Get Updates
Get notified of breaking news, exclusive insights, and must-see stories!

'സാമന്തയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു'; വാർത്തകളോട് പ്രതികരിച്ച് നടിയുടെ വക്താവ്

ചെന്നൈ: ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെയായിരുന്നു അടുത്തിടെ തന്റെ രോഗാവസ്ഥ വ്യക്തമാക്കി നടി സാമന്ത റുത്ത് പ്രഭു രംഗത്തെത്തിയത്. പേശീ വീക്കം എന്നറിയിപ്പെടുന്ന മയോസിറ്റിസ് എന്ന രോഗമാണ് തനിക്ക് പിടിപെട്ടത് എന്നായിരുന്നു നടി വ്യക്തമാക്കിയത്. ചികിത്സയിൽ തുടരുകയാണെന്നും പെട്ടെന്ന് തന്നെ തിരിച്ച് വരാനാകുമെന്ന പ്രതീക്ഷയും നടി പങ്കുവെച്ചിരുന്നു.

അതിനിടെ സ്ഥിതി ഗുരുതരമായി നടിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ ചൂട് പിടിച്ചിരിക്കുന്നു. ഇപ്പോൾ ഇതിനോട് പ്രതികരിച്ച് നടിയോട് അടുത്ത വൃത്തങ്ങൾ രംഗത്തെത്തിയിട്ടുണ്ട്.

ഹൈദരാബാദിലെ ആശുപത്രിയിൽ

നടിയെ ഹൈദരാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന തരത്തിലുള്ള വാർത്തകളായിരുന്നു പുറത്തുവന്നത്. എന്നാൽ പ്രചരിക്കുന്നത് വെറും അഭ്യൂഹം മാത്രമാണെന്നും നടിയ്ക്ക് നിലവിൽ യാതൊരു കുഴപ്പവുമില്ലെന്നും നടിയോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു.

അത് അടിസ്ഥാന രഹിതമായ റിപ്പോർട്ടാണ്

'സാമന്തയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്ന വാർത്ത തെറ്റാണ്. അത് അടിസ്ഥാന രഹിതമായ റിപ്പോർട്ടാണ്. നടി വീട്ടിൽ സുഖമായിരിക്കുന്നു', സാമന്തയുടെ സ്പോക്ക് പേഴ്‌സൺ ഹിന്ദുസ്ഥാൻ ടൈംസിനോട് പ്രതികരിച്ചു. കഴിഞ്ഞ ഒരു മാസത്തോളമായി സിനിമയിൽ നിന്നും ഇടവേള എടുത്തിരിക്കുകയായിരുന്നു സാമന്ത. യു എസിൽ വെച്ചാണ് നടിയുടെ ചികിത്സകൾ നടന്നതെന്നായിരുന്നു തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

 രോഗം കണ്ടുപിടിക്കാൻ സാധിച്ചിരുന്നുവെന്നും

മാസങ്ങൾക്ക് മുൻപേ തന്നെ രോഗം കണ്ടുപിടിക്കാൻ സാധിച്ചിരുന്നുവെന്നും രോഗം അൽപം ഭേദമായതിന് ശേഷം ആരാധകരോട് വിവരം പങ്കുവെയ്ക്കാമെന്നുമാണ് താൻ കരുതിയതെന്നുമായിരുന്നു സാമന്തയുടെ ആദ്യ പോസ്റ്റ്. രോഗം ശമിക്കാൻ സമയമെടുക്കുമെന്നാണ് ഡോക്ടർമാർ അറിയിച്ചതെന്നും എന്നാൽ രോഗം പൂർണമായും ഭേദമാകുമെന്നും ഡോക്ടർമാർ തനിക്ക് ഉറപ്പ് നൽകിയിരുന്നുവെന്നും സാമന്ത പറഞ്ഞിരുന്നു.

 ആരോഗ്യ സ്ഥിതി വിശദീകരിച്ച്

അടുത്തിടെ തന്റെ പുതിയ ചിത്രമായ യശോദയുടെ ട്രെയിലർ വന്നതിന് പിന്നാലെ തന്റെ ആരോഗ്യ സ്ഥിതി വിശദീകരിച്ച് സാമന്ത രംഗത്തെത്തിയിരുന്നു. ജീവന് ഭീഷണി നേരിടുന്ന ഒരു അവസ്ഥയിലൂടെയല്ല താൻ കടന്ന് പോകുന്നതെന്നായിരുന്നു സാമന്ത പറഞ്ഞത്. 'എന്റെ ജീവൻ അപകടത്തിൽ അല്ല. അത്തരത്തിലുള്ള നിരവധി ലേഖനങ്ങൾ താൻ കണ്ടിരുന്നു. ഇതുവരെ ഞാൻ മരിച്ചിട്ടില്ല. മാധ്യമങ്ങൾ നൽകുന്ന അത്തരത്തിലുള്ള തലക്കെട്ടുകൾ ആവശ്യമാണെന്ന് കരുതുന്നില്ല', എന്നായിരുന്നു നടി പറഞ്ഞത്'

 അപൂർവ്വ രോഗാവസ്ഥയാണ് മയോസിറ്റിസ്


പേശികളെ ബാധിക്കുന്ന അപൂർവ്വ രോഗാവസ്ഥയാണ് മയോസിറ്റിസ്. രോഗം ബാധിച്ച വ്യക്തിയുടെ എല്ലുകള്‍ക്ക് ബലക്ഷയം സംഭവിക്കുകയും വേദന അനുഭവപ്പെടുകയും ചെയ്യും. ഇടയ്ക്കിടെ വീഴുക, കുറച്ചുസമയം നിൽക്കുകയോ നടക്കുകയോ ചെയ്താൽ കടുത്ത ക്ഷീണം എന്നിവയാണ് രോഗ ലക്ഷണങ്ങൾ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+