കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖുഷ്ബുവിനെതിരെ നടി രഞ്ജിനി; സിനിമാക്കാരെ നാണം കെടുത്തി, അവസരവാദിയാണെന്നല്ലേ ഇത് തെളിയിക്കുന്നത്

Google Oneindia Malayalam News

ദില്ലി: തെന്നിന്ത്യന്‍ നടിയും കോണ്‍ഗ്രസ് ദേശീയ വക്താവുമായ ഖുഷ്ബു കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. തലേ ദിവസം വരെ കോണ്‍ഗ്രസ് വിടില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്ന താരം ദില്ലിയിലെത്തി കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് മണിക്കൂറുകള്‍ക്കം ബിജെപി അംഗത്വം സ്വീകരിക്കുകയായിരുന്നു.

ദില്ലി ബിജെപി ദേശീയ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഖുശ്ബു തമിഴ്നാടിന്‍റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയും കേന്ദ്ര മന്ത്രിയുമായ സി ടി രവിയില്‍നിന്നും അംഗത്വം സ്വീകരിക്കുകയായിരുന്നു. വലിയ വിമര്‍ശനങ്ങളാണ് ഇതിന് പിന്നാലെ നടിക്കെതിരെ ബിജെപിയിതര പക്ഷക്കാരുടെ ഭാഗത്ത് നിന്നും ഉണ്ടായത്. ഇപ്പോഴിതാ സിനിമാ രംഗത്ത് നിന്നും അത്തരം വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വരികയാണ്.

ഖുഷ്ബു നാണം കെടുത്തി

ഖുഷ്ബു നാണം കെടുത്തി

കോണ്‍ഗ്രസില്‍ നിന്നും രാജി വെച്ച് മണിക്കൂറുകള്‍ക്കം ബിജെപിയില്‍ ചേര്‍ന്ന് ഖുഷ്ബുവിന്‍റെ പ്രവര്‍ത്തിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുന്നത് നടി രഞ്ജിനിയാണ്. സ്വന്തം സാര്‍ത്ഥതയ്ക്ക് വേണ്ടി സിനിമാ വ്യവസായത്തെ തന്നെ മുഴുവനായി ഖുഷ്ബു നാണം കെടുത്തിയെന്നാണ് രഞ്ജിനി പ്രതികരിച്ചത്.

സിപിഎമ്മിലേക്കും ചേക്കേറും

സിപിഎമ്മിലേക്കും ചേക്കേറും

കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് പോയ എന്‍റെ പ്രിയ സഹപ്രവര്‍ത്തക ഖുഷ്ബുവിനെ അഭിനന്ദിക്കണമോയെന്ന കാര്യത്തില്‍ എനിക്ക് നിശ്ചയിമില്ല. ഡിഎംകെ, എഐഎഡിഎംകെ( താത്‌പര്യം കാണിച്ചു പക്ഷേ അം​ഗത്വമെടുത്തില്ല), കോണ്‍ഗ്രസ്, ഇപ്പോഴിതാ ബിജെപിയും. അടുത്തതായി സിപിഎമ്മിലേക്കും ഖുഷ്ബു ചേക്കേറും അത്ഭുതപ്പെടാനില്ലെന്നും രഞ്ജിനി ഫേസ്ബുക്കില്‍ കുറിക്കുന്നു.

ക്ഷമയും പ്രത്യയശാസ്ത്രവും

ക്ഷമയും പ്രത്യയശാസ്ത്രവും

രാഷ്ട്രീയത്തില്‍ അത്യാവശ്യമായി വേണ്ട ഒരു സാധനം ക്ഷമയാണ്. പ്രത്യയ ശാസ്ത്രവും അതിലേറെ പ്രധാനമാണ്. നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥാനം മാത്രമാവരുത് രാഷ്ട്രീയം. നമ്മുടെ പ്രധാനമന്ത്രിയേയും അദ്ദേഹത്തിന്‍റെ പാര്‍ട്ടിയേയും നിങ്ങള്‍ അപലപിച്ചത് കഴിഞ്ഞ ദിവസമാണ്. അതേ നിങ്ങൾ തന്നെ ഇന്ത്യയെ നയിക്കാൻ മോദിജി മാത്രമാണ് ശരിയായ വ്യക്തിയെന്ന് അഭിപ്രായപ്പെട്ടതും കേട്ടു.

അവസരവാദിയാണെന്നല്ലേ

അവസരവാദിയാണെന്നല്ലേ

അത് എറെ നിരാശാജനകമാണ്. നിങ്ങള്‍ അവസരവാദിയാണെന്നല്ലേ ഇത് തെളിയിക്കുന്നത്. പക്വതയില്ലാത്ത പ്രസ്താവനകളുടെ പേരിൽ മറ്റ് മേഖലകളിലെ ആളുകൾ അഭിനേതാക്കളെ കളിയാക്കുന്നതിൽ അതിശയിക്കാനില്ല. ഇന്ന് നിങ്ങളുടെ സ്വാർഥതയ്ക്ക് വേണ്ടി നിങ്ങൾ സിനിമാ വ്യവസായത്തെ മുഴുവൻ നാണംകെടുത്തിയെന്നും രഞ്ജിനി അഭിപ്രായപ്പെട്ടു.

രൂക്ഷ വിമര്‍ശനം

രൂക്ഷ വിമര്‍ശനം


അതേസമയം, പാര്‍ട്ടി വിട്ടതിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു ഖുഷ്ബു നടത്തിയത്. മാനസിക വളര്‍ച്ചയില്ലാത്ത പാര്‍ട്ടിയില്‍ നിന്നും പുറത്തുവന്നുവെന്നായിരുന്നു ദില്ലിയില്‍ നിന്നും ചെന്നൈയില്‍ മടങ്ങിയെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ഖുഷ്ബു പറഞ്ഞത്. വലിയ സ്വീകരണമായിരുന്നു ചെന്നൈയില്‍ ഖുഷ്ബുവിനായി ബിജെപി പ്രവര്‍ത്തകര്‍ ഒരുക്കിയത്.

ഒരു വിധത്തിലും ബാധിക്കില്ല

ഒരു വിധത്തിലും ബാധിക്കില്ല

ഖുഷ്ബു പാര്‍ട്ടി വിട്ടത് തമിഴ്നാട്ടിലെ പാര്‍ട്ടിയെ ഒരു വിധത്തിലും ബാധിക്കില്ലെന്നാണ് തമിഴ്നാട് കോണ്‍ഗ്രസ് കമ്മിറ്റി (ടിഎൻസിസി) പ്രസിഡന്റ് കെഎസ് അഴഗിരിയുടെ പ്രസ്താവനയ്ക്കു മറുപടി പറയുകയായിരുന്നു താരം. ഖുഷ്ബു പാര്‍ട്ടിയുടെ രീതിക്ക് അനുസരിച്ചല്ല കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചതെന്നും അഴഗിരി ആരോപിച്ചിരുന്നു. ബിജെപിയിൽനിന്നുള്ള ആരും അവരെ പാർട്ടിയിലേക്കു ക്ഷണിച്ചിട്ടില്ല. അവര്‍ സ്വന്തം ഇഷ്ടപ്രകാരം അങ്ങോട്ട് പോയതാണന്നും അദ്ദേഹം പഞ്ഞു.

ആറു വര്‍ഷം കോണ്‍ഗ്രസിലുണ്ടായിരുന്നു

ആറു വര്‍ഷം കോണ്‍ഗ്രസിലുണ്ടായിരുന്നു

എന്നാല്‍ ' താന്‍ ആറു വര്‍ഷം കോണ്‍ഗ്രസിലുണ്ടായിരുന്നു. ആ സമയങ്ങളില്‍ പാര്‍ട്ടിക്ക് വേണ്ടി വളരെയേറെ കഠിനാധ്വാനം ചെയ്തു. മാനസിക വളര്‍ച്ചയില്ലാത്ത പാര്‍ട്ടിയില്‍ നിന്ന് പുറത്തു വന്നുവെന്ന് കോണ്‍ഗ്രസ് വിട്ടതിന് ശേഷം മനസ്സിലാക്കി'- ഖുഷ്ബു പറഞ്ഞു. അതേസമയ തന്നെ താരത്തിനെതിരെ തമിഴ്നാട്ടില്‍ ഉടനീലം വ്യാപക പ്രചാരണമാണ് കോണ്‍ഗ്രസ് നടത്തുന്നത്.

ഹാഥ്റസില്‍ പോവണമെന്ന്

ഹാഥ്റസില്‍ പോവണമെന്ന്

രണ്ടു ദിവസം മുമ്പ് ഖുഷ്ബു പറഞ്ഞത് ഹാഥ്റസില്‍ പോവണമെന്നാണ്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ കണ്ട് സംസാരിക്കാനുള്ള സൗകര്യം ഒരുക്കണമെന്നും ഖുഷ്ബു പറഞ്ഞിരുന്നതായാണ് ഒരു ദേശീയ നേതാവിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. തമിഴ്നാട്ടില്‍ പാര്‍ട്ടിക്കുള്ളില്‍ ചില പ്രശ്നങ്ങളുണ്ടെന്ന് അവര്‍ പറഞ്ഞിരുന്നുവെന്നും അദ്ദേഹം പറയുന്നു.

നിശിതമായ വിമര്‍ശനം

നിശിതമായ വിമര്‍ശനം

പരിഹരിക്കാന്‍ കഴിയുന്ന പ്രശ്നങ്ങളാണിവയെന്നാണ് പാര്‍ട്ടിയുടെ തമിഴ്നാട് നേതൃത്വം ഖുഷ്ബുവിനോട് വ്യക്തമാക്കുകയും ആ നിലപാടില്‍ അവര്‍ സംതൃപ്തയുമായിരുന്നു. അടുത്തിടെ പോലും ദില്ലിയില്‍ ബിജെപിക്കും കേന്ദ്രസര്‍ക്കാറിനും എതിരായ പരിപാടിയില്‍ ഖുഷ്ബു പങ്കെടുത്തിരുന്നു. ബിജെപിക്കും ആ പാര്‍ട്ടിയുടെ ദേശീയ നേതൃത്വത്തിനുമെതിരെ നിശിതമായ വിമര്‍ശനമാണ് അവര്‍ അന്ന് ഉന്നയിച്ചിരുന്നതെന്നും നേതാവ് വ്യക്തമാക്കുന്നു.

സ്ഥാനങ്ങള്‍ ലഭിച്ചില്ല

സ്ഥാനങ്ങള്‍ ലഭിച്ചില്ല

കോണ്‍ഗ്രസിന്റെ ദേശീയ വക്താവായിരുന്നെങ്കിലും പാര്‍ട്ടിക്കുള്ളില്‍ തനിക്ക് അര്‍ഹിക്കുന്ന സ്ഥാനവും അംഗികാരവും ലഭിക്കുന്നില്ലെന്ന പരാതി ഖുഷ്ബുവിനുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ തമിഴ്നാട്ടിലെ തേനി മണ്ഡലത്തില്‍ ഖുഷ്ബുവിനെ നിര്‍ത്താനാണ് ആദ്യം കോണ്‍ഗ്രസ് ആലോചിച്ചത്. എന്നാല്‍ മുന്‍ ടിഎന്‍സിസി പ്രസിഡന്റ് ഇവികെഎസ് ഇളങ്കോവന്‍ ഈ സീറ്റില്‍ താല്‍പര്യം പ്രകടിപ്പിച്ചപ്പോള്‍ ഖുഷ്ബു പിന്‍മാറുകയായിരുന്നു.

Recommended Video

cmsvideo
യഥാര്‍ത്ഥ പേരും ആദ്യ പാര്‍ട്ടിയും മാറി | Khushbu Sundar Biography | Oneindia Malayalam

English summary
actress renjini slams kushbu's bjp entry, says Doesn't this prove to be opportunistic
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X