Get Updates
Get notified of breaking news, exclusive insights, and must-see stories!

മയക്കുമരുന്ന് കേസില്‍ നടി രാകുല്‍ പ്രീത് സിംഗിന്റെ സഹോദരന്‍ അറസ്റ്റില്‍

ഹൈദരാബാദ്: ബോളിവുഡ് താരം രാകുല്‍ പ്രീത് സിംഗിന്റെ സഹോദരന്‍ അമന്‍ പ്രീത് സിംഗ് അറസ്റ്റില്‍. മയക്കുമരുന്ന് കേസിലാണ് അമന്‍ പ്രീത് സിംഗിനെയും മറ്റ് നാല് പേരെയും ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. 2.6 കിലോ കൊക്കെയ്ന്‍ ഹൈദരാബാദിലേക്ക് വില്‍പനയ്ക്കായി കൊണ്ടുവരുന്നതായി തെലങ്കാന ആന്റി നാര്‍ക്കോട്ടിക് ഡിപ്പാര്‍ട്ട്‌മെന്റ് കണ്ടെത്തിയിരുന്നു.

ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അമന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ അറസ്റ്റിലായത്. അമന്‍ പ്രീത് സിംഗ്, അനികേത് റെഡ്ഡി, പ്രസാദ്, മധുസൂധന്‍, നിഖില്‍ ദമന്‍ എന്നീ അഞ്ച് പ്രതികളും നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്. വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കും എന്ന് രാജേന്ദ്ര നഗര്‍ സോണിലെ സൈബരാബാദ് പൊലീസ് ഡിസിപി ശ്രീനിവാസ് പറഞ്ഞു.

Rakul Preet Singh

ഇവരില്‍ നിന്ന് 35 ലക്ഷം രൂപ വിലമതിക്കുന്ന 199 ഗ്രാം കൊക്കെയ്ന്‍, രണ്ട് പാസ്പോര്‍ട്ടുകള്‍, രണ്ട് ബൈക്കുകള്‍, 10 സെല്‍ ഫോണുകള്‍, മറ്റ് വസ്തുക്കള്‍ എന്നിവ പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. നഗരത്തിലെ ഉന്നത ഉപഭോക്താക്കള്‍ക്ക് കൊക്കെയ്ന്‍ വിറ്റതിന് രണ്ട് നൈജീരിയക്കാരുള്‍പ്പെടെ അഞ്ച് മയക്കുമരുന്ന് വില്‍പ്പനക്കാരെ തെലങ്കാന ആന്റി നാര്‍ക്കോട്ടിക് ബ്യൂറോയും സൈബരാബാദ് പോലീസിന്റെ പ്രത്യേക ഓപ്പറേഷന്‍ ടീമും രാജേന്ദ്രനഗര്‍ പൊലീസും അറസ്റ്റ് ചെയ്തിരുന്നു.

ആ ഉപഭോക്താക്കളില്‍ ഒരാളാണ് അമന്‍ എന്ന് സൈബറാബാദ് പൊലീസ് കമ്മീഷണര്‍ അവിനാഷ് മൊഹന്തി പറഞ്ഞു. 13 ഉപഭോക്താക്കളില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തു, മൂത്ര സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ അഞ്ച് പേരുടെയും കൊക്കെയ്ന്‍ പോസിറ്റീവ് റിപ്പോര്‍ട്ട് ലഭിച്ചു എന്നും പൊലീസ് വ്യക്തമാക്കി. ഹൈദരാബാദ് പൊലീസ് അമന്റെ അറസ്റ്റ് സ്ഥിരീകരിക്കുകയും ചെയ്തു.

കേസ് കൂടുതല്‍ അന്വേഷിച്ചതിന് ശേഷം മാത്രമേ അമന്‍ ആരുമായാണ് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പറയാനാകൂ. ചില ഇന്ത്യക്കാരും നൈജീരിയക്കാരും അടങ്ങുന്ന പ്രതിയുമായി ഇയാളുടെ ബന്ധം തുടങ്ങിയത് എപ്പോഴാണ് എന്ന് പരിശോധിക്കേണ്ടതുണ്ട്. അവരില്‍ ചിലര്‍ കുറ്റം ആവര്‍ത്തിക്കുന്നവരാണ് എന്നും പൊലീസ് പറഞ്ഞു.

2022 ലും 2021 ലും മയക്കുമരുന്ന് കടത്തും കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായും ബന്ധപ്പെട്ട് രാകുല്‍ പ്രീത് സിംഗിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമന്‍സ് അയച്ചിരുന്നു. കഴിഞ്ഞ വര്‍ഷവും ഇതുമായി ബന്ധപ്പെട്ട് ഇവരുടെ മൊഴി അന്വേഷണ ഏജന്‍സി രേഖപ്പെടുത്തിയിരുന്നു. രാകുലിനെ കൂടാതെ റാണ ദഗ്ഗുബതി, ചാര്‍മി കൗര്‍, നവദീപ്, രവി തേജ, പുരി ജഗന്നാഥ് എന്നിവരെയും മയക്കുമരുന്ന് കേസില്‍ ചോദ്യം ചെയ്യാന്‍ വിളിച്ചിരുന്നു.

കഴിഞ്ഞ നാല് വര്‍ഷമായി മയക്കുമരുന്ന് കടത്തും ഉപഭോഗ കേസും ഇഡി അന്വേഷിച്ചുവരികയാണ്. തെലങ്കാനയിലെ പ്രൊഹിബിഷന്‍ ആന്‍ഡ് എക്സൈസ് ഡിപ്പാര്‍ട്ട്മെന്റ് 2017-ല്‍ ഹൈ എന്‍ഡ് മയക്കുമരുന്ന് കാര്‍ട്ടല്‍ നടത്തിയ പരിശോധനയെ തുടര്‍ന്നാണ് ഈ അന്വേഷണം ആരംഭിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+