• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

ശശികല കുറ്റവാളി!! തുറന്നടിച്ച് മലയാളികളുടെ പ്രിയനായിക!! ആരോപണങ്ങള്‍ ഞെട്ടിക്കും...

  • By Manu

ചെന്നൈ: 1990കളില്‍ ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ മലയാള മനസ്സില്‍ ഇടംനേടിയ നായിക രഞ്ജിനി അല്‍പ്പം കലിപ്പിലാണ്. തമിഴ്‌നാടിന്റെ പുതിയ മുഖ്യമന്ത്രിയായി ശശികല സ്ഥാനമേല്‍ക്കാനിരിക്കെയാണ് അവര്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി നടി രംഗത്തുവന്നത്. തന്‍െ ഫേസ്ബുക്ക് പേജിലാണ് രഞ്ജിനി ഇവര്‍ക്കെതിരേ ആഞ്ഞടിച്ചിരിക്കുന്നത്.

സംസാരിക്കുന്നത് തമിഴ് ജനതയ്ക്കായി

തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്കുവേണ്ടിയാണ് താന്‍ സംസാരിക്കുന്നതെന്ന് രഞ്ജിനി ഫേസ്ബുക്കില്‍ കുറിച്ചു. ജയലളിതയുടെ വേലക്കാരി മാത്രമായ ശശികലയ്ക്ക് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാവാന്‍ എന്തു യോഗ്യതയാണുള്ളത്. അവരെ എങ്ങനെ മുഖ്യമന്ത്രിയായി അംഗീകരിക്കാനാവും.

തമിഴ്‌നാട്ടുകാര്‍ വിഡ്ഡികളല്ല

തമിഴ്‌നാട്ടുകാര്‍ വിഡ്ഢികളാണെന്നാണോ മന്നാര്‍ഗുഡി മാഫിയ കരുതുന്നത്. ഇതിനെതിരേ തമിഴ്ജനത ശക്തമായി പ്രതികരിക്കണമെന്നാണ് എന്റെ ആഗ്രഹം.

ജെല്ലിക്കെട്ട് സമരം മാതൃകയാക്കണം

ജെല്ലിക്കെട്ടിനുവേണ്ടി ഒരേ മനസോടെ പോരാടിയ തമിഴ് ജനത ഈ ദുരന്തത്തിനെതിരേയും അതേ വീറോടെയും വാശിയോടെയും പോരടിക്കണം. ശശികലയെന്ന വിഡ്ഢിയെ പിഴുതെറിയാന്‍ തമിഴ് ജനത കരുത്ത് കാണിക്കുമെന്നാണ് പ്രതീക്ഷ.

എഐഡിഎംകെയെ രക്ഷിക്കൂ

കരുത്തനായ നേതാവും നടനുമായ എംജിആറാണ് എഐഡിഎംകെയെന്ന പാര്‍ട്ടിക്ക് രൂപം കൊടുക്കുന്നത്. പിന്നീട് അദ്ദേഹം മുഖ്യമന്ത്രിയാവുകയും ചെയ്തു. എംജിആറിനു ശേഷം അമ്മയെന്നു വിളിക്കുന്ന ജയലളിതയും തമിഴ്‌നാടിനെ സേവിച്ചു. അവര്‍ അതു ഭംഗിയായി തന്നെ നിറവേറ്റി. തമിഴ് മക്കളേ, ശശികലയെന്ന കൊടുംകുറ്റവാളിയെ മുഖ്യമന്ത്രിയാവാന്‍ അനുവദിക്കരുത് പ്ലീസ്. എഐഡിഎം കെയെ രക്ഷിക്കൂ.

അനുഭവസമ്പത്തുള്ള ആളാവണം

മന്ത്രിയാവുന്നത് യോഗ്യതയും അനുഭവസമ്പത്തമുള്ള വ്യക്തിയാവണമെന്നാണ് ആഗ്രഹം. മുഖ്യമന്ത്രിയാണെങ്കില്‍ ഇതിനേക്കാള്‍ യോഗ്യതകള്‍ ആവശ്യമാണ്. ജയലളിതയുടെ അവസാന നാളുകളില്‍ ശശികല എത്തരത്തിലാണ് മറ്റുള്ളവരെ അവരിലെത്തുന്നതില്‍ നിന്നു തടഞ്ഞതെന്ന് ഏവരും കണ്ടതാണ്. തമിഴ്‌നാടിനെ ദൈവം രക്ഷിക്കട്ടെ!! പ്രസിഡന്റ് പ്രണബ് മുഖര്‍ജി ഇടപെട്ട് ക്രിമിലായ ശശികലയെ കുറ്റ വിചാരണ ചെയ്യണമെന്നാണ് ആഗ്രഹം- രഞ്ജിനി ഫേസ്ബുക്കില്‍ കുറിച്ചു.

രഞ്ജിനി ജനിച്ചത് സിംഗപ്പൂരില്‍

തമിഴ് വംശജരായ മാതാപിതാക്കളുടെ മകളായി സിംഗപ്പൂരിലാണ് രഞ്ജിനി ജനിച്ചത്.നടിയുടെ യഥാര്‍ഥ പേര് സാഷ ശെല്‍വരാജെന്നാണ്. മലയാളം കൂടാതെ തമിഴിലും 1980-90 കളിലെ മിന്നുംതാരമായിരുന്നു രഞ്ജിനി.85ല്‍ പ്രശസ്ത സംവിധായകന്‍ പി ഭാരതിരാജയുടെ മുതല്‍ മര്യാദൈ എന്ന സിനിമയിലൂടെയാണ് രഞ്ജിയുടെ അരങ്ങേറ്റം.

ആദ്യ മലയാള ചിത്രം സ്വാതി തിരുനാള്‍

ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത സ്വാതി തിരുനാള്‍ എന്ന സിനിമയിലാണ് രഞ്ജിനി മലയാളത്തില്‍ ആദ്യമായി അഭിനയിക്കുന്നത്. എന്നാല്‍ നടിയുടെ കരിയര്‍ മാറ്റിമറിച്ചത് ചിത്രമാണ്. 1988ല്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റര്‍ സിനിമയായ ചിത്രത്തിലൂടെ രഞ്ജിനി മലയാളികളുടെ ഹൃദയത്തിലേക്കു ചേക്കേറി. പിന്നീട് മലയാളത്തിലെ ഹിറ്റ് ജോടികളായി മോഹന്‍ലാലും രഞ്ജിനിയും മാറുകയും ചെയ്തു. 25 മലയാളം സിനിമകളില്‍ അവര്‍ ഇതിനകം അഭിനയിച്ചു കഴിഞ്ഞു.

രഞ്ജിനിയുടെ ഫേസ്ബുക്ക് പോസ്റ്റ്

English summary
Actress ranjini slams sasikala through facebook page. She says sasikala is a criminal and have no quality to become tamil nadu chief minister.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more