Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹിന്ദു മാര്യേജ് ആക്ടിൽ പിടിച്ച് ഭർത്താവിന് വേണ്ടി നടി രംഭ കോടതിയിൽ.. ഇവളാണ് പെണ്ണ്!

സര്‍ഗത്തിലെ തമ്പുരാട്ടിക്കുട്ടിയായി മലയാളികള്‍ക്ക് പ്രിയങ്കരിയായ തെന്നിന്ത്യന്‍ ഗ്ലാമര്‍ താരമാണ് രംഭ. ശരിക്കുള്ള പേര് വിജയലക്ഷ്മി. രംഭയെന്നും വിജയലക്ഷ്മി എന്നുമല്ല, സര്‍ഗ്ഗത്തിലെ തങ്കമണി എന്ന് പറഞ്ഞാലാണ് മലയാളികള്‍ രംഭയെ കുറച്ചുകൂടി നന്നായി അറിയുക. മലയാളം വിട്ട് തമിഴിലും ഹിന്ദിയിലും തെലുങ്കിലും ഒക്കെ രംഭ അഭിനയിച്ചിട്ടുണ്ട്.

Read Also: ആ ഹണി ട്രാപ്പിലെ ചുള്ളന്‍ വരുണ്‍ ഗാന്ധിയല്ല, ഇതാ കാരണങ്ങള്‍.. കളിച്ചത് ബിജെപി നേതാക്കള്‍ തന്നെയോ?

സിനിമാ താരങ്ങളുടെ വിവാഹമോചനങ്ങള്‍ ഒരു വാര്‍ത്തയേ അല്ലാതായിക്കഴിഞ്ഞ ഒരു സ്ഥിതിയാണ് ഇപ്പോള്‍. രംഭയും വിവാഹമോചനത്തിന് ശ്രമിക്കുന്നുവെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത് വെറും ഗോസിപ്പാണെന്ന് പറഞ്ഞ് രംഭ തന്നെ രംഗത്ത് വന്നു. ഇപ്പോഴിതാ തന്നെ ഭര്‍ത്താവുമായി പിരിക്കരുത് എന്ന് കാണിച്ച് കോടതിയെ സമീപിച്ചിരിക്കുകയാണ് രംഭ.

രംഭയ്ക്ക് പറയാനുള്ളത്

രംഭയ്ക്ക് പറയാനുള്ളത്

കാനഡയില്‍ ബിസിനസുകാരനാണ് രംഭയുടെ ഭര്‍ത്താവ് ഇന്ദ്രന്‍ പത്മനാഥന്‍. ഏറെ കാലമായി ഇരുവരും ഒരുമിച്ചല്ല താമസിക്കുന്നത്. ഇന്ദ്രന്‍ പത്മനാഥുമായി തന്നെ പിരിക്കരുത് എന്നാണ് രംഭ ഇപ്പോള്‍ ചെന്നൈയിലെ കുടുംബ കോടതിയില്‍ ആവശ്യവുമായി എത്തിയിരിക്കുന്നത്.

ഹിന്ദു മാര്യേജ് ആക്ടാണ് രക്ഷ

ഹിന്ദു മാര്യേജ് ആക്ടാണ് രക്ഷ

ഹിന്ദു മാര്യേജ് ആക്ടിലെ ഒമ്പതാം സെക്ഷന്‍ പ്രകാരം ദമ്പതികളുടെ ഒരുമിച്ചുള്ള താല്‍പര്യ പ്രകാരമേ വിവാഹ മോചനം നടക്കൂ. അല്ലെങ്കില്‍ അത്രയ്ക്കും ഗുരുതരമായ കാരണങ്ങള്‍ ഉണ്ടായിരിക്കണം. ഈ സെക്ഷന്‍ ചൂണ്ടിക്കാട്ടിയാണ് രംഭ കുടുംബകോടതിയില്‍ എത്തിയത്.

വിവാഹം ആറ് വര്‍ഷം മുമ്പ്

വിവാഹം ആറ് വര്‍ഷം മുമ്പ്

2010 ജനുവരിയിലാണ് രംഭയുടെ വിവാഹം കഴിഞ്ഞത്. കാനഡയില്‍ വ്യവസായിയായ ഇന്ദ്രന്‍ പത്മനാഥനായിരുന്നു വരന്‍. വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു രംഭ. ഭര്‍ത്താവിനൊപ്പം കാനഡയിലേക്ക് പോയി. ആദ്യത്തെ കുട്ടി ലാന്യയ്ക്ക് ജന്മം നല്‍കിയതും കാനഡയില്‍ വെച്ചാണ്.

വിവാഹ മോചനമെന്ന്

വിവാഹ മോചനമെന്ന്

രംഭ വിവാഹമോചനത്തിന് ശ്രമിക്കുന്നുവെന്ന് ഇതിനിടെ സിനിമാ രംഗത്ത് അഭ്യൂഹങ്ങള്‍ പരന്നു. രണ്ടാമത്തെ കുട്ടി ജനിച്ച ശേഷമാണ് ഈ അഭ്യൂഹങ്ങള്‍ ഉണ്ടായത്. വിവാഹ ശേഷം രംഭയുടേതായി ഒരേയൊരു മലയാളം ചിത്രം മാത്രമേ പുറത്തിറങ്ങിയിട്ടുള്ളൂ. ദാമ്പത്യ ജീവിതത്തിന് വേണ്ടിയാണ് രംഭ സിനിമ വേണ്ടെന്ന് വെച്ചത്.

രംഭ കയ്യോടെ നിഷേധിച്ചു

രംഭ കയ്യോടെ നിഷേധിച്ചു

ഇന്ദ്രനില്‍ നിന്ന് വിവാഹമോചനത്തിന് താന്‍ ശ്രമിക്കുകയാണെന്ന വാര്‍ത്ത രംഭ നിഷേധിച്ചിരുന്നു. മക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പം താന്‍ സന്തോഷകരമായ ജീവിതമാണ് നയിക്കുന്നതെന്നാണ് രംഭ അന്ന് പറഞ്ഞത്.

ഡിസംബര്‍ മൂന്നിന് തീരുമാനം

ഡിസംബര്‍ മൂന്നിന് തീരുമാനം

ചെന്നൈയിലെ സെക്കന്‍ഡ് അഡീഷണല്‍ കുടുംബ കോടതിയിലാണ് ഭര്‍ത്താവിന് വേണ്ടി രംഭ പരാതിയുമായി എത്തിയത്. കോടതി ഈ കേസ് പരിഗണിക്കുന്നത് ഡിസംബര്‍ മൂന്നിലേക്ക് മാറ്റിവെച്ചിരിക്കുകയാണ്.

വിജയലക്ഷ്മി, അമൃത, രംഭ

വിജയലക്ഷ്മി, അമൃത, രംഭ

വിജയലക്ഷ്മി എന്നാണ് ശരിക്കും പേരെങ്കിലും സിനിമയിലെത്തിയതോടെ അമൃത എന്ന് പേരുമാറ്റി. പിന്നീട് ഈ പേരും ഉപേക്ഷിച്ച് രംഭ എന്ന പേര് സ്വീകരിച്ചു. ബോളിവുഡ് മേഖലയിലെ പ്രമുഖ നടിയായിരുന്ന ദിവ്യ ഭാരതിയുടെ രൂപസാദൃശ്യവും രംഭയ്ക്ക് ഒരുപാട് ആരാധകരെ സൃഷ്ടിച്ചു.

എത്ര ഭാഷകള്‍ എത്ര ചിത്രങ്ങള്‍

എത്ര ഭാഷകള്‍ എത്ര ചിത്രങ്ങള്‍

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി, ഭോജ്പുരി എന്നീ ഭാഷകളില്‍ രംഭ അഭിനയിച്ചിട്ടുണ്ട്. 100 ലധികം ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു.

സര്‍ഗത്തിലെ തങ്കമണി

സര്‍ഗത്തിലെ തങ്കമണി

സര്‍ഗ്ഗം എന്ന മലയാള സിനിമയിലൂടെയാണ് രംഭ വെള്ളിത്തിരയിലെത്തിയത്. ഹരിഹരന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മനോജ് കെ ജയനായിരുന്നു നായകന്‍. വിനീത്. നെടുമുടി വേണു, തിലകന്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തിയ സര്‍ഗ്ഗം മലയാളത്തിലെ മികച്ച ചിത്രങ്ങളിലൊന്നാണ്

ഗ്ലാമര്‍ താരമായി

ഗ്ലാമര്‍ താരമായി

സര്‍ഗത്തിലെ നാടന്‍ കുട്ടിയില്‍ നിന്നും ഞെട്ടിപ്പിക്കുന്ന മാറ്റങ്ങളുമായിട്ടാണ് രംഭ തമിഴ്‌നാട്ടില്‍ എത്തിയത്. തമിഴ് സിനിമകളില്‍ അതീവ ഗ്ലാമറസായി അഭിനയിച്ച രംഭ ഐറ്റം ഡാന്‍സുകളിലും പ്രത്യക്ഷപ്പെട്ടു.

 പ്രമുഖ നായകന്മാരെല്ലാം

പ്രമുഖ നായകന്മാരെല്ലാം

മമ്മൂട്ടി, രജനീകാന്ത്, ചിരജ്ജീവി, ബാലകൃഷ്ണ, വെങ്കിടേഷ്, വി രവിചന്ദ്രന്‍, മിഥുന്‍ ചക്രബോട്ടി, ജയറാം, സല്‍മാന്‍ ഖാന്‍, അനില്‍ കപൂര്‍, അക്ഷയ് കുമാര്‍, അജയ് ദേവഗണ്‍, സുനില്‍ ഷെട്ടി, വിജയ്, ഗോവിന്ദ തുടങ്ങി ഒട്ടുമിക്ക നായകന്മാര്‍ക്കൊപ്പവും നായികയായി അഭിനയിച്ചിട്ടുള്ള നടിയാണ് രംഭ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+