നടി റോജയെ കുത്തിക്കൊല്ലാന്‍ ശ്രമം
നാഗരി(ആന്ധ്രപ്രദേശ്): സിനിമ താരവും ആന്ധ്ര പ്രദേശ് നിയമസഭാംഗവും ആയ റോജയെ കുത്തിക്കൊല്ലാന്‍ ശ്രമം. അജ്ഞാതനായ അക്രമി കത്തി ആഞ്ഞ് വീശുകയായിരുന്നു.
റോജയുടെ വലതുകൈക്കാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല. സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച റോജയെ അടിയന്തര ചികിത്സകള്‍ നല്കി വിട്ടയച്ചു.
നാഗരിയില്‍ നടക്കുന്ന ഉത്സവത്തിനെത്തിയതായിരുന്നു റോജ. രാഷ്ട്രീയ പ്രതിയോഗികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം.

നാഗരിയിലെ എംഎല്‍എ
വൈഎസ് ആര് കോണ്‍ഗ്രസിന്റെ നാഗരി മണ്ഡലത്തിലെ എംഎല്‍എയാണ് റോജ. മണ്ഡലത്തിലെ ക്ഷേത്രോത്സവത്തിനെത്തിയതായിരുന്നു ഇവര്‍.

പരിഗണന പ്രശ്നം
സ്ഥലം എംഎല്‍എ ആയ റോജയെത്തിയപ്പോള് മറ്റ് പല പ്രമുഖരേക്കാള്‍ പരിഗണന റോജക്ക് ലഭിച്ചു എന്നതാണത്രെ പ്രശ്നം. ഇതില്‍ പ്രതിഷേധിച്ചാണ് ആക്രമണം എന്ന് പറയുന്നു.

പിന്നില്‍ ടിഡിപി?
തെലുങ്ക് ദേശം പാര്‍ട്ടി നേതാവും മുന്‍ മന്ത്രിയും ആയ മുഡ്ഡു കൃഷ്ണമു നായിഡുവും സ്ഥലത്തുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ ആളുകളാണ് ആക്രമണം നടത്തിയതെന്നാണ് ആരോപണം.

ഗൂഢാലോചന?
തന്നെ ഇല്ലായ്മ ചെയ്യാന്‍ മുന്‍ കൂട്ടി തയ്യാറാക്കിയ ആക്രമണമാണ് നടന്നതെന്നാണ് റോജ പറയുന്നത്. രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അവര്‍ ആരോപിക്കുന്നു.

സംഘര്‍ഷം
ആര്‍ക്കാണ് മുന്‍ഗണന എന്ന കാര്യത്തില്‍ ഉത്സവ സ്ഥലത്ത് തര്‍ക്കം ഉണ്ടായി. ഇത് സംഘര്‍ഷത്തിലേക്ക് നീങ്ങി. ഇതിനിടയിലായിരുന്നു കത്തികൊണ്ടുള്ള ആക്രമണം.

ടിഡിപിയില്‍ നിന്ന് കോണ്‍ഗ്രസ്സിലേക്ക്
തെലുങ്ക് ദേശം പാര്‍ട്ടിയിലൂടെയായിരുന്നു റോജ രാഷ്ട്രീയത്തിലെത്തുന്നത്. പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. അതിന് ശേഷമാണ് വൈഎസ്ആര്‍ കോണ്‍ഗ്രസില്‍ എത്തുന്നത്.

തെന്നിന്ത്യന്‍ താരം
തമിഴ്, തെലുങ്ക്, കന്നഡ, മലയാളം സിനിമകളില്‍ സാന്നിധ്യമറിയിച്ചിട്ടുള്ള നടിയാണ് റോജ.

തമിഴകത്തിന്റെ താരം
ഒരു കാലത്ത് തമിഴ് സിനിമയിലെ അവിഭാജ്യ ഘടകമായിരുന്നു റോജ. തെലുങ്ക് സിനിമകളിലും അവര്‍ തിരക്കേറിയ നടിയായിരുന്നു.

മലയാളത്തില്‍
ജയറാമിനൊപ്പം, മലയാളിമാമന് വണക്കം എന്ന സിനിമയിലാണ് മലയാളത്തില്‍ റോജ അഭിനയിച്ചത്.

പ്രണയ വിവാഹം
തമിഴ് സംവിധായകനായ ശെല്വമണിയെയാണ് റോജ വിവാഹം കഴിച്ചത്. റോജയുടെ തമിഴിലെ അരങ്ങേറ്റ സിനിമയുടെ സംവിധായകന് ശെല്വമണിയായിരുന്നു.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications