Get Updates
Get notified of breaking news, exclusive insights, and must-see stories!

പോയി പണി നോക്ക്..; നാഗചൈതന്യയുടെ പ്രണയ വാര്‍ത്തകളിലേക്ക് തന്റെ പേര് വലിച്ചിഴക്കുന്നതിനെതിരെ സാമന്ത

മുംബൈ: നടനും തന്റെ മുന്‍ ഭര്‍ത്താവുമായിരുന്ന നാഗ ചൈതന്യയുടെ പ്രണയ വാര്‍ത്തകളിലേക്ക് തന്റെ പേര് വലിച്ചിഴക്കുന്നതിനെതിരെ നടി സാമന്ത. സ്വന്തം ജോലിയിലും കുടുംബത്തിലും ശ്രദ്ധ കേന്ദ്രീകരിക്കൂ എന്നാണ് സാമന്ത ട്വിറ്ററിലൂടെ നടത്തിയ പ്രതികരണം. കഴിഞ്ഞ ദിവസം നാഗ ചൈതന്യയും നടി ശോഭിത ധൂലിപാലയും പ്രണയത്തിലാണ് എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു.

ഇത് സാമന്തയുടെ പി ആര്‍ ടീമിന്റെ വകയായ ഗോസിപ്പാണ് എന്നാണ് നാഗ ചൈതന്യയുടെ ആരാധകര്‍ പറഞ്ഞിരുന്നത്. ഇതിന് പിന്നാലെയാണ് സാമന്ത പ്രതികരണവുമായി രംഗത്തെത്തിയത്. ഒരു പെണ്‍കുട്ടിക്കെതിരെ ഗോസിപ്പ് വന്നാല്‍ അത് സത്യമാണ് എന്നും എന്നാല്‍ ആണ്‍കുട്ടിക്കെതിരെ വന്നാല്‍ അത് പെണ്‍കുട്ടി ഉണ്ടാക്കിയത് എന്നുമാണ് എല്ലാവരും ധരിച്ചു വെക്കുന്നത് എന്ന് സാമന്ത ട്വീറ്റ് ചെയ്തു.

1

ഒന്ന് പക്വമായി പെരുമാറിക്കൂടെ. നിങ്ങള്‍ സ്വന്തം ജോലിയിലും കുടുംബത്തിലും ശ്രദ്ധ കേന്ദ്രീകരിക്കൂ, സാമന്ത ട്വീറ്റ് ചെയ്തു. നടി ശോഭിത ധൂലിപാലയുമായി നാഗ ചൈതന്യ ഡേറ്റിംഗ് നടത്തുന്നുവെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചതിന് പിന്നാലെയാണ് ഇത്തരം വാര്‍ത്തകള്‍ വന്നത്. സാമന്ത റൂത്ത് പ്രഭുവിന്റെ പിആര്‍ ടീം നാഗ ചൈതന്യ-ശോഭിത ധൂലിപാല എന്നിവരുടെ പ്രണയത്തെക്കുറിച്ചുള്ള കഥ നട്ടുപിടിപ്പിച്ചു എന്ന തരത്തില്‍ ചില വെബ്‌സൈറ്റുകള്‍ എഴുതിയിരുന്നു.

2

ഇതാദ്യമായല്ല സാമന്ത സൈബര്‍ ആക്രമണങ്ങള്‍ വിധേയയാകുന്നത്. നാഗ ചൈതന്യയുമായി വേര്‍പിരിയുന്നു എന്ന വാര്‍ത്തകള്‍ പ്രചരിച്ചതിന് പിന്നാലെ സാമന്ത അവസരവാദിയാണെന്നും ഗര്‍ഭച്ഛിദ്രം നടത്തിയിട്ടുണ്ടെന്നും വരെ ചിലര്‍ അഭ്യൂഹങ്ങള്‍ പരത്തിയിരുന്നു. എന്നാല്‍ ഇതിനെല്ലാം തക്ക മറുപടിയുമായ സാമന്ത എത്തിയിരുന്നു.

3

കഴിഞ്ഞ വര്‍ഷം സോഷ്യല്‍ മീഡിയയില്‍ സംയുക്ത പ്രസ്താവനയിലൂടെയാണ് താരങ്ങള്‍ വേര്‍പിരിയല്‍ പ്രഖ്യാപിച്ചത്. അതില്‍ എഴുതിയത് ഇപ്രകാരമായിരുന്നു: 'ഞങ്ങളുടെ എല്ലാ അഭ്യുദയകാംക്ഷികളോടും. ഒരുപാട് ആലോചനകള്‍ക്കും ചിന്തകള്‍ക്കും ശേഷം ഞാനും സാമും സ്വന്തം വഴികള്‍ പിന്തുടരാന്‍ വേര്‍പിരിയാന്‍ തീരുമാനിച്ചു. ഒരു ദശാബ്ദത്തിലേറെ നീണ്ട സൗഹൃദം ഞങ്ങള്‍ക്ക് ലഭിച്ചത് ഭാഗ്യമാണ്.

4

ഞങ്ങളുടെ ബന്ധത്തിന്റെ കാതല്‍ എപ്പോഴും ഞങ്ങള്‍ക്കിടയില്‍ ഒരു പ്രത്യേക ബന്ധം പുലര്‍ത്തുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. പ്രയാസകരമായ സമയത്ത് ഞങ്ങളെ പിന്തുണയ്ക്കാനും ഞങ്ങള്‍ക്ക് മുന്നോട്ട് പോകാന്‍ ആവശ്യമായ സ്വകാര്യത നല്‍കാനും ഞങ്ങളുടെ ആരാധകരോടും അഭ്യുദയകാംക്ഷികളോടും മാധ്യമങ്ങളോടും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി, എന്നായിരുന്നു ഇരുവരും വിവാഹ മോചനം തേടുന്നു എന്ന കാര്യം വെളിപ്പെടുത്തി പങ്കുവെച്ച പ്രസ്താവന.

5

മാനം, മജിലിയെ മായ ചെയ്സാവേ, ഓട്ടോനഗര്‍ സൂര്യ തുടങ്ങിയ ചിത്രങ്ങളില്‍ സാമന്ത റൂത്ത് പ്രഭുവും നാഗ ചൈതന്യയും ഒരുമിച്ച് അഭിനയിച്ചിരുന്നു. 2017-ല്‍ വിവാഹിതരായി. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ സംയുക്ത പ്രസ്താവനയിലൂടെയാണ് താരങ്ങള്‍ തങ്ങളുടെ വേര്‍പിരിയല്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

6

നടി ശോഭിത ധൂലിപാല ബോളിവുഡിലൂടെ അരങ്ങേറ്റും കുറിച്ച നടിയാണ്. മോഡല്‍ രംഗത്ത് നിന്ന് 2016 ല്‍ പുറത്തിറങ്ങിയ 'രാമന്‍ രാഘവന്‍ 2.0' യിലൂടെയാണ് സിനിമ രംഗത്ത് എത്തിയത്. 2019 ല്‍ 'മൂത്തോനി'ലൂടെ മലയാള സിനിമയില്‍ എത്തി. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ദുല്‍ഖര്‍ സല്‍മാന്റെ 'കുറുപ്പാ'ണ് ശോഭിതയെ മലയാളത്തില്‍ സുപരിചിതയാക്കിയത്.

7

തെലുങ്കിലും തമിഴിലും ഒരുപോലെ തിളങ്ങിയ സാമന്ത രണ്ട് ഭാഷകളിലേയും മുന്‍ നിര താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. സാമന്തയുടെ അമ്മ മലയാളിയാണ്. ഇതിനോടകം 50 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള സാമന്ത വിജയ്, സൂര്യ, മോഹന്‍ലാല്‍ എന്നിവര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്.

ഫോട്ടോ ഇടുന്നു ലൈക്ക് വാരിക്കൂട്ടുന്നു, ചുമ്മാ പൊളിയാണ് പ്രിയാമണി

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+