മരിക്കുന്നതിന് മുൻപ് അർധരാത്രി രണ്ട് തവണ വിളിച്ചു, സുശാന്തിന്റെ മരണത്തിൽ നടി റിയയെ ചോദ്യം ചെയ്തു
മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് നടി റിയ ചക്രവര്‍ത്തിയെ ചോദ്യം ചെയ്ത് മുംബൈ പോലീസ്. സുശാന്തിന്റെ അടുത്ത സുഹൃത്താണ് റിയ. ഇരുവരും പ്രണയത്തിലാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആത്മഹത്യ ചെയ്യുന്നതിന് മുന്‍പുളള മണിക്കൂറുകളില്‍ സുശാന്ത് ഫോണ്‍ വിളിച്ചിട്ടുളളവരില്‍ ഒരാള്‍ റിയ ആണ്.
സുശാന്ത് ഏറെ നാളുകളായി വിഷാദ രോഗത്തിന് ചികിത്സയില്‍ ആയിരുന്നു. റിയയ്‌ക്കൊപ്പം സുശാന്ത് ആശുപത്രിയില്‍ വന്നതായി ചികിത്സിച്ച ഡോക്ടര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സുശാന്തിന്റെ മറ്റ് സഹപ്രവര്‍ത്തകരില്‍ നിന്നും പോലീസ് മൊഴി രേഖപ്പെടുത്തും. സുശാന്തിന്റെ ഉറ്റ സുഹൃത്ത് കൂടിയായ കാസ്റ്റിംഗ് ഡയറക്ടര്‍ മുകേഷ് ഛബ്രയുടെ മൊഴിയെടുത്തിട്ടുണ്ട്.
Recommended Video

മുംബൈയിലെ ഫ്‌ളാറ്റില്‍ സുശാന്തിനൊപ്പം ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്നു റിയ ചക്രവര്‍ത്തി എന്നാണ് സൂചന. എന്നാല്‍ സുശാന്ത് മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് റിയ വീട്ടിലേക്ക് മടങ്ങിപ്പോയതായും റിപ്പോർട്ടുകളുണ്ട്.. സുശാന്തിന്റെ മരണത്തിന് മുന്‍പുളള അവസാന 12 മണിക്കൂറുകളില്‍ താരം നാല് ഫോണ്‍കോളുകളാണ് നടത്തിയിരിക്കുന്നത്.
പുലര്‍ച്ചെ 1.47ന് സുശാന്ത് റിയയുടെ ഫോണിലേക്ക് വിളിച്ചുണ്ട്. എന്നാല്‍ റിയ ഫോണ്‍ അറ്റന്‍ഡ് ചെയ്തിരുന്നില്ല. ഏതാനും മിനുട്ടുകള്‍ക്ക് ശേഷം സുശാന്ത് തന്റെ ഉറ്റ സുഹൃത്തായ മഹേഷ് ഷെട്ടിയെ വിളിച്ചു. എന്നാല്‍ മഹേഷും ഫോണ്‍ എടുത്തില്ല. രാവിലെ 9.30നും സുശാന്ത് മഹേഷിനെ വിളിക്കാന്‍ ശ്രമം നടത്തിയിട്ടുണ്ടെന്നാണ് പോലീസ് കണ്ടെത്തല്‍. ഫോണില്‍ മിസ്ഡ് കോള്‍ കണ്ട് മഹേഷ് ഷെട്ടി തിരിച്ച് വിളിക്കുമ്പോഴേക്കും സുശാന്ത് ജീവനൊടുക്കിയിരുന്നു.
സുശാന്തിനൊപ്പം ബാന്ദ്രയിലെ ഫ്‌ളാറ്റില്‍ താമസിച്ചിരുന്ന കുക്ക് അടക്കമുളള ജോലിക്കാരുടേയും മുംബൈയില്‍ തന്നെ താമസിക്കുന്ന സുശാന്തിന്റെ സഹോദരിയുടേയും മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. അതിനിടെ സുശാന്തിന്റെ ചിതാഭസ്മം ഇന്ന് കുടുംബം ഗംഗാ നദിയിൽ ഒഴുക്കി. സുശാന്തിന്റെ അച്ഛനും സഹോദരിമാരും അടക്കമുളളവർ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
Bihar: Family of actor #SushantSinghRajput immersed his ashes in river Ganga in Patna today. He died by suicide at his residence in Mumbai's Bandra on June 14. pic.twitter.com/Heo6wrrJIQ
— ANI (@ANI) June 18, 2020












Click it and Unblock the Notifications