• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പോലും ബുദ്ധിമുട്ടായിരുന്നു.. ഞാന്‍ പോരാടും'; കണ്ണീരണിഞ്ഞ് സാമന്ത

Google Oneindia Malayalam News

ഹൈദരാബാദ്: വളരെ ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യ കീടക്കിയ അഭിനേത്രിയാണ് സാമന്ത് റൂത്ത് പ്രഭു. അടുത്തിടെ താന്‍ മയോസൈറ്റിസ് രോഗ ബാധയാണ് എന്ന് താരം വെളിപ്പെടുത്തിയിരുന്നത്. ഇപ്പോഴിതാ തന്റെ രോഗാവസ്ഥയെ കുറിച്ചും ചികിത്സയെക്കുറിച്ചും വ്യക്തമാക്കി സാമന്ത തന്നെ നേരിട്ട് എത്തിയിരിക്കുകയാണ്. ശ്രീദേവി മൂവിസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സാമന്ത.

അഭിമുഖത്തിനിടെ തന്റെ ആരോഗ്യത്തെക്കുറിച്ച് കണ്ണ് നിറഞ്ഞ് വികാരാധീനയായാണ് സാമന്ത സംസാരിക്കുന്നത്. ചില നല്ല ദിവസങ്ങളും മോശം ദിവസങ്ങളും ഉണ്ട്. ബുദ്ധിമുട്ടേറിയ നാളുകളായിരുന്നു അത് എന്നും എന്നാല്‍ തന്റെ അവസ്ഥ ജീവന് പോലും ഭീഷണി ആണ് എന്ന തരത്തിലുള്ള വാര്‍ത്തകള്‍ ശരിയല്ല എന്നും സാമന്ത വ്യക്തമാക്കി.

1

സാമന്തയുടെ വാക്കുകള്‍ ഇങ്ങനെയാണ്...എന്റെ പോസ്റ്റില്‍ പറഞ്ഞത് പോലെ ചില ദിവസങ്ങള്‍ നല്ലതും ചിലത് മോശവുമായിരുന്നു. ചില ദിവസങ്ങളില്‍ ഒരു ചുവട് വെക്കുന്നത് പോലും വളരെയധികം ബുദ്ധിമുട്ടായി എനിക്ക് തോന്നിയിരുന്നു. ചില ദിവസങ്ങളില്‍ കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ ബുദ്ധിമുട്ടാണ്. ചില ദിവസങ്ങളില്‍ എനിക്ക് പൊരുതണം.

'കൊടുവള്ളി ആയാലും ചാത്തമംഗലം ആയാലും മ്മക്ക്...'; മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കി ശ്രീജിത്ത് പെരുമന<br />'കൊടുവള്ളി ആയാലും ചാത്തമംഗലം ആയാലും മ്മക്ക്...'; മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കി ശ്രീജിത്ത് പെരുമന

2

പതുക്കെ, ഞാന്‍ പൊരുതാന്‍ ആഗ്രഹിക്കുന്ന ദിവസങ്ങള്‍ കൂടിവരികയാണ്. ഇപ്പോള്‍ മൂന്ന് മാസമായി. എന്നാല്‍ ഒന്ന് തിരിഞ്ഞുനോക്കുമ്പോള്‍ ഒരുപാട് ദൂരം ഞാന്‍ പിന്നിട്ടുണ്ട്. പോരാടാനാണ് ഞാന്‍ വന്നത്. അതോടൊപ്പം തന്നെ ഒരു കാര്യം വ്യക്തമാക്കാനും ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ ജീവന്‍ ഭീഷണിയിലാണ് എന്ന തരത്തില്‍ നിരവധി ആര്‍ട്ടിക്കിളുകള്‍ കണ്ടിരുന്നു.

'നട്ടെല്ല് വളച്ച് മിണ്ടാതിരിക്കാനില്ല'; ഗവര്‍ണറുടെ പത്രസമ്മേളനം ബഹിഷ്‌കരിച്ച് റിപ്പോര്‍ട്ടര്‍ ടിവി'നട്ടെല്ല് വളച്ച് മിണ്ടാതിരിക്കാനില്ല'; ഗവര്‍ണറുടെ പത്രസമ്മേളനം ബഹിഷ്‌കരിച്ച് റിപ്പോര്‍ട്ടര്‍ ടിവി

2

അത്തരത്തില്‍ ജീവന്‍ പോകുന്ന അവസ്ഥയിലൊന്നുമല്ല ഞാന്‍. ഞാന്‍ മരിച്ചിട്ടില്ല. ഇതുപോലെയുള്ള തലക്കെട്ടുകള്‍ അനാവശ്യമാണ് എന്ന് എനിക്ക് തോന്നുന്നു. ഇതൊരു രോഗാവസ്ഥയാണ്. അത് എന്നെ ഒരുപാട് തളര്‍ത്തുന്നുമുണ്ട്. പക്ഷെ ഞാനൊരു പോരാളിയാണ്. ഇനിയും പോരാടും. ഈ സമയങ്ങളെല്ലാം എന്തെങ്കിലും ചെയ്യാന്‍ ഉപയോഗിച്ചിരുന്നു എങ്കിലാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

'മേക്കപ്പും വസ്ത്രാലങ്കാരവും സ്ത്രീയാണെങ്കില്‍ ഓക്കെ... എഡിറ്ററാണെങ്കില്‍ ചോദ്യം വരും'; ഐശ്വര്യ ലക്ഷ്മി'മേക്കപ്പും വസ്ത്രാലങ്കാരവും സ്ത്രീയാണെങ്കില്‍ ഓക്കെ... എഡിറ്ററാണെങ്കില്‍ ചോദ്യം വരും'; ഐശ്വര്യ ലക്ഷ്മി

4

അതൊരു ഇരുണ്ട ഘട്ടമായിരുന്നു. മരുന്നുകളും ഡോക്ടര്‍മാരുടെ അടുത്തേക്കുള്ള നിലക്കാത്ത യാത്രകളുമായിരുന്നു. എല്ലാ ദിവസവും പ്രൊഡക്ടീവാകാതിരിക്കുന്നത് പ്രശ്‌നമല്ല. ചില സമയത്ത് നമ്മള്‍ പരാജയപ്പെട്ടേക്കാം. എപ്പോഴും മികച്ച സമയമായിരിക്കില്ല. നിങ്ങള്‍ ദുര്‍ബലരായേക്കാം, രോഗികളാകാം. എന്നാല്‍ ഇതൊന്നും വലിയ പ്രശ്നമല്ല എന്നും സാമന്ത പറഞ്ഞു.

5

രോഗവസ്ഥയ്ക്ക് ശേഷം തിങ്കളാഴ്ച സാമന്ത സിനിമാ പ്രൊമോഷനില്‍ ഭാഗമായി തുടങ്ങിയത്. പുതിയ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് രണ്ടോ മൂന്നോ ചടങ്ങുകളില്‍ സാമന്ത പങ്കെടുത്തേക്കും എന്നാണ് റിപ്പോര്‍ട്ട്. പേശികള്‍ക്ക് ബലക്ഷയം സംഭവിക്കുന്ന രോഗമാണ് മയോസൈറ്റിസ്.

English summary
Actress Samantha Ruth Prabhu got emotional while talking about her health and Myositis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X