കര്‍ഷക ആത്മഹത്യ; നടി രമ്യ രാഹുല്‍ ഗാന്ധിക്ക് റിപ്പോര്‍ട്ട് നല്‍കി
ബെംഗളുരു: കര്‍ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി കോണ്‍ഗ്രസ് നേതാവും നടിയുമായ രമ്യ കര്‍ഷക ആത്മഹത്യയെക്കുറിച്ച് രാഹുല്‍ ഗാന്ധിക്ക് റിപ്പോര്‍ട്ട് നല്‍കി. കര്‍ഷകരെ വേണ്ടവിധം സംരക്ഷിക്കാന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തയ്യാറാകുന്നില്ലെന്ന ആരോപണങ്ങള്‍ക്കിടെയാണ് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റിന് രമ്യ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
നേരത്തെ കര്‍ണാടകത്തില്‍ മാണ്ഡ്യയില്‍ നിന്നും പാര്‍ലിമെന്റിലേക്ക് ജയിച്ചിരുന്ന രമ്യ ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തോറ്റതോടെ പാര്‍ട്ടിയില്‍ നിന്നും അകന്നു കഴിയുകയായിരുന്നു. അടുത്തിടെ മാണ്ഡ്യയില്‍ തിരിച്ചെത്തി ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് വീണ്ടും രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് കടക്കുന്നതിന്റെ സൂചനയാണ് നടി നല്‍കുന്നത്.

ഇതിന്റെ ഭാഗമായി ആത്മഹത്യ ചെയ്ത കര്‍ഷകരുടെ വീടുകളില്‍ രമ്യ സന്ദര്‍ശനം നടത്തുകയും അവരുടെ ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. കരിമ്പുകൃഷിക്ക് പേരുകേട്ട മാണ്ഡ്യയില്‍ 35 കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായാണ് കണക്ക്. മിക്കവരും കാര്‍ഷിക ലോണിന്റെ തിരിച്ചടവ് മുടങ്ങിയതിനാല്‍ ആത്മഹത്യ ചെയ്തവരാണ്.
ഇവരുടെ പ്രശ്‌നങ്ങള്‍ മുന്‍ മുഖ്യമന്ത്രി എസ് എം കൃഷ്ണയെ കണ്ട് രമ്യ ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. കഴിഞ്ഞദിവസം പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ വിദ്യാര്‍ഥി സമരത്തെ അഭിസംബോധന ചെയ്യാനെത്തിയ രാഹുലിനൊപ്പം രമ്യയും ഉണ്ടായിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് രമ്യ രാഹുലിന് റിപ്പോര്‍ട്ട് നല്‍കിയതെന്നാണ് വിവരം.












Click it and Unblock the Notifications