Get Updates
Get notified of breaking news, exclusive insights, and must-see stories!

മീടൂവില്‍ കുടുങ്ങി മലയാളി സംവിധായകന്‍: പുതുമുഖ നായികയുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നത്!

തിരുവനന്തപുരം: സംവിധായകനും തിരക്കഥാകൃത്തുമായ രാജേഷ് ടച്ച് റിവറിനെതിരെ ആരോപണവുമായി പുതുമുഖ നടി രേവതി സമ്പത്ത്. ദ്വിഭാഷാ ചിത്രമായ പട്നഗറിന്റെ ചിത്രീകരണ വേളയില്‍ നടന്ന സംഭവങ്ങളെക്കുറിച്ചാണ് രേവതി ഫേസ്ബുക്കില്‍ കുറിച്ചത്. ആദ്യം ഫേസ്ബുക്കില്‍ കുറിപ്പിട്ടതിന് പിന്നാലെ ഫേസ്ബുക്ക് ലൈവിലെത്തിയും രേവതി തനിക്ക് നേരിടേണ്ടി വന്ന സംഭവങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. തനിക്ക് നേരിട്ട ദുരനുഭവം പുറംലോകം അറിയണം എന്നുള്ളതിനാലാണ് തുറന്ന് പറയുന്നതെന്നും ഇത്തരം അനുഭവത്തിലൂടെ മറ്റൊരു നടിയ്ക്കും കടന്നുപോകേണ്ടതായി വരരുതെന്നും രേവതി പറയുന്നു. ഇത്തരക്കാരുടെ മുഖം മൂടി വലിച്ചെറിയാന്‍ ആരെയും ഭയക്കേണ്ടതില്ലെന്നും രേവതി കൂട്ടിച്ചേര്‍ക്കുന്നു.

 സിനിമയിലെത്തിയത് ഓഡിഷന്‍ വഴി

സിനിമയിലെത്തിയത് ഓഡിഷന്‍ വഴി


ഒറീസയിലെ ഭൂവനേശ്വറില്‍ നടന്ന ഓഡിഷന്‍ വഴിയാണ് ചിത്രത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. എന്നാല്‍ ദ്വിഭാഷാ ചിത്രത്തിന്റെ സെറ്റില്‍ വച്ച് രാജേഷ് ടച്ച്റിവറില്‍ നിന്ന് നേരിടേണ്ടിവന്ന മോശം പെരുമാറ്റത്തെക്കുറിച്ച് നേരത്തെ രേവതി ഫേസ്ബുക്ക് കുറിപ്പില്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചൊവ്വാഴ്ച ഫേസ്ബുക്കില്‍ ലൈവില്‍ കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കുന്നത്.

 എനിക്ക് അവകാശമില്ലേ?

എനിക്ക് അവകാശമില്ലേ?

സിനിമാ സൈറ്റില്‍ വച്ച് രാജേഷ് ടച്ച്റിവറില്‍ നിന്ന് തനിക്കുണ്ടായ മോശം അനുഭവത്തെ ചോദ്യം ചെയ്തത് തെറ്റാണെന്ന മനോഭാവമായിരുന്നു സെറ്റിലുണ്ടായിരുന്നവര്‍ക്ക്. അഭിനയ രംഗത്ത് പുതിയ ആളായ തനിക്ക് അവകാശങ്ങള്‍ നിഷേധിക്കപ്പെടുമോ എന്നും രേവതി ചോദിക്കുന്നു. പുതുതായി വരുന്നവരെ അടിമകളായാണോ കണക്കാക്കുന്നത്.

 ലൈംഗിക ചുവയുള്ള സംസാരം.. മാനസിക പീഡനം..

ലൈംഗിക ചുവയുള്ള സംസാരം.. മാനസിക പീഡനം..

ചിത്രത്തിന്റ ചിത്രീകരണത്തിനിടെ സെറ്റില്‍ ലൈംഗിക ചുവയുള്ള സംസാരം, മാനസിക പീഡനം, ബ്ലാക്ക്മെയിലിംഗ്, ലിംഗവിവേചനം എന്നിവ നേരിടേണ്ടിവന്നുവെന്ന് രേവതി കുറിക്കുന്നു. ഇത്തരം പെരുമാറ്റങ്ങളെ ചോദ്യം ചെയ്തപ്പോള്‍ ചിത്രത്തിന്റെ സാങ്കേതിക രംഗത്ത് പ്രവര്‍ത്തിക്കുന്നവരില്‍ നിന്ന് പോലും മോശം പെരുമാറ്റമാണ് ഉണ്ടായത്. തുടക്കക്കാരിയെന്ന തരത്തില്‍ തന്നെ താക്കീത് ചെയ്തുുവെന്നും രേവതി ഫേസ്ബുക്ക് ലൈവില്‍ പറയുന്നു. രാജേഷ് ടച്ച്റിവറിനെതിരെ പ്രതികരിച്ചത് സെറ്റില്‍ ഏറെ ചര്‍ച്ചയായെന്നും രേവതി പറയുന്നു.

 ഫോണില്‍ മിസ്ഡ് കോള്‍

ഫോണില്‍ മിസ്ഡ് കോള്‍

രാജേഷ് ടച്ച് റിവറില്‍ നിന്ന് രാത്രി രണ്ടര വരെയുള്ള സമയത്ത് നിരന്തരം മിസ്ഡ് കോള്‍ വരാറുണ്ട്. മെസേുജകള്‍ വരാറുണ്ട്. ഒരിക്കല്‍ നൃത്തം ചെയ്യാന്‍ ക്ഷണിച്ചിരുന്നുവെന്നും രേവതി പറയുന്നു. ഇക്കാര്യം തുറന്നുപറയേണ്ട സമയമായിട്ടുണ്ട്. തനിക്ക് നേരിട്ട അനുഭവം തുറന്നുപറയുന്നതില്‍ അഭിനേത്രിയെന്ന നിലയില്‍ ആരെയും ഭയക്കുന്നില്ലെന്നും ഇനിയും ഇത്തരം തുറന്നുപറച്ചിലുകള്‍ നടത്തുമെന്നും രേവതി കൂട്ടിച്ചേര്‍ത്തു.

 ബ്ലാക്ക്മെയിലിംഗ്!

ബ്ലാക്ക്മെയിലിംഗ്!

സിനിമയുടെ സംവിധായകനായ രാജേഷ് ടച്ച് റിവറില്‍ നിന്ന് മോശം പെരുമാറ്റം നേരിടേണ്ടിവന്നതിനെ രേവതി സമ്പത്ത് ശക്തമായി ചോദ്യം ചെയ്തിരുന്നു. ഇതോടെ തനിക്കെതിരെയുള്ള ബ്ലാക്ക്മെയിലിംഗ് ആരംഭിച്ചിരുന്നുവെന്നാണ് അഭിനേത്രി സാക്ഷ്യപ്പെടുത്തുന്നത്. സിനിമയില്‍ പിന്തുണയ്ക്കില്ലെന്ന് രാജേഷ് ടച്ച് റിവറും സഹ നിര്‍മാതാവ് സുനിതാ കൃഷ്ണനും താക്കീത് നല്‍കി. തന്റെ പ്രശ്നം എന്താണെന്ന് അറിയാനോ പറയാനുള്ളത് കേള്‍ക്കാനോ ഒരാള്‍ പോലും തയ്യാറായില്ലെന്നും രേവതി ചൂണ്ടിക്കാണിക്കുന്നു. സെറ്റിനുള്ളില്‍ ഉത്തരവാദിത്തപ്പെട്ടവരെ പ്രശ്നവുമായി സമീപിച്ചിരുന്നുവെങ്കിലും പ്രശ്നം തുറന്നുപറയാനുള്ള വേദി ഒരുക്കിയിരുന്നില്ലെന്നും രേവതി പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+