Get Updates
Get notified of breaking news, exclusive insights, and must-see stories!

നടി രഞ്ജന നാച്ചിയാര്‍ വിദ്യാര്‍ഥികളെ പരസ്യമായി തല്ലിയത് എന്തിന്? ചേരി തിരിഞ്ഞ് പ്രതികരണം...

ചെന്നൈ: കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ നിറഞ്ഞ പേരായിരുന്ന നടി രഞ്ജന നാച്ചിയാര്‍. ബിജെപി നേതാവ് കൂടിയാണിവര്‍. വിദ്യാര്‍ഥികളെ തല്ലുന്ന നടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതാണ് രഞ്ജന നാച്ചിയാര്‍ മാധ്യമങ്ങളില്‍ നിറയാന്‍ കാരണം. നടിയെ പിന്തുണച്ചും എതിര്‍ത്തും അഭിപ്രായങ്ങള്‍ ഉയര്‍ന്നു. നടിയുടെ ഭാഗമാണ് ശരി എന്ന് കൂടുതല്‍ പേരും അഭിപ്രായപ്പെടുന്നു.

വ്യാഴാഴ്ച വൈകീട്ടാണ് സംഭവങ്ങളുടെ തുടക്കം. സൈദാപേട്ടില്‍ നിന്ന് കുണ്ട്രത്തൂരിലേക്ക് പോകുകയായിരുന്ന ചെന്നൈ എംടിസി ബസ്സില്‍ നല്ല തിരക്കായിരുന്നു. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ വാതിലില്‍ തൂങ്ങിയാണ് യാത്ര ചെയ്തിരുന്നത്. കാറില്‍ യാത്ര ചെയ്യവെ രഞ്ജന നാച്ചിയാര്‍ ഇതു കണ്ടു. പോരൂര്‍ സിഗ്നലിന് അടുത്ത് അവര്‍ ബസ്സിന് മുന്നില്‍ കാര്‍ നിര്‍ത്തി തടഞ്ഞു.

ranjana-nashiyar

നടു റോഡില്‍ ബസ് തടഞ്ഞ രഞ്ജന കാറില്‍ നിന്ന് ഇറങ്ങി ബസ് ഡ്രൈവറെ ശകാരിച്ചു. ഇതോടെ വലിയ ഗതാഗത തടസമുണ്ടായി. ഡ്രൈവറെ ചീത്ത വിളിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ടെന്ന് പോലീസ് പറയുന്നു. കണ്ടക്ടറോടും അവര്‍ മോശമായി പെരുമാറിയെന്ന് പോലീസ് പറഞ്ഞു. വാതിലില്‍ തൂങ്ങി യാത്ര ചെയ്തിരുന്ന വിദ്യാര്‍ഥികളെ രഞ്ജന വലിച്ചിറക്കി. ഇറങ്ങാന്‍ തയ്യാറാകാത്തവരെ അടിച്ചു.

വളരെ മോശമായ ഭാഷയാണ് ഈ വേളയില്‍ രഞ്ജന നച്ചിയാര്‍ ഉപയോഗിച്ചതെന്ന് ബസ് ഡ്രൈവറും കണ്ടക്ടറും ആരോപിച്ചു. ഡ്രൈവര്‍ ആര്‍ ശരവണന്‍ മങ്കട് പോലീസില്‍ പരാതി നല്‍കി. ഒരു സ്ത്രീ ജോലി തടസപ്പെടുത്തിയെന്നും പരസ്യമായി അധിക്ഷേപിച്ചുവെന്നുമായിരുന്നു ഡ്രൈവറുടെ പരാതി. പോലീസ് വീഡിയോ പരിശോധിക്കുകയും നടി രഞ്ജനയാണെന്ന് തിരിച്ചറിയുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 341, 323, 353, 290 എന്നീ വകുപ്പുകളും ബാലനീതി വകുപ്പുകളും ചേര്‍ത്താണ് നടിക്കെതിരെ കേസെടുത്തിരിക്കുന്നത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ നടി ചെയ്തതാണ് ശരിയെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. എങ്കിലും ഇവര്‍ക്ക് ആരാണ് കുട്ടികളെ മര്‍ദ്ദിക്കാന്‍ അധികാരം നല്‍കിയത് എന്ന ചോദ്യവും ഉയര്‍ന്നു.

വലിയ ചര്‍ച്ചയാതോടെ പോലീസ് നടപടി വേഗത്തിലാക്കി. ഗെരുകാംബക്കത്തെ വീട്ടിലെത്തി രഞ്ജനയെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് മോശമായി പെരുമാറി എന്ന ആരോപണവുമായി രഞ്ജന രംഗത്തുവന്നിട്ടുണ്ട്. വസ്ത്രം മാറുന്ന വേളയില്‍ ജനലില്‍ മുട്ടി എന്നാണ് ആരോപണം. ഈ വേളയില്‍ പോലീസുകാരുമായി തര്‍ക്കിക്കുന്ന രഞ്ജനയുടെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ് ശ്രീപെരുമ്പത്തൂര്‍ കോടതിയില്‍ ഹാജരാക്കി. അടുത്ത 40 ദിവസം മങ്കട് പോലീസ് സ്‌റ്റേഷനില്‍ ഹാജരായി ഒപ്പിടണം എന്ന നിബന്ധനയില്‍ കോടതി ജാമ്യം നല്‍കി. അതേസമയം, സംഭവത്തില്‍ കടുത്ത പ്രതിഷേധവുമായി ബിജെപി രംഗത്തുവന്നു. നടി കുട്ടികളുടെ സുരക്ഷയോര്‍ത്താണ് ഇടപെട്ടതെന്ന് ബിജെപി നേതാക്കള്‍ പ്രതികരിച്ചു. ഇരുമ്പുതിരൈ, അണ്ണാത്ത എന്നിവയാണ് രഞ്ജനയുടെ ശ്രദ്ധേമായ സിനിമകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+