിട്ടുണ്ട്. സുശാന്തിന് വേണ്ടി സഹോദരൻ ഷോവിക് വഴി മയക്കുമരുന്ന് വാങ്ങിയെന്നും നടി സമ്മതിച്ചിരുന്നു. മയക്കുമരുന്ന് കേസിൽ ഇരുവരെയും എൻസിബി അറസ്റ്റ് ചെയ്തിരുന്നു.

കുടുതൽ പേർ പിടിയിൽ

കുടുതൽ പേർ പിടിയിൽ

ബോളിവുഡ് താരം റിയ ചക്രവർത്തി മയക്കുമരുന്ന് കേസിൽ അറസ്റ്റിലായതിന് പിന്നാലെ ഹിന്ദി സിനിമാ രംഗം രൂക്ഷ വിമർശനമാണ് നേരിടുന്നത്. സുശാന്ത് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് മയക്കുമരുന്ന് സംഘത്തിന്റെ പങ്കിനെക്കുറിച്ച് അന്വേഷിച്ചതിന് പിന്നാലെയാണ് റിയ ചക്രവർത്തിയുടെ സഹോദരൻ ഷോവിക് ചക്രവർത്തി, സുശാന്തിന്റെ മാനേജരായിരുന്ന സാമുവൽ മിറാൻഡ, സഹായി ദീപേഷ് സാവന്ത് എന്നിവർ അറസ്റ്റിലാവുന്നത്. ഇവർ തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റുകളാണ് അറസ്റ്റിലേക്ക് നയിച്ചിട്ടുള്ളത്. കേസിൽ ഇതുവരെ 16 പേരാണ് അറസ്റ്റിലായിട്ടുള്ളത്. ഇതിൽ ആറ് പേർ മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധമുള്ളവരാണ്.

Recommended Video

cmsvideo
sushant singh's biopic will release in ott platform | Oneindia Malayalam
 ജൂഡീഷ്യൽ കസ്റ്റഡിയിൽ

ജൂഡീഷ്യൽ കസ്റ്റഡിയിൽ

റിയ ചക്രവർത്തി, ഷോവിക് ചക്രവർത്തി എന്നിവരെ സെപ്തംബർ 22 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടയച്ചിരുന്നു. സാമുവൽ മിറാൻഡ, സെയ്ദ് വിലാത്ര, അബ്ദുൾ ബാസിത് പരിഹാർ എന്നിവരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടയച്ചിട്ടുണ്ട്. കേശ്വാനി തിങ്കളാഴ്ച വരെ എൻസിബി കസ്റ്റഡിയിലായിരിക്കും. ഇബ്രാഹിം, കരൺ അറോറ, അബ്ബാല് ലഖാനി എന്നിവർക്ക് അറസ്റ്റിലായ ഉടൻ തന്നെ ജാമ്യം ലഭിച്ചിരുന്നു.

English summary
Actress RakulPreet Sigh approches Delhi high court to stop media trial over drug case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X