'ഹൃദയം തകർന്നപോലെ'; ഇന്ത്യയുടെ പരാജയത്തിൽ നടി രേഖ ഭോജിന്റെ കുറിപ്പ്..വൻ ട്രോൾ
ഹൈദരാബാദ്: ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയുടെ പരാജയത്തിന് പിന്നാലെ കുറിപ്പുമായി തെലുങ്ക് നടി രേഖ ഭോജ്. ഇന്ത്യ പരാജയപ്പെട്ടത് ഹൃദയം തകർന്നത് പോലെ തോന്നുന്നുവെന്നും എങ്കിലും തന്റെ ഭാരതം മഹത്തരമാണെന്നും രേഖ ഫേസ്ബുക്കിൽ കുറിച്ചു.
'ഹൃദയം തകർന്നത് പോലെ തോന്നുന്നു. എങ്കിലും എന്റെ ഭാരതം മഹത്തരമാണ്, ടൂർണമെന്റിൽ ഉടനീളം മികച്ച പ്രകടനം കാഴ്ചവച്ചു, ജയ് ഹിന്ദ്', രേഖ ഭോജ് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയാൽ വിശാഖപട്ടണത്തെ ബീച്ചിലൂടെ നഗ്നയായി ഓടുമെന്നു കഴിഞ്ഞ ദിവസം രേഖ ഭോജ് പറഞ്ഞത് ചർച്ചയായിരുന്നു. ഫെയ്സ്ബുക് പോസ്റ്റിലൂടെയായിരുന്നു നടിയുടെ പ്രഖ്യാപനം. താരത്തിന്റെ പ്രഖ്യാപനത്തിനെതിരെ നിരവധി പേർ രംഗത്തെത്തിയിരുന്നു.

വെറുതെ ശ്രദ്ധപിടിച്ചു പറ്റാനുള്ള നടിയുടെ ശ്രമമാണിതെന്നായിരുന്നു ചിലർ വിമർശിച്ചത്. അതേസമയം വിമർശനം കടുത്തതോടെ വീണ്ടും വിശദീകരണവുമായി നടിയെത്തി. ഇന്ത്യൻ ടീമിനോടുള്ള സ്നേഹവും ആരാധനയും പ്രകടിപ്പിക്കാനാണ് താൻ ശ്രമിച്ചതെന്നായിരുന്നു രേഖ പറഞ്ഞത്.
അതിനിടെ ഇന്ത്യ പരാജയപ്പെട്ടതോടെ രേഖയ്ക്കെതിരെ കടുത്ത ട്രോളുകളാണ് ഉയരുന്നത്. നടിയുടെ വാഗ്ദാനം പാഴായിപ്പോയെല്ലോയെന്നാണ് ആളൊഴിഞ്ഞ വിശാഖപട്ടണം ബീച്ചിന്റെ ഫോട്ടോ പങ്കിട്ട് ചിലർ കുകുറിച്ചത്. തെലുങ്ക് നടിയുടെ മാനം കാത്ത് ടീം ഇന്ത്യ എന്നായിരുന്നു മറ്റു ചിലർ കുറിച്ചത്.
അതേസമയം ലോകകപ്പ് ഫൈനലിൽ
ഇന്ത്യയെ ആറു വിക്കറ്റിനാണ് ഓസ്ട്രേലിയ പരാജയപ്പെടുത്തിയത്. ഇന്ത്യയുയർത്തിയ 241 റൺസ് വിജയലക്ഷ്യം ഓസ്ട്രേലിയ
43 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ മറികടന്നു.












Click it and Unblock the Notifications