ബോളിവുഡ് യുവ നടി സയ്യാം ഖന്ന ആത്മഹത്യ ചെയ്തു
മുംബൈ: ബോളിവുഡ് നടി സയ്യാം ഖന്ന(28) ആത്മഹത്യ ചെയ്തു. മുംബൈയിലെ ഫ്ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ നടിയെ കണ്ടെത്തുകയായിരുന്നു. 'ദ ഹോണ്ടഡ് ഹൗസ്' എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. താരം അവസാനമായി അഭിനയിച്ച 'ദ ലാസ്റ്റ് ഹൊറര്‍' എന്ന ചിത്രം പ്രദര്‍ശനത്തിനൊരുങ്ങുകയാണ്. ആത്മഹത്യ ചെയ്യുമ്പോള്‍ സയ്യാമും അനിയത്തി റിയയും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ.
മാതാപിതാക്കള്‍ മരിച്ചതിനാല്‍ റിയയും സയ്യാമും ഒരുമിച്ചാണ് താമസം. ഡെറാഡൂണില്‍ പഠിയ്ക്കുന്ന റിയ അവധിക്കാലത്താണ് ചേച്ചിയ്ക്കടുത്തെത്തുക. മരണത്തിന് തൊട്ട് മുന്‍പ് തന്നെ ഒരുപാട് സ്‌നേഹിയ്ക്കുന്നെന്ന് സയ്യാം പറഞ്ഞതായി റിയ പൊലീസിനോട് പറയുന്നു.

റിയ പുറത്ത് പോയി വന്നപ്പോഴാണ് സയ്യാമിന്റെ മുറിയില്‍ നിന്നും പാട്ട് കേള്‍ക്കുന്നത് ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് മുറിയിലേയ്ക്ക് പോയ റിയ കാണുന്നത് നടി ഫാനില്‍ തൂങ്ങി നില്‍ക്കുന്നതാണ്. തന്റെ ആത്മഹത്യയ്ക്ക് മറ്റാരും ഉത്തരവാദികളല്ലെന്നും സയ്യാം ആത്മഹത്യ കുറിപ്പില്‍ എഴുതിയിരുന്നു.
എന്നാല്‍ നടിയുടെ മരണത്തിന് പിന്നില്‍ ഒരു പ്രമുഖ നടനാണെന്നും ഇയാള്‍ സഹോദരിയെ പീഡിപ്പിച്ചിരുന്നതായും റിയ പറയുന്നു. സയ്യാമിന്റെ കാമുകനായ ഈ നടന്റെ പീഡനവും അവഗണനയും സഹിയ്ക്കാതെയാണ് അവര്‍ ആത്മഹത്യ ചെയ്തതെന്നും അനിയത്തി പൊലീസിന് മൊഴി നല്‍കി.












Click it and Unblock the Notifications