'പിന്നീട് ഞാന്‍ മനസിലാക്കി, സൈബര്‍ ആക്രമണം അതിന്റെ ഭാഗമായി വരുന്നതാണ്..'; തുറന്ന് പറഞ്ഞ് രശ്മിക
ഹൈദരാബാദ്: വളരെ ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യയിലെ ഏറ്റവും ജനപ്രിയയായ അഭിനേത്രി എന്ന് പേരെടുത്ത് താരമാണ് രശ്മിക മന്ദാന. ചുരുങ്ങിയ കാലം തെലുങ്ക്, കന്നഡ, തമിഴ് സിനിമകളില്‍ ശ്രദ്ധേയമായ വേഷത്തില്‍ എത്താന്‍ രശ്മിക മന്ദാനയ്ക്കായിരുന്നു. വിജയ്, അല്ലു അര്ജുന് എന്നീ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം ഇക്കാലയളവില്‍ നായികാ വേഷത്തില്‍ തിളങ്ങാനും രശ്മിക മന്ദാനയ്ക്ക് സാധിച്ചിരുന്നു.
എന്നാല്‍ ഇതിനിടെ സോഷ്യല്‍ മീഡിയയില്‍ നിരവധി തവണ സൈബര്‍ ആക്രമണങ്ങള്‍ക്കും രശ്മിക മന്ദാന ഇരയായിരുന്നു. അടുത്തിടെയായി ചില സിനിമകളില്‍ നിന്ന് രശ്മിക മന്ദാനയെ വിലക്കിയതായുള്ള വാര്‍ത്തകളും പുറത്ത് വന്നിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച് രശ്മിക മന്ദാന തന്നെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ തനിക്കെതിരായ സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് രശ്മിക മന്ദാന.

ബോളിവുഡ് ബബിള്‍ എന്ന യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് രശ്മികയുടെ പ്രതികരണം. ആളുകള്‍ തന്നെ എപ്പോഴും തന്നെ ഇഷ്ടപ്പെടുമെന്ന് താന്‍ പ്രതീക്ഷിക്കുന്നില്ല എന്ന് രശ്മിക മന്ദാന പറഞ്ഞു. ഇത്തരമൊരു ഇന്‍ഡസ്ട്രിയില്‍ നില്ക്കുമ്പോള് വലിയ തരത്തിലുള്ള നെഗറ്റിവിറ്റിയും നേരിടേണ്ടി വരും. എന്താണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് ഞാന്‍ ചിന്തിച്ചിരുന്നു. നമ്മള് തെറ്റായൊന്നും ചെയ്യുന്നില്ല.

പിന്നീട് ഞാന്‍ മനസിലാക്കി നമ്മള് എല്ലാവരില്‍ നിന്നും ഇഷ്ടം മാത്രം പ്രതീക്ഷിക്കരുത്. നമ്മള് എല്ലാവരുടേയും കപ്പ് ഓഫ് ടീ ആയിരിക്കണം എന്നില്ല. അതിനാല്‍ ഇഷ്ടത്തോടൊപ്പം തന്നെ ഒരു ഭാഗത്ത് വെറുപ്പും ഉണ്ടാകും. ഒരു സെലിബ്രിറ്റി അല്ലെങ്കില്‍ പബ്ലിക് ഫിഗര്‍ ആകുന്നതിന്റെ ഭാഗമായാണ് താന്‍ ഇതിനെ കാണുന്നത് എന്നും രശ്മിക മന്ദാന കൂട്ടിച്ചേര്‍ത്തു. പല കാരണങ്ങളാല്‍ ആളുകള്‍ക്ക് തന്നെ ഇഷ്ടപ്പെട്ടേക്കില്ല എന്നും രശ്മിക മന്ദാന അഭിമുഖത്തില്‍ വ്യക്തമാക്കി.

ഒരുപക്ഷേ, ഞാന്‍ സംസാരിക്കുന്ന രീതി അല്ലെങ്കില്‍ ഞാന്‍ ഈ കൈ കൊണ്ട് ആംഗ്യങ്ങള്‍ കാണിക്കുന്നത് ഒന്നും ചിലര്‍ക്ക് ഇഷ്ടപ്പെട്ടേക്കില്ല. അല്ലെങ്കില്‍ എന്റെ മുഖഭാവങ്ങളിലൂടെ ഞാന്‍ പ്രകടിപ്പിക്കുന്നത് ചിലര്‍ക്ക് ഇഷ്ടപ്പെട്ടേക്കില്ല. ഈ കാര്യങ്ങളെല്ലാം അവര്‍ക്ക് എന്നെ ഇഷ്ടപ്പെടാതിരിക്കാന്‍ ഉള്ള ഒരു കാരണമായിരിക്കാം. ഞാന്‍ സിനിമ ചെയ്യുന്നു എന്നതിലുപരി അഭിമുഖങ്ങളില്‍ പങ്കെടുക്കുന്നുണ്ട്.

സിനിമാ പ്രൊമോഷന് ചെയ്യുന്നുണ്ട്. പൊതുചടങ്ങുകളില്‍ പങ്കെടുക്കുന്നുണ്ട്. എന്നാല്‍ അതേസമയം തന്നെ എന്നോട് ഒരുപാട് സ്നേഹമുള്ളവരുമുണ്ട്. അതിന് ഞാന്‍ നന്ദിയുള്ളവളാണ്, എന്നും രശ്മിക മന്ദാന പറഞ്ഞു. എന്റെ കരിയറിന്റെ തുടക്കം തൊട്ട് എന്റെ കുടുംബവും സുഹൃത്തുക്കളും ആരാധകരും എനിക്കൊപ്പം നില്‍ക്കുന്നുണ്ട്. അവര്‍ എനിക്ക് വേണ്ടി പലപ്പോഴും പോരാടുന്നുണ്ട്.

അവര്‍ എന്റെ ഒരു ആര്‍മി പോലെയോ ഒരു കവചം പോലെയോ എല്ലാം എനിക്ക് വേണ്ടി നിലകൊള്ളുന്നുണ്ട്, രശ്മിക മന്ദാന വ്യക്തമാക്കി. നേരത്തെയും തനിക്കെതിരായ സൈബര്‍ ആക്രമണങ്ങളില്‍ രശ്മിക മന്ദാന പ്രതികരിച്ചിരുന്നു. യാതൊരു ദയയുമില്ലാതെ തന്നെ പരിഹസിച്ചവരോട് സ്നേഹം മാത്രമേയുള്ളൂ എന്നായിരുന്നു രശ്മിക മന്ദാന പറഞ്ഞിരുന്നത്. കന്നഡ സിനിമയില്‍ തനിക്ക് വിലക്കേര്‍പ്പെടുത്താന്‍ നിര്‍മാതാക്കള്‍ തയ്യാറെടുക്കുന്നു എന്ന വാര്‍ത്തകളും രശ്മിക തള്ളിക്കളഞ്ഞിരുന്നു.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ












Click it and Unblock the Notifications