Get Updates
Get notified of breaking news, exclusive insights, and must-see stories!

ലഹരി മരുന്ന് കേസ്; നടി റിയ ചക്രബർത്തിക്ക് ജാമ്യമില്ല!! ഹർജി തള്ളി മുംബൈ പ്രത്യേക കോടതി

ദില്ലി; മയക്കുമരുന്ന് കേസിൽ നടി റിയ ചക്രബർത്തിക്കും സഹോദരൻ ഷോവിക്കിനും ജാമ്യം നിഷേധിച്ച് മുംബൈ പ്രത്യേക കോടതി. റിയയുടെ ജാമ്യാപേക്ഷ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) ഇന്നലെ കോടതിയിൽ ശക്തമായി എതിർത്തിരുന്നു. ജാമ്യത്തിലിറങ്ങിയാൽ ഇരുവരും തെളിവുകൾ നശിപ്പിക്കുമെന്നും സമൂഹത്തിലെ ഉന്നത പദവിയും പണവും ഉപയോഗിച്ച് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുമെന്നും എൻസിബി കോടതിയിൽ വാദിച്ചു.

റിയ സഹോദരൻ ഷോയിക്ക് വഴി നടൻ സുശാന്ത് സിംഗ് രാജ്പുതിന് മയക്കുമരുന്ന് എത്തിച്ചിരുന്നു. സുശാന്തിന്റെ മയക്കുമരുന്ന് ഉപയോഗത്തെ കുറിച്ച് റിയയ്ക്ക് അറിവുണ്ടായിരുന്നുവെന്നും കൂടാതെ മയക്കുമരുന്ന് എത്തിച്ച് നൽകി കുറ്റകൃത്യത്തിന്റെ ഭാഗമായെന്നും എൻസിബി കോടതിയിൽ ഇന്നലെ വ്യക്തമാക്കിയിരുന്നു.

Rhea Chakraborty

അനധികൃത മയക്കുമരുന്ന് കടത്ത് കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ സുഗമമാക്കുന്നതിന് റിയ ചക്രബർട്ടി തന്റെ ക്രെഡിറ്റ് കാർഡും പേയ്‌മെന്റ് ഗേറ്റ്‌വേകളും . റിയയുടെ കുറ്റസമ്മതം സ്വമേധയാ ഉള്ളതാണ്,നിർബന്ധിതമല്ല, കോടതിയിൽ അംഗീകരിക്കാവുന്നതുമാണെന്നും എൻസിബി കോടതിയിൽ വ്യക്തമാക്കി.

സുശാന്ത് മയക്കുമരുന്ന് ഉപയോ ഗിച്ചിരുന്നുവെന്ന് റിയ ചക്രബർത്തി നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ (എൻസിബി) ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയിരുന്നു.താനുമായി അടുപ്പം തുടങ്ങുന്നതിന് മുൻപ് തന്നെ സുശാന്ത് മയക്കുമരുന്നു ഉപയോ ഗിച്ചിരുന്നുവെന്നായിരുന്നു റിയയുടെ മൊഴി.

അതേസയം റിയയുടെ 20 പേജുള്ള ജാമ്യാപേക്ഷയിൽ താൻ നിരപരാധിയാണെന്നും ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും കേസിൽ വ്യാജമായി പ്രതിചേർത്തതാണെന്നും റിയ ആരോപിച്ചു. ഇത്തരത്തിൽ മൊഴി നൽകാൻ താൻ നിർബന്ധിതയായിരുന്നുവെന്നും ജാമ്യാപേക്ഷയിൽ റിയ പറഞ്ഞു.
ജുഡീഷ്യൽ കസ്റ്റഡിയിൽ തന്റെ ജീവൻ അപകടത്തിലാണ്. . മൂന്ന് ദിവസമായി 20 മണിക്കൂറോളം നടന്ന ചോദ്യം ചെയ്യലില്‍ ഒരു വനിത ഉദ്യോഗസ്ഥ പോലും ഇല്ലായിരുന്നുവെന്നും ജാമ്യാപേക്ഷയിൽ പറഞ്ഞു.

Recommended Video

cmsvideo
    Rhea chakrabarthy's tshirt goes viral | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+