Get Updates
Get notified of breaking news, exclusive insights, and must-see stories!

നടി റിയയുടെ കൊലപാതകത്തില്‍ വൻ ട്വിസ്റ്റ്; ഭര്‍ത്താവ് അറസ്റ്റിൽ...

കഴിഞ്ഞദിവസം ആരാധകർ വളരെ ഞെട്ടലോടെ കേട്ട വാ‍‍ർത്തയാണ് നടി റിയ കുമാരിയുടെ കൊലപാതകം. മോഷണശ്രമത്തിനിടെ മോഷ്ടാക്കൾ റിയ കുമാരിയെ വെടിവെച്ചു കൊന്നുവെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ.എന്നാൽ സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. ഇപ്പോള്‍ സംഭവത്തില്‍ റിയയുടെ ഭര്‍ത്താവ് അറസ്റ്റിലായിരിക്കുകയാണ്‌.

റിയയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് പോലീസ് പറയുന്നത്. ജാർഖണ്ഡ് ചലച്ചിത്രതാരം ആണ് റിയ. സംഭവത്തെക്കുറിച്ച് ഇപ്പോൾ ഉയർന്നുവന്ന കാര്യങ്ങളെക്കുറിച്ച് വിശദമായി വായിക്കാം...റിയയുടെ മരണത്തെക്കുറിച്ച് ആദ്യം വന്നിരുന്ന വാർത്ത കവർച്ചാ സംഘത്തിന്റെ ആക്രമണത്തിൽ നിന്നു ഭർത്താവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മോഷ്ടാക്കളുടെ വെടിയേറ്റ് റിയ കുമാരി മരിച്ചു എന്നാണ്.

1

സംഭവ സമയത്ത് സിനിമ നിർമാതാവായ ഭർത്താവ് പ്രകാശ് കുമാർ, 3 വയസ്സുള്ള മകൾ എന്നിവരാണ് നടിക്കൊപ്പമുണ്ടായിരുന്നത്. റാഞ്ചിയിൽ നിന്നു കൊൽക്കത്തയിലേക്കു കാറിൽ സഞ്ചരിക്കുന്നതിനിടെ ഇന്നലെ രാവിലെ 6ന് ഹൗറ ജില്ലയിൽ ദേശീയപാതയിലായിരുന്നു സംഭവം എന്നാണ് പറയുന്നത്.

2

മഹിശ്രേഖ പാലത്തിൽ കാർ നിർത്തി പ്രകാശ് കുമാർ പുറത്തിറങ്ങിയ സമയം നോക്കി മൂന്നംഗസംഘം ഓടിയെത്തി ആക്രമിക്കുകയും കൊള്ളയടിക്കാൻ ശ്രമിക്കുകയും ചെയ്തു. ഭർത്താവിനെ രക്ഷിക്കാൻ റിയ കുമാരി ഇടപെടുന്നതിനിടെ അക്രമിസംഘം വെടിയുതിർത്ത് രക്ഷപ്പെട്ടു. മുറിവേറ്റ റിയയെ കാറിൽ കയറ്റി 3 കിലോമീറ്റർ ഓടിച്ച പ്രകാശ് കുമാർ, നാട്ടുകാരുടെ സഹായത്തോടെ അവരെ ഉലുബേരിയയിലെ എസ്‌സിസി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫലമുണ്ടായില്ല എന്നുമാണ് പറയുന്നത്.

3

എന്നാൽ, പ്രകാശ് കുമാറിന്റെ മൊഴിയിൽ പൊരുത്തക്കേടുണ്ടെന്ന് പൊലീസ് പറഞ്ഞു. പാലത്തിനു സമീപം മൂത്രമൊഴിക്കാൻ ഇറങ്ങിയെന്നാണു പ്രകാശ് പറയുന്നത്. കാർ നിർത്തിയ സ്ഥലം ഇതിനു യോജിച്ചതായിരുന്നില്ല. കൃത്യമായി ഈ സ്ഥലത്ത് കവർച്ചക്കാർ കാത്തുനിന്നതിലും ദുരൂഹതയുണ്ട്. ഇവർ കാറിനെ പിൻതുടർന്നതായും സൂചനയില്ല. മൂന്നം​ഗ സംഘമാണ് ഇവരെ ആക്രമിച്ചത്..

6

ഒരുപാട് യാദൃച്ഛികതകൾ ഒരുമിച്ചു ചേർന്നപ്പോഴാണ് കുറ്റകൃത്യം നടന്നതെന്നും വിശ്വസിക്കാൻ പ്രയാസമാണെന്നും പൊലീസ് വിശദീകരിക്കുന്നു. ദേശീയ പാതയിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നു കൂടുതൽ വ്യക്തത കിട്ടുമെന്നാണു കരുതുന്നത്. ഫൊറൻസിക് പരിശോധനയ്ക്കായി കാർ പിടിച്ചെടുത്തിട്ടുണ്ട്. റിയയുടെ ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. കാർ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചെന്നും പൊലീസ് അറിയിച്ചു. ജാർഖണ്ഡിലെ പ്രാദേശിക ഭാഷയായ ഖോർത്തയിലുള്ള ഒട്ടേറെ ചിത്രങ്ങളിൽ ഇഷ അൽയ എന്നപേരിൽ അഭിനയിച്ച റിയ കുമാരി മ്യൂസിക് ആൽബങ്ങളിലും അഭിനയിച്ചു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+