Get Updates
Get notified of breaking news, exclusive insights, and must-see stories!

നടി റന്യയുടെ അച്ഛന്‍ ഡിജിപി റാങ്കില്‍; കടത്തിയത് 12 കോടിയുടെ സ്വര്‍ണം; വീട്ടില്‍ 5 കോടി വേറെ

ബെംഗളൂരു: കന്നഡ നടി റന്യ റാവു പിടിയിലായ സ്വര്‍ണക്കടത്ത് കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. 14.2 കിലോ ഗ്രാം സ്വര്‍ണമാണ് ബാര്‍ രൂപത്തില്‍ ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്. സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ വിശദമായി പരിശോധിച്ചപ്പോള്‍ ഗോള്‍ഡ് ബാര്‍ കണ്ടെത്തുകയായിരുന്നു. 12.56 കോടി രൂപയുടെ സ്വര്‍ണമാണ് കണ്ടെത്തിയത്. ബെംഗളൂരു വിമാനത്താവളത്തില്‍ ഇത്രയും വലിയ സ്വര്‍ണവേട്ട ആദ്യമാണ്.

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള കോടതിയില്‍ ഹാജരാക്കിയ നടിയെ ഡയറക്ട്രേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന്റെ (ഡിആര്‍ഐ) കസ്റ്റഡിയില്‍ വിട്ടു കൊടുത്തു. മാര്‍ച്ച് 18 വരെയാണ് ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി വിട്ടു കൊടുത്തിട്ടുള്ളത്. ശേഷം നടിയുടെ വീട്ടില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. 2.06 കോടിയുടെ സ്വര്‍ണാഭരണങ്ങള്‍ ഇവിടെ നിന്ന് കണ്ടെത്തി. കൂടെ 2.67 കോടി രൂപയും.

ranya-rao-gold-jewellery

33 കാരിയായ നടി ഡിജിപി റാങ്കിലുള്ള പോലീസ് ഓഫീസര്‍ കെ രാമചന്ദ്ര റാവുവിന്റെ വളര്‍ത്തുമകളാണ്. ചൊവ്വാഴ്ച പുലര്‍ച്ചെ ദുബായില്‍ നിന്ന് വന്ന എമിറേറ്റ്‌സ് വിമാനത്തിലാണ് നടി ബെംഗളൂരുവില്‍ ഇറങ്ങിയത്. 15 ദിവസത്തിനിടെ നാല് തവണ ദുബായ് സന്ദര്‍ശിച്ചതാണ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നാന്‍ കാരണം. അടുത്ത തവണ വരുമ്പോള്‍ പരിശോധിക്കണം എന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം ലഭിച്ചിരുന്നു. ഇതുപ്രകാരമാണ് പരിശോധിച്ചതും അറസ്റ്റ് ചെയ്തതും.

ബെംഗളൂരുവിലെ ലാവല്ലി റോഡിലാണ് നടി റന്യയും ഭര്‍ത്താവും താമസിക്കുന്നത്. ഇവിടെ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയപ്പോഴാണ് പണവും ആഭരണങ്ങളും ലഭിച്ചത്. ഇതോടെ മൊത്തം 17.29 കോടി രൂപയുടെ സ്വര്‍ണവും പണവുമാണ് കണ്ടെടുത്തിരിക്കുന്നത് എന്ന് ഡിആര്‍ഐ അറിയിച്ചു. 2014ലാണ് റന്യ റാവു ആദ്യ സിനിമ അഭിനയിച്ചത്. നായികയായി വേഷമിട്ട ഈ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

മൂന്ന് കന്നഡ സിനിമകളില്‍ നായികയായി അഭിനയിച്ച റന്യ മറ്റു ഭാഷാ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. നടിയുടെ വളര്‍ത്തച്ഛനായ കെ രാമചന്ദ്ര റാവു ഒട്ടേറെ വിവാദങ്ങളില്‍പ്പെട്ട ഓഫീസറാണ്. കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന സ്വര്‍ണം മൈസൂരുവില്‍ വച്ച് തട്ടിയ കേസില്‍ ഇദ്ദേഹത്തിന്റെ പേരും ഉയര്‍ന്നു കേട്ടിരുന്നു.

ബസില്‍ കേരളത്തിലേക്ക് സ്വര്‍ണം കൊണ്ടുവരികയായിരുന്നു ജ്വല്ലറി വ്യാപാരി. ഈ സ്വര്‍ണമാണ് ഒരു സംഘം തട്ടാന്‍ ശ്രമിച്ചത്. സംഭവം വിവാദമായതോടെ ഉന്നത പോലീസ് ഓഫീസറെ സ്ഥലംമാറ്റിയെങ്കിലും കാര്യമായ നിയമ നടപടിയുണ്ടായില്ല. ഈ പോലീസ് ഓഫീസറുടെ മകനുമായി ബന്ധപ്പെട്ട വിവാദം കഴിഞ്ഞ വര്‍ഷം മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു.

ഹാക്കര്‍ ശ്രീകൃഷ്ണ രമേശ് എന്ന ശ്രികിയുമായി ബന്ധമുണ്ട് എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഓഫീസറുടെ മകനെ കര്‍ണാടക പോലീസിന്റെ പ്രത്യേക സംഘം ചോദ്യം ചെയ്തത്. ഡിജിപിയുടെ മകന്‍ വിവാഹം ചെയ്തത് മുന്‍ കന്നഡ നടിയും ഇപ്പോള്‍ രാഷ്ട്രീയ നേതാവുമായ വ്യക്തിയുടെ മകളെയാണ്. നടിയുടെ അറസ്റ്റ് നടന്നതോടെ പഴയ വിവാദങ്ങളെല്ലാം ചര്‍ച്ചയായിരിക്കുകയാണ്. ഇവര്‍ക്ക് പിന്നില്‍ രാഷ്ട്രീയ നേതാക്കള്‍ ഉണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+